LIMA WORLD LIBRARY

ഇതര ജൈവഗ്രഹാന്വേഷണം; ഗവേഷണം -ശ്രീനിവാസ് ആർ ചിറയത്ത് മഠം

അതേ; മനുഷ്യർ പ്രിഥ്വിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ കാലുകുത്തിയിട്ട്, കഴിഞ്ഞ ജൂലായ് മാസം 20ന് നാല്പത്തൊമ്പത് വർഷം കഴിഞ്ഞിരിക്കുന്നു!

ഒരു പക്ഷെ, അതുവരേ “അത്യന്തം ആശ്ചര്യജനക”മായിരുന്ന, ഇതരഗ്രഹത്തേ സ്പർശിക്കാൻ മാനവർക്കു സാധ്യമായ, അത്തരമൊരു ചരിത്ര സംഭവം മാത്രമേ “ആദ്യ”മായെന്നകണക്കിൽ ഇന്നു ജീവിച്ചിരിക്കുന്നവരായ നമ്മൾക്കും, നമ്മുടെ അടുത്ത ചില പിൻതലമുറകൾക്കും, അറിയാൻ കഴിഞ്ഞിരിക്കുള്ളൂവെന്നതാണതിനു കാരണം; പക്ഷെ ആയിരക്കണക്കിന് കൊല്ലങ്ങൾക്കു മുമ്പ്, അന്താഗ്രഹ ഗതാഗതമുണ്ടായിരുന്നുവെന്നതിന് ഇന്നോളം ധാരാളം തെളിവുകൾ ദൃശ്യമാകുന്നത്, നമ്മെ ചിന്തിപ്പിക്കുന്നു!

ഉദാഹരണത്തിന്, നിരവധി നൂറ്റാണ്ടുകളായി നിലകൊള്ളുന്ന, അത്യന്തമത്ഭുതകരമായ – ദക്ഷിണേന്റ്യയിലും മറ്റുമുള്ള – പടുകൂറ്റൻ ഹൈന്ദവ ദേവാലയ ആകാരങ്ങൾ നിർമ്മിക്കുവാനായി ടണ്ണുകളോളം കനമുള്ള കരിങ്കൽത്തുലാനുകളും ഇതര ആകാരാവയവങ്ങളും പല നിലകളുയരത്തിൽ, ഇക്കാലത്തുള്ള “എനഞ്ചിനീയറിങ് വിദ്യകൾ, “ക്രേൻ” ഇത്യാദി യന്ത്രങ്ങൾ എന്നിവ ഇല്ലാതിരുന്ന, അത്തരം കെട്ടിടങ്ങൾ നിർമ്മിക്കുവാനായി വിഭാവനപോലും ചെയ്യുവാൻ സാധ്യമാകുമായിരുന്നില്ലാത്ത
അക്കാലത്ത്, എങ്ങിനേ സാധിച്ചു എന്ന വസ്തുതയേക്കുറിച്ച് ചിന്തിക്കവേയാണ്, ഏകദേശം ഒരൊമ്പതുമാസം ശൂന്യാകാശത്ത് സഞ്ചരിച്ച്, 2012 ആഗസ്റ്റ് ആറാം തിയതി മങ്കള(ചൊവ്വ)ഗ്രഹത്തിൽ സസൗകര്യമിറങ്ങിയ, അമേരിക്കയിലെ നാഷണൽ ഏറോനോട്ടിക്സ് & സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) സംവിധാനം ചെയ്തു നിർമ്മിച്ച് പറപ്പിച്ച “ക്യൂരിയോസിറ്റി” എന്ന ‘ആകാശക്കപ്പൽ’, നിരന്തരമായി പ്രിഥ്വിയിലോട്ടയക്കുന്ന ചിത്രങ്ങളിൽ ചിലത് കാണാനിടയായതും അവയിൽക്കണ്ട ചില കെട്ടിടാവശിഷ്ടങ്ങളും മറ്റും നമ്മുടെ പ്രത്യേക ശ്രദ്ധയാകർഷിച്ചതും!

