സ്വപ്നക്കൂട്-ജയന്‍ വര്‍ഗീസ്‌

Facebook
Twitter
WhatsApp
Email

പിരിഞ്ഞു പോവുക-
യാണോ ദൂരെ
പ്രിയമുള്ളവരേ നിങ്ങള്‍ ?
ഒരു ജന്മത്തി-
ന്നോര്‍മ്മകള്‍ ചൂടി
ഹൃദയങ്ങ-
ളുരുകുമ്പോള്‍ ? !

അകലയാകാശത്തി –
ന്നജ്ഞാത മിത്തായ്
അറിയാത്ത മറ്റൊരു
സ്വര്‍ഗ്ഗമുണ്ടോ ?
അവിടെയും നമ്മള്‍ക്ക്
ചേര്‍ത്തു പിടിക്കുവാന്‍
അനശ്വര സ്വപ്നങ്ങളുണ്ടോ ?
കരളിലെ മോഹങ്ങള്‍
കവിതയായ് മാറിയാല്‍
നരകത്തിലെറിയുന്ന
ദൈവമുണ്ടോ ?

മതിയായിരുന്നെനി –
ക്കിവിടെയീ മണ്ണിന്റെ
പരിമള പ്രേമ
നികുഞ്ജങ്ങളില്‍
ഒരുകൊച്ചുറുമ്പിന്റെ
ജീവിതം ! അതുപോലു –
മറിയാത്ത മിഥ്യയെ-
ക്കാള്‍ സുഭദ്രം !

ഇവിടെയീ ഭൂമിയില്‍
ഇതളിട്ടു വിരിയുന്ന
പ്രണയ ദളങ്ങളില്‍
മുഴുകിടുമ്പോള്‍
ഒരു ചോദ്യം: ”ഇവിടുന്നു
പൊരാതിരിക്കുവാ –
നരുളുമോ കല്‍പ്പന
കാല ശില്‍പ്പീ..?”

About The Author

Leave a Reply

Your email address will not be published. Required fields are marked *