Survival Story Tim Shaddock: മോശം കാലാവസ്ഥ കാരണം ബോട്ട് കേടായതിനെത്തുടർന്ന് ഒരു ഓസ്‌ട്രേലിയൻ പൗരനും അദ്ദേഹത്തിന്റെ നായയും പസഫിക് സമുദ്രത്തിൽ ചെലവഴിച്ചത് രണ്ട് മാസം. ടിം ഷാഡോക്കും (51) അദ്ദേഹത്തിന്റെ നായ ബെല്ലയും 60 ദിവസത്തിലേറെയാണ് ബോട്ടിൽ കുടുങ്ങിയത്. അതിജീവനത്തിനായി വേവിക്കാത്ത മത്സ്യവും മഴവെള്ളത്തെയുമാണ് ഇവർ ആശ്രയിച്ചത്.
മെക്‌സിക്കോയിലെ ലാപാസിൽ നിന്ന് ഫ്രഞ്ച് പോളിനേഷ്യയിലേക്കുള്ള 6000 കിലോമീറ്റർ യാത്രയിലായിരുന്ന ഷാഡോക്ക് സൂര്യപ്രകാശം ഒഴിവാക്കാൻ ബോട്ടിന്റെ മേലാപ്പിൽ അഭയം പ്രാപിക്കുകയായിരുന്നു. ജൂലൈ 12ന് ഒരു മെക്‌സിക്കൻ മത്സ്യബന്ധന ട്രോളറിനു വേണ്ടി എത്തിയ ഒരു നിരീക്ഷണ ഹെലികോപ്റ്ററാണ് ഇരുവരെയും കണ്ടെത്തിയത്.
“ഞാൻ കടലിൽ വളരെ പ്രയാസകരമായ ഒരു പരീക്ഷണത്തിലൂടെ കടന്നുപോയി,” ഷാഡോക്ക് ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്‌റ്റാർ 9 ന്യൂസിനോട് പറഞ്ഞു. “എനിക്ക് വിശ്രമവും നല്ല ഭക്ഷണവും ആവശ്യമാണ്, കാരണം ഞാൻ വളരെക്കാലമായി കടലിൽ തനിച്ചായിരുന്നു. എനിക്ക് നല്ല ആരോഗ്യമുണ്ട്.”
രക്ഷാപ്രവർത്തനത്തിന് ശേഷം ട്രോളർ പോസ്‌റ്റ് ചെയ്‌ത ഷാഡോക്കിന്റെ ചിത്രം, പ്രതീക്ഷിച്ചതിലും ദൈർഘ്യമേറിയ കടൽ യാത്രയ്ക്കിടെ അദ്ദേഹത്തിന് താടി വളർരാൻ ഇടയാക്കിയതായി കാണിക്കുന്നു, “കാസ്‌റ്റ് എവേ” എന്ന ചിത്രത്തിലെ ഹോളിവുഡ് നടൻ ടോം ഹാങ്ക്സിന്റെ രൂപവുമായി താരതമ്യപ്പെടുത്തുകയാണ് സമൂഹ മാധ്യമങ്ങളിൽ ചിലർ. കൂടുതൽ മെഡിക്കൽ പരിശോധനകൾക്കായി അദ്ദേഹം മെക്‌സിക്കോയിലേക്ക് പോയി.
Credits: https://malayalam.indiatoday.in/














Great, Indeed 💯