Moscow shopping mall accident: പടിഞ്ഞാറന്‍ മോസ്‌കോയിലെ ഒരു ഷോപ്പിംഗ് മാളില്‍ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് നാല് പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ചിലര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും സംഭവസ്ഥലത്ത് അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നും മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു.
സംശയിച്ചിരുന്നതുപോലെ സംഭവസ്ഥലത്ത് അമോണിയ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ, പുറത്തുവന്ന ഒരു വീഡിയോയില്‍ കെട്ടിടത്തില്‍ നിന്ന് നീരാവി ഉയരുന്നതായി കാണാം.
007-ല്‍ പ്രവര്‍ത്തനമാരംഭിച്ച വ്രെമേന ഗോഡ (ദി സീസണ്‍സ്) എന്നറിയപ്പെടുന്ന മാളിലാണ് അപകടമുണ്ടായത്. മാളില്‍ 150 ലധികം സ്റ്റോറുകള്‍ ഉണ്ട്. അപകടത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും വൈദ്യസഹായം നല്‍കുന്നുണ്ടെന്ന് മേയര്‍ സോബിയാനിന്‍ പറഞ്ഞു.
Credits: https://malayalam.indiatoday.in/
About The Author
No related posts.