ഇന്നോളമുള്ള മാനവചരിത്രം രേഖീകൃതമാകുന്നതിനുമെത്രയോ യുഗങ്ങൾക്കുമുമ്പ്, വിവിധ ഗ്രഹങ്ങളിലേയോ അതോ ചില പ്രത്യേക ജീവരാശികൾ ഉണ്ടായിരുന്ന ഗ്രഹങ്ങൾ തമ്മിലോ, പരസ്പരം ആശയവിനിമയമിത്യാദി മാത്രമല്ലാ, പക്ഷെ “ബഹിരാകാശക്കപ്പൽ” (വിമാന)
ഗതാഗതം പോലും നടന്നിരിക്കാമെന്ന
വസ്തുതയേ അനുമാനിപ്പിക്കുംവിധമാണ്, മേലെഴുതിയ, ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പുതൊട്ട് നിലകൊള്ളുന്ന – അക്കാലത്തതെല്ലാമെങ്ങിനെ നിർമ്മിച്ചതെന്ന് വിഭാവന ചെയ്യുവാൻപോലും കഴിയാത്ത – ആനകളേക്കൊണ്ടുപോലും നീക്കുവാനോ പൊക്കുവാനോ സാധിക്കുമാറാകാത്ത – പടുകൂറ്റൻ കരിങ്കൽത്തൂണുകളും തുലാനുകളുമുപയോഗിച്ച് നിർമ്മിച്ച അമ്പലക്കെട്ടിടങ്ങൾ ഉണർത്തുന്ന അത്ഭുതാവഹമായ ചിന്ത!

Advertisements
REPORT THIS AD

അതേ; ചിന്താപരമായ പ്രസ്തുത അനുമാനത്തേ സ്ഥിരീകരിക്കുംവിധമാണ്, ഈയിടേക്കിട്ടിയ ഒരു വാർത്ത:

അതായത്, അക്കാലത്തെ ഇഹലോകമനുഷ്യർക്ക് ഒരുപക്ഷേ സാങ്കല്പികം പോലുമല്ലാതിരിന്നിരിക്കാവുന്ന അത്തരം അമ്പലക്കെട്ടിടനിർമ്മാണങ്ങളുടെ പിന്നിൽ ഒരിതര പ്രത്യേക ഗ്രഹക്കാരുടെ കൈകളായിരുന്നുവെന്നാണ് പ്രസ്തുത വൃത്താന്തം നൽകിയ സൂചനയുടെ അന്ത:സത്ത!

ആയിരിക്കാമെങ്കിൽ, എന്തുകൊണ്ടത്തരം ഗ്രഹാ-ഗ്രഹ സംരംഭങ്ങൾ ഈ യുഗത്തിലും തുടർന്ന് നടക്കുന്നില്ലാ!

ഓ, അതിനും മറുപടി ഊഹിക്കാവുന്നതുതന്നെ; അണുഗുണ്ഡു സ്ഫോടനങ്ങളാലാണ് ചൊവ്വാ ഗ്രഹത്തിലെ ജീവരാശിക്ക് ഉന്മൂലനാശമുണ്ടായതെന്ന് “നാസ” ശാസ്ത്രജ്ഞർ ഊഹിക്കുന്ന വെളിച്ചത്തിൽ, നമുക്കനുമാനിക്കാം, പ്രസ്തുത ഗ്രഹക്കാരാണിവിടെ, അവർ സജീവരായിരുന്നപ്പോൾ, അത്തരം ആശ്ചര്യജനകമായ അമ്പലക്കെട്ടിടങ്ങളിത്യാദി നിർമ്മിച്ചതെന്ന്, ന്യായമായും, വിശ്വസിക്കാനുതകുന്നതെന്നും!

(ഇക്കാലഘട്ടങ്ങളിലും, തിരിച്ചറിയാൻമേലാവിധത്തിലുള്ള, പല ഇതര ജൈവഗ്രഹവാസികളായ ഗവേഷകരാലും വിക്ഷേപിക്കപ്പെടുന്നവയെന്ന് നാം അനുമാനിക്കുന്ന, വൃത്താകൃതിയിലുള്ള ചിലതരം അത്യന്ത അപൂർവ്വ വസ്തുക്കൾ ദൃശ്യമാകാറുണ്ട്; വിരളമായെങ്കിലും!)

(അതുപോലേതന്നേയോ അതോ മറ്റേതെങ്കിലും വിധത്തിലോ, ഇതര ചില സജൈവഗ്രഹങ്ങളിലും, നമ്മുടെ പ്രഥ്വിയുടേതന്നെ മറ്റേതെല്ലാം ഭാഗങ്ങളിലുമുണ്ടോയെന്ന കാര്യവും, നാമറിയാനായി ഇനിയുമേറേക്കാലമെടുക്കും).

ബഹിരാകാശത്തെ ഇതര സജൈവ ഗ്രഹങ്ങളേക്കണ്ടുപിടിക്കാനായുള്ള അമേരിക്കൻ ഐക്യനാടുകളുടെ സുദീർഘ സംരംഭങ്ങളുടെ ഭാഗമായുള്ള അടുത്ത ലക്ഷ്യം,”അണുഗുണ്ടുകളാൽ ജീവരാശി നശിച്ചെ”ന്ന് ചില ബഹിരാകാശ ശാസ്ത്രജ്ഞരനുമാനിക്കുന്ന, ചൊവ്വാഗ്രഹമാണെന്നത് നാം ഭാരതീയർക്ക് പ്രത്യേക കൗതുകമേകുന്നു!

