‘അക്രമത്തിൽ നിന്ന് വിട്ടുനിൽക്കുക’: ഹരിയാനയിലെ വർഗീയ സംഘർഷങ്ങളിൽ ശാന്തത പാലിക്കണമെന്ന് അമേരിക്ക

Facebook
Twitter
WhatsApp
Email

US on haryana violence: ഹരിയാനയിലെ വർഗീയ സംഘർഷങ്ങളിൽ പ്രതികരിച്ച് അമേരിക്ക. ഹരിയാനയിലെ നുഹിൽ പൊട്ടിപ്പുറപ്പെട്ട് ഗുരുഗ്രാമിലേക്കും പരിസര പ്രദേശങ്ങളിലേക്കും വ്യാപിച്ച വർഗീയ കലാപത്തിൽ ശാന്തത പാലിക്കണമെന്ന് അമേരിക്ക അഭ്യർത്ഥിച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ബ്രീഫിംഗിലാണ്, വക്താവ് മാത്യു മില്ലർ അക്രമത്തിൽ നിന്ന് വിട്ടുനിൽക്കാൻ പാർട്ടികളോട് അഭ്യർത്ഥിച്ചത്.

സംഘർഷങ്ങളുമായി ബന്ധപ്പെട്ട്, ഞങ്ങൾ എല്ലായ്പ്പോഴും ശാന്തരാകുവാനും അക്രമാസക്തമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കക്ഷികളെ പ്രേരിപ്പിക്കുമെന്ന് മില്ലർ പറഞ്ഞു.

അതേസമയം സംഘർഷഭരിതമായ സാഹചര്യങ്ങൾ കാരണം നൂഹ്, ഫരീദാബാദ്, പൽവാൽ, ഗുരുഗ്രാമിലെ മൂന്ന് സബ് ഡിവിഷനുകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഓഗസ്റ്റ് 5 വരെ നിർത്തിവച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ തീരുമാനമെന്ന് ഹരിയാന സംസ്ഥാന സർക്കാർ അറിയിച്ചു

അക്രമത്തെ തുടർന്ന് സമീപ ജില്ലകളായ ഫരീദാബാദ്, പൽവാൽ, ഗുരുഗ്രാം എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്തെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

ഹരിയാന വർഗീയ സംഘർഷം

നൂഹിൽ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും ചേർന്ന് നടത്തിയ മതപരമായ ഘോഷയാത്രയാണ് ഹരിയാനയിൽ കലാപത്തിന് കാരണമായത്. മാർച്ചിന് നേരെ വെടിവെപ്പും കല്ലേറും ഉണ്ടായി. തുടർന്ന് 2,500 ഓളം ആളുകൾ ക്ഷേത്രത്തിനുള്ളിൽ അഭയം പ്രാപിച്ചു.

ഈ സംഭവം സംസ്ഥാനത്ത് വർഗീയ കലാപങ്ങളുടെ പരമ്പരയ്ക്ക് തുടക്കമിട്ടു. ഡൽഹിയോട് ചേർന്നുള്ള പ്രദേശങ്ങളായ പൽവാൽ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ നിന്ന് അക്രമ സംഭവങ്ങളും തീവെപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി ഗുരുഗ്രാമിലെ ഒരു മുസ്ലീം പള്ളി കത്തിക്കുകയും ഒരു പുരോഹിതനെ കൊല്ലപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി കടകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു.

ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 116 പേരെ അറസ്റ്റ് ചെയ്തതായും 90 പേരെ കസ്റ്റഡിയിലെടുത്തതായും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. അക്രമത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയ ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Credits: https://malayalam.indiatoday.in/

About The Author

Leave a Reply

Your email address will not be published. Required fields are marked *