ജീവിതം മധുരതരമാക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. പക്ഷേ, പലപ്പോഴും സാധ്യമാകുന്നില്ല. നമ്മുടെ അവസാനമൊഴിയെങ്കിലും മധുരതരമാക്കാൻ കഴിയണം. അതിന് കഴിയണമെങ്കിൽ ജീവിതവും അങ്ങനെ തന്നെയായിരിക്കണം. ആരോടെങ്കിലും പകയോ വെറുപ്പോ തോന്നുന്നുണ്ടെങ്കിൽ അവസാന നാളിൽ വരെ അത് തികട്ടി വന്നെന്നിരിക്കും. നമ്മുടെ അന്ത്യം കൃപ നിറഞ്ഞതാകണമെങ്കിൽ ക്ഷമ കൊടുക്കാനും മാപ്പു ചോദിക്കാനും അവസാനം വരെ കാത്തു നിൽക്കാതിരിക്കുക. കാരണം, മരണം നിനച്ചിരിക്കാതെ നമ്മെ പുണർന്നെന്നിരിക്കും. അതിനാൽ നമ്മുടെ മൊഴികളും ജീവിതവും മധുരതരമാകട്ടെ.
ജോസ് ക്ലെമന്റ്










Inspiring message
Noble thoughts