LIMA WORLD LIBRARY

ജലോത്‌സവഗാനം – (സെബാസ്റ്റ്യൻ ആർവിപുരം)

✍🏻സെബാസ്റ്റ്യൻ ആർവിപുരം (സെബാട്ടി)
ഓടിവള്ളം നിരന്നുനീങ്ങിയ പുന്നമടക്കായൽ
വള്ളംകളിയുടെയാരവമുണർന്ന
പുഴയുടെ പുളിനങ്ങൾ
തെക്കനോടി,യിരുട്ടുകുത്തി,കളോളത്താളത്തിൽ
തിരപോൽപൊന്തിയാനന്ദത്തിരയേറ്റുംനിമിഷങ്ങൾ
(ഓടിവള്ളം…)
കുട്ടനാടൻപുഞ്ചയിലെ കൊച്ചുപെണ്ണേ
കുയിലാളേ കൊട്ടു വേണം കുഴൽ വേണം
കുരവവേണം!
ഓ…തിത്തിത്താരാ തിത്തിതെയ്
തിത്തൈ തക തെയ്തെയ്തോം!
മേഘവഞ്ചികൾ തുഴഞ്ഞു നീങ്ങും മാനത്തായ്,
കായൽ കടലായ്തീരും താഴെയാവേശത്തിരകൾ!
ഒരുതുഴയിരുതുഴയെറിഞ്ഞുനീങ്ങും വള്ളംകളിയായി
ഉള്ളിൽപ്പുളകം കോരിയെറിഞ്ഞൊരു ഉത്