LIMA WORLD LIBRARY

കറുപ്പും വെളുപ്പും -(എം.തങ്കച്ചൻ ജോസഫ്.)

ഒരിക്കൽ ഒരദ്ധ്യാപകൻ തന്റെ ക്ലാസ്സ് മുറിയിൽ ക്ലാസ്സെടുത്തു കൊണ്ടിരുന്നപ്പോൾ ഒരു കുട്ടിയെ അരികിൽ വിളിച്ചു ഒരു വെള്ള പേപ്പർ കൊടുത്തതിനു ശേഷം അതിൽ പേന കൊണ്ട് ഒരു കുത്തിടാൻ (ബിന്ദു) പറഞ്ഞു.കുട്ടി അപ്രകാരം ചെയ്തു.അപ്പോൾ ആ അദ്ധ്യാപകൻ കുട്ടിയുടെ കയ്യിൽ നിന്നും ആ പേപ്പർ വാങ്ങി എല്ലാ വിദ്യാർത്ഥികളെയും കാണിച്ചു കൊണ്ട് ചോദിച്ചു, നിങ്ങൾ ഇതിൽ എന്തു കാണുന്നു?.. അപ്പോൾ ആ കുട്ടികളിൽ ഒരാൾ ഒഴികെ മറ്റെല്ലാവരും പറഞ്ഞു ആ പേപ്പറിൽ ഒരു കറുത്ത ബിന്ദു കാണുന്നുവെന്ന്.ഒരു കുട്ടി മാത്രം പറഞ്ഞു ആ പേപ്പറിൽ വെളുത്ത പ്രതലം കാണുന്നുവെന്ന്.അദ്ധ്യാപകൻ ആ കുട്ടിയെ അഭിനന്ദിച്ചു കൊണ്ടു ക്ലാസ്സ് തുടർന്നു.
ഇതുപോലെയാണ് നമ്മൾ മനുഷ്യർ ഭൂരിഭാഗം പേരും. ആ പേപ്പറിലെ നല്ല വശമായ വെളുത്ത പ്രതലത്തെ ആരും കാണുന്നില്ല. മറ്റുള്ളവരിലെ കുറ്റങ്ങളും കുറവുകളുമാണ് നാം എളുപ്പത്തിൽ കണ്ടു പിടിക്കുക. അവരിലെ നന്മകയെ കാണുവാനോ, ആ നന്മകളെ ഒന്ന് മനസ്സറിഞ്ഞു അഭി നന്ദിക്കാനോ നിങ്ങൾ തയ്യാറാകുന്നുണ്ടോ? കൂടുതൽ പേർക്കും അതിന് കഴിയുകയില്ല എന്നതാണ് നേര്.
പഠിക്കുന്ന കുട്ടികളെയും വളർന്നു വരുന്ന കലാകാരന്മാരെയും സാഹിത്യ കാരന്മാരെയും സംബന്ധിച്ച് മനസ്സറിഞ്ഞുള്ള പ്രോത്സാഹനങ്ങൾ, നല്ല വാക്കുകൾ എന്നിവ അവരുടെ ആ നല്ല വളർച്ചക്ക് വളരെ വലുതാണ്.അതിന് ശ്രമിക്കാതെ അവരിലെ കുറ്റങ്ങളും കുറവുകളും മാത്രം എടുത്തു പറയുന്നത് അവരെ തളർത്തിക്കളയാനും എങ്ങു മെത്താതെയുമാക്കുന്നതിനേ കഴിയൂ. ഇക്കാര്യം കുട്ടികളുടെ മാതാപിതാക്കളും, ചുറ്റുപാടുകളും,അദ്ധ്യാപകരും നല്ലതു പോലെഓർത്തിരിക്കേണ്ടതാണ്. കാരണം ഒരു കുട്ടിയുടെ സാമൂഹികമായ നല്ല വളർച്ചക്ക് ഈ പറഞ്ഞ ഘടകങ്ങൾ പ്രധാനമാണ്, വലുതാണ്.
നമുക്കും അനേകം ബലഹീനതകളും കുറവുകളും ഉള്ളവരാണെന്നു മനസ്സിലാക്കിക്കൊണ്ടു തന്നെ മറ്റുള്ളവരിലെ നന്മകൾ കണ്ടെത്താം.അവരിലെ നല്ല വശങ്ങളെ സ്വീകരിക്കാം.അവയെ പരിപോഷിപ്പിച്ചെടുക്കുക വഴി നല്ലൊരു സമൂഹ സൃഷ്ടിക്ക് നമ്മുടെ പങ്കാളിത്തവും ഉറപ്പാക്കാം.ഞാൻ പറഞ്ഞ കഥയിലെ ആ നല്ല വിദ്യാർത്ഥിയെപ്പോലെ. ആ വിദ്യാർത്ഥി യാണ് പിന്നീട് ലോകം മുഴുവൻ നിയന്ത്രിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ജനറൽ സെക്രട്ടറി ആയിമാറിയ കോഫി അന്നാൻ എന്ന മഹത് വ്യക്തിത്വം.
എല്ലാവർക്കും ശുഭസായാഹ്‌നം നേർന്നു കൊണ്ട്.
സ്നേഹപൂർവ്വം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px