മീന ചൂടില്‍ വെന്തുരുകയായിരുന്ന ഭൂമിയുടെ മാറിലേയ്ക്ക് പൊടുന്നനെയാണ് കാര്‍മേഘം ചെയ്തിറങ്ങിയത്. ആ പേമാരിയില്‍ ഗ്രാമത്തിലെ തോടുകളും കിണറുകളുമൊക്കെ മഴ വെള്ളത്തില്‍ മുങ്ങിക്കുളിച്ച് ആഹ്ലാദാരവങ്ങള്‍ മുഴക്കി.
ഒരു ചേമ്പില തലയില്‍ ചൂടി നടന്നിരുന്ന എന്റെ കയ്യില്‍ നിന്നും ആ ചേമ്പിലകറ്റ് തട്ടിപ്പിച്ചു. ആന ഇല അന്തരീക്ഷത്തില്‍ അപ്പൂപ്പന്‍ താടി പോലെ പാറിപ്പറന്നു. ഹായ്… എന്ത് രസം . ചേമ്പിലയും കാറ്റും കൂടി കളിക്കുന്നത് നോക്കി നിന്ന ഞാനും മഴയില്‍ മുങ്ങിക്കുളിച്ചു. മഴയുടെ കുളിര് എന്നെ സന്തോഷിപ്പിച്ചു. അതാ….എന്റെ ചേമ്പില പൊങ്ങിയും താന്നും പറന്ന് മുന്നോട്ട് പോകുന്നു. ഞാനും പിന്നാലെ ചെന്നു. മഴയില്‍ കുളിച്ച എനിക്ക് ചേമ്പിലയുടെ അടുത്ത് എത്താന്‍ കഴിയുന്നില്ല. അതാ….എന്റെ ചേമ്പില താഴേയ്ക്ക് വരുന്നു. ഞാന്‍ വേഗം നടന്നു. മഴനനഞ്ഞ് വീട്ടില്‍ ചെന്നാല്‍ അമ്മ വഴക്ക് പറയും.
‘നിനക്ക് ഒരു ചേമ്പിലയോ വാഴയിലയോ എങ്കിലും ചൂടി വരാമായിരുന്നില്ലേ …? പുതുമഴയാണ് … നെറുകയില്‍ വെള്ളം താന്നാ പനിയോ ജലദോഷമോ പിടിക്കും”
അതാ… എന്റെ ചേമ്പില തോട്ടു കടവിലേക്കാണ് പറക്കുന്നത്. അവിടെ ധാരാളം വാഴകള്‍ നില്പുണ്ട്. എനിക്ക് ആശ്വാസമായി. ചേമ്പില കിട്ടിയില്ലെങ്കില്‍ വേണ്ട… അവിടെ നിന്നും ഒരു വാഴയില മുറിച്ചെടുത്ത് തലയില്‍ ചൂടാം.
ഞാന്‍ വെള്ളം തെറിപ്പിച്ച്, നൃത്തച്ചുവടുകളുമായി തോട്ടുകരയിലെത്തി. തോട്ടില്‍ നല്ല ഒഴുക്ക്. എന്റെ ചേമ്പില തോട്ടില്‍പ്പതിച്ച് ഒഴുകി തുടങ്ങി.ചേമ്പില ഒഴുകി പോകുന്നത് നോക്കി നിന്നു. അപ്പോഴാണ് ആ കാഴ്ച കണ്ടത്… ഒരു കുഞ്ഞിക്കിളി, ഒരു ചില്ലി യോടൊപ്പം ഒഴുകി വരുന്നു. പാവം കിളി…. ആകെ നനഞ്ഞ് വിറയ്ക്കുന്നു. എന്ത് ചെയ്യും…? ഞാനങ്ങനെ വിഷമിച്ചു നോക്കിയിരിക്കുമ്പോ ള്‍ …. അതാ… ത്ത ചില്ലി ചേമ്പിലയുടെ സമീപമെത്തി. കുഞ്ഞിക്കിളി സര്‍വ്വശക്തിയുമെടുത്ത് ഒരു പറക്കല്‍.
ആ ചേമ്പില കൊത്തിയെടുത്ത് വീണ്ടും ആ ചില്ലിയില്‍ വന്നിരുന്നു. വളരെ ആയാസപ്പെട്ട് ചേമ്പില ചൂടിയിരിപ്പായി. ഞാന്‍ ഓടിപ്പോയി , നീളമുള്ള ഒരു കമ്പുമായെത്തി. കുഞ്ഞിക്കിളിയും ആ ചില്ലയോടൊപ്പം ഒഴുകി പോകുന്നു. ഞാന്‍ നോക്കി നിന്നു. അതാ… തോട്ടില്‍ വളര്‍ന്നു നില്‍ക്കുന്ന ആമ്പിലിലും പുല്ലിലും ആ കമ്പ് കുരുങ്ങി. ഞാന്‍ ആ ഭാഗത്തേക്ക് ചെന്നു. തോടിന് ചുവപ്പുനിറം. കിഴക്കന്‍ വെള്ളം എത്തിയതാ….അതാണീ ചുവപ്പുനിറം. മഴയും ശമിച്ചിട്ടുണ്ട്. ഞാന്‍ കമ്പ് നീട്ടിക്കൊടുത്തു. കുഞ്ഞിക്കിളി ദയനീയമായി എന്നെ നോക്കി…
‘കുഞ്ഞിക്കിളി… പേടിക്കണ്ട … ട്ടോ… ഈ കമ്പില്‍ കയറ്… രക്ഷപ്പെടാം…. മഴ കൂടിയാലോ…? വെള്ളത്തിന്റെ നിറം കണ്ടില്ലേ…? കിഴക്കന്‍ വെള്ളം വരുന്നതാ… അങ്ങ് മലയില്‍ നിന്ന് …. നീ ഈ കമ്പില്‍ കയറിക്കോ…. ഞാന്‍ നിന്നെ ഒന്നും ചെയ്യില്ല…’.
ഞാന്‍ പറഞ്ഞതെല്ലാം മനസ്സിലായെന്നു തോന്നുന്നു. ചില്ലിക്കും ചേമ്പിലയുമെല്ലാം ഉപേക്ഷിച്ച്, കുഞ്ഞിക്കിളി വേഗം ഞാന്‍ നീട്ടിയ കമ്പില്‍ കയറിയിരുന്നു. ഏതാനും നിമിഷങ്ങള്‍ കൊണ്ട് കുഞ്ഞിക്കിളിയെ , വെള്ളത്തില്‍ വീഴാതെ കരയ്‌ക്കെത്തിച്ചു. തണുപ്പ് കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. ഞാന്‍ അതിനെ എന്റെ ശരീരത്തോടു ചേര്‍ത്തുപിടിച്ചു. കുഞ്ഞിക്കിളി നന്ദിസൂയകമായി എന്റെ കവിളില്‍ ചുണ്ടുകള്‍ കൊണ്ട് ഉരുമ്മി. എന്തൊക്കെയോ പറയുകയും ചെയ്തു.
ഞാനും കുഞ്ഞിക്കുരുവിയും പിരിയാത്ത കൂട്ടുകാരായി…..
ഇന്നും ആ തോട് കാണുമ്പോഴൊക്കെ ഈ ക ഓര്‍മ്മവരും
കുണ്ടിക്കിളിയെ തേടി അമ്മക്കിളിയും അച്ഛന്‍ കിളിയും വന്നു. അവര്‍ക്ക് പാര്‍ക്കാന്‍ എന്റെ അച്ഛന്‍ , ചകിരി കൊണ്ട് മനോഹരമായ ഒരു കൂടുണ്ടാക്കിക്കൊടുത്തു.
വീടിന്റെ ഉമ്മറത്ത് ഇറയത്തായി ആ കൂട് തൂക്കി. എന്നും സന്ധ്യാനാമം ജപിക്കുന്നതിനു മുമ്പായി കിളിക്കുടുംബം വരും. രാവിലെ എന്നെ വിളിച്ചുണര്‍ത്തുന്നത് കുഞ്ഞിക്കിളിയാ…
അവധി ദിവസങ്ങളില്‍ ഞങ്ങള്‍ തോട്ടിന്‍ കരയില്‍ പോകും. അപ്പോഴൊക്കെ കുത്തിക്കിളി എന്റെ തോളിലാണിരിക്കുക.
പക്ഷെ … ഇന്നാ തോട് വറ്റിവരണ്ടുണങ്ങി വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഒരു നീര്‍ച്ചാലുമാത്രം. മഴക്കാലത്ത് മാത്രം അല്പം വെള്ളം കണാന്‍ കഴിഞ്ഞെന്നുവരും.
അമ്മ സങ്കടത്തോടെ പറയുന്നത് കേള്‍ക്കാം… :
‘ നമ്മുടെ തോട് മയ്യത്തായി…’. എന്ന്.
നാട്ടുകാട്ടാളന്മാരായ മനുഷ്യര്‍ പ്രകൃതിയോട് ചെയ്ത ക്രൂരത…..