നാസ, ഏറേ ഗ്രഹങ്ങളെ ഇതിനകം കണ്ടുപിടിച്ചിട്ടുണ്ട്; അവയിൽ ചിലവ നമ്മുടെ പൃഥ്വിയേക്കാൾ ഇരുപത് മടങ്ങിൽപരം വലുതാണുപോലും!

പ്രിഥ്വിയിലെ സമുദ്രങ്ങൾ പോലും വറ്റുംമുമ്പ്, ചേക്കേറാനായി, ഇതര സജൈവ ഗ്രഹങ്ങൾ ആകുംവേഗം കണ്ടുപിടിച്ച് ഗതാഗതവും സുഗമമാക്കിയേതീരൂ എന്ന്, നേതൃരാഷ്ട്രമായ അമേരിക്കൻ ഐക്യനാടുവാഴികൾക്ക് നല്ല ബോധ്യവുമുണ്ട്!

സർ ആർതർ ക്ലാർക്ക് പ്രവചിച്ചതനുസരിച്ച് യുക്തി യുക്തം, കൃതകൃത്യം, അമ്പതുവർഷങ്ങൾമുമ്പ്, അതായത് 1969ൽ ചന്ദ്രനിൽ നീൽ ആംസ്റ്റ്രോങ്ങും എഡ്വിൻ ആൽഡ്രിനും ആദ്യ ചുവടുവച്ചു; ഭാരതമടക്കം, മറ്റു ചില രണ്ടാംകിട രാഷ്ട്രങ്ങൾ – അമേരിക്കർ തന്നെ, അവിടേയിറങ്ങി നടക്കുന്നതിനെത്രയോ മുമ്പയച്ചിരുന്നപോലെ – ബഹിരാകാശ വാഹനങ്ങളെ, ദുരയാത്രാ നിയന്ത്രണോപകരണങ്ങളുണ്ടാക്കി (റിമോട് കണ്ട്രോൾ) അതു വഴി, അയക്കാൻ ശ്രമിക്കുന്നു, ഒപ്പം ഭാരതവും; പൂർവ സോവിയറ്റ് റഷ്യ, മനുഷ്യർ ഇറങ്ങുന്നതിനുമുന്നേതന്നേ, വാഹനമയച്ച്, ഗവേഷണങ്ങൾക്കായി, ചന്ദ്രനിൽ നിന്നും കല്ലും മണ്ണും കൊണ്ടുവരികയുണ്ടായല്ലോ.

ചൈനയുടെ 2009തിലയച്ച “ചാങ്-1 ചന്ദ്രനിൽ ഉരസിയിറങ്ങി; പിന്നെ,
“ചാങ്-3” 2013 ഡിസംബറിലും, “ചാങ്-4”, 2019 ജനുവരിയിലും മൃദുവായി, ചന്ദ്രഗ്രഹത്തിന്റെ ദക്ഷിണദ്രുവത്തിനടുത്ത “വൊൺ കർമ്മൻ” എന്ന് നാമകരണം ചെയ്യപ്പെട്ട സ്ഥലത്തിറങ്ങി.

978കോടി രൂപയുടെ ചിലവിൽ, “മെയ്ക് ഇൻ ഇന്റ്യാ” എന്ന, മോദിജീയുടെ ആഹ്വാനമനുസരിച്ച് യുക്തി യുക്തം ഭാരതത്തിൽത്തന്നെ നിർമ്മിച്ച നമ്മുടെ “ചന്ദ്രയാൻ-2” ഈ July 22ന് സുരക്ഷിതമായി വിക്ഷേപിച്ച വാർത്ത നാമേവർക്കും അത്യന്ത അഭിമാനം പകരുന്നു; ഇതും, ചൈനയുടെ “ചാങ്” ദൗത്യങ്ങൾ പോല, ചന്ദ്രഗ്രഹത്തിന്റെ ദക്ഷിണദ്രുവത്തിനടുത്തു തന്നേയിറങ്ങാനാണ് പദ്ധതി ആസുത്രണം ചെയ്തിരിക്കുന്നത്; നൂറ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ പ്രയത്നഫലമായ ഈ ദൗത്യത്തിന്റെ നിയന്ത്രകരിൽ രണ്ടുപേർ മഹിളകളാണെന്ന ഒരു വസ്തുതയും പ്രാധാന്യമർഹിക്കുന്നു.

2008 ഒക്ടോബർ 22നാണല്ലോ “ചന്ദ്രയാൻ-1” വിക്ഷേപിച്ചത്.

നമ്മുടെ ചന്ദ്രദൗത്യങ്ങളുടെ മഖ്യോദ്ദ്യേശം പ്രിഥ്വിയുടെ ഉപഗ്രഹമായ ചന്ദ്രഭൂവിനേക്കുറിച്ചുള്ള ശാസ്ത്രപഠനമാണ്;
ജലാംശം, എന്തെങ്കിലും ജൈവരാശി എന്നിത്യാദിയുണ്ടോ എന്നിത്തരം അന്വേഷണങ്ങൾക്കായി.

ഇന്നത്തെ പരിഷ്കൃത കലിയുഗത്തിൽ,
രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യചരണവേളയിൽ, ജർമ്മൻ ശാസ്ത്രജ്ഞരാണ് ആദ്യം ആകാശത്ത് “മിസൈലുകൾ” തൊടുത്തു വിട്ട്, പിന്നെ സോവിയറ്റ് സംഘവും അമേരിക്കൻ ഐക്യനാടുകളും ബഹിരാകാശഗവേഷണം തുടങ്ങിയത്.

വിശ്വജനതയുടെ ഒട്ടാകേയുള്ള നേട്ടത്തിനായാണല്ലോ പൂർവ സോവിയറ്റ് സംഘം 1957 ഒക്ടോബർ 4ന് “സ്പുട്നിക്-1” എന്ന ഇദംപ്രഥമ ബഹിരാകാശക്കപ്പൽ അയച്ചത്.

തദനന്തരം,1958ൽ അമേരിക്ക, ബഹിരാകാശ പഠനങ്ങൾക്കായി, നാഷണൽ ഏറോനോട്ടിക്സ് & സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) സ്ഥാപിച്ച് ഗവേഷണങ്ങളാരംഭിച്ചതിൻഫലമായി, സേർ ആർതർ ക്ലാർക്കിന്റെ ശാസ്ത്രീയ നിഗമന-പ്രവചനത്തിന് സമാന്തരമായി 1969 ജൂലൈ 16ന് “അപ്പോളൊ-11” മൂന്ന് മനുഷ്യരെ വഹിച്ചുകൊണ്ട് ചന്ദ്രഗ്രഹത്തിൽ ഇറങ്ങി.

1972 ഡിസംബർ 7ന് വിക്ഷേപിച്ച് ആമാസം19)ഠ തിയതി ചന്ദ്രനിൽ ഇറങ്ങിയ അപ്പോളോ-17″ ആയിരുന്നു, ആ പരമ്പരയുടെ അവസാനത്തെ ചന്ദ്രവാഹനം; യാത്രികർ: ഇയ്ജീൻ സെർനർ, റൊണാൾഡ് ഇവാന്സ്, ഹാരിസൺ സ്മിത്ത് എന്നിവരും, പിന്നെ ജൈവശാസ്ത്ര പരീക്ഷണാർഥം, അഞ്ച് എലികളുമായിരുന്നു.

ഇഹലോകം ഇനിയൊരു നൂറ്റാണ്ടിനുമേറേമുമ്പ്, അത്യന്തോഷ്ണം, ജലോലഭ്യം എന്നീ മുഖ്യകാരണങ്ങളാൽ, നിവാസയോഗ്യമല്ലാതാകുമെന്നനുമാനിക്കുന്ന ഈ ഒരു കാലഘട്ടത്തിൽത്തന്നെ, സജൈവഗ്രഹങ്ങൾ കണ്ടുപിടിച്ച് അവിടങ്ങളിലേക്കുള്ള ഗതാഗതവും പ്രായോഗികമാക്കാനുള്ള “നാസ”യുടെ പരിശ്രമങ്ങളിൽ, ഇതര രാഷ്ട്രങ്ങളും – തങ്ങളുടെ പ്രത്യേകം പ്രത്യേകമായുള്ള അന്വേഷണ ഗവേഷണാദികൾക്കുപകരം – ഏകോപനമായി പ്രവർത്തിച്ചാൽ, പ്രസ്തുത മാനവലക്ഷ്യം കൂടുതൽ ഊർജ്ജസ്വലമായ നില കൈവരിക്കുമെന്നതിനാൽ, ഇനിയുള്ള യത്നം അതിനുമാകട്ടേ.

സർവാശിസ്സുകളും നേർന്നുകൊണ്ട്, ചന്ദ്രയാൻ രണ്ട് സെപ്റ്റംബർ മാസം, ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ ശാന്തി പൂർവം, സമൃദുലം, ഇറങ്ങുന്ന കാഴ്ച്ചയും സുപ്രതീക്ഷിച്ചുകൊണ്ട് തത്ക്കാലം വിരമിക്കുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px