LIMA WORLD LIBRARY

വേടന്‍-ഇ.പി മുഹമ്മദ് പട്ടിക്കര

തീപന്തമെറിയുന്നു
വേടന്‍….
തീയാളിപടരുന്നു ചുറ്റിലും
തമ്പുരാക്കന്മാരുടെ
തമ്പുരാട്ടിമാരുടെ
ഉടുതുണിക്ക് തീ പിടിക്കുന്നു

ഉടുതുണി മുഴുവന്‍
കത്തിപടരും മുമ്പേ
പ്രാണഭീതിയോടെ
ഉടയതമ്പുരാനേ
എന്ന് അലറി വിളിച്ചു കൊണ്ടു
അവര്‍ നാലുപാടും ഓടുന്നു

ആഡ്യ ബ്രാമമാണരുടെ
അഗ്രഹാരങ്ങള്‍
തകര്‍ന്നു വീഴുന്നു
കറുത്ത ദളിതന്റെ
പുതിയ പാഞ്ചജന്യം
മുഴുങ്ങുമോള്‍

ചെവിപൊത്തി പിടിച്ചു
പൂണൂലിട്ടവര്‍
പുഴകടന്നു
ഓടി മറയുന്നു…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px