വിശ്വാസികളും അവിശ്വാസികളും അധിവസിക്കുന്ന ഈ ഭൂമിയിൽ,വിശ്വാസികൾ ദൈവത്തെ അന്വേഷിച്ചുള്ള യാത്രയായി ജീവിതത്തെ ചിത്രീകരിക്കാറുണ്ട്. എന്നാൽ നാളുകളായുള്ള ഈ അന്വേഷണയാത്രയിൽ ആരെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ?ദൈവത്തെ കണ്ടെത്തിയവർ വളരെ വിരളമാണെന്നു കണ്ടെത്താനാവും. ദൈവത്തെ ഒരു പ്രത്യേക വ്യക്തിയായി ലോകത്തിൽ അന്വേഷിക്കുന്നതു കൊണ്ടാണ്ട് ഭൂരിഭാഗം പേരും ദൈവത്തെ കാണാതെ പോകുന്നത്. സ്വന്തം സഹോദരനിൽപ്പോലും ദൈവ മുഖം കണ്ടെത്താൻ നമുക്ക് കഴിയില്ലെന്നതാണ് യാഥാർഥ്യം.ദൈവം സ്നേഹമാണ്. സ്നേഹത്തിലൂടെ മാത്രമേ ദൈവത്തെ കണ്ടെത്താനാവൂ. കഷ്ടപ്പെടുന്ന, വേദനിക്കുന്ന ദരിദ്രനോടു ചെയ്യുന്നതെല്ലാം ദൈവത്തോടു തന്നെ ചെയ്യുന്നതാണ്. ദൈവം മനുഷ്യ രൂപത്തിലാണ് ഭൂമിയിൽ പ്രത്യക്ഷപ്പെടുക. സ്നേഹത്തിലൂടെ മനുഷ്യനെ കണ്ടെത്തുന്നവർ ദൈവത്തെ കണ്ടെത്തും. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കാനാവും? അപ്പോൾ ദൈവത്തെ തേടിയുള്ള യാത്ര വ്യർഥമല്ലേ ? സാമുവൽ ബെക്കറ്റിന്റെ Waiting for Godot എന്ന നാടകത്തിലെ എസ്ട്രഗനും വ്ലാഡിമറും ഈ സത്യത്തെ അനാവരണം ചെയ്യുന്ന കഥാപാത്രങ്ങളാണ്.
ജോസ് ക്ലെമന്റ്










അടിയന്, കാണാനിടയായിട്ടുണ്ട്; രണ്ടു മൂന്നു തവണ; സർ.