ire at falaknuma express in odisa: തെലങ്കാനയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. പശ്ചിമ ബംഗാളിൽ നിന്ന് സെക്കന്തരാബാദിലേക്ക് പോവുകയായിരുന്ന ഫലക്‌നുമ എക്‌സ്പ്രസ് ട്രെയിനിനാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ കത്തിനശിച്ചു. നിലവിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തെലങ്കാനയിലെ നൽഗൊണ്ടയ്ക്ക് സമീപം പഗ്ഡിപള്ളിയിലാണ് ട്രെയിനിന് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തെ തുടർന്ന് ട്രയിനിലെ എസ് 4, എസ് 5, എസ് 6 കോച്ചുകൾ കത്തിനശിച്ചു. ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ വലിയൊരു അപകടമാണ് ഒഴിവായത് .
തീപിടിത്തതിന്റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. റെയിൽവേ അന്വേഷണം ആരംഭിച്ചതായും അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും റെയിൽവേ അറിയിച്ചു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
Credit: https://malayalam.indiatoday.in/
About The Author
No related posts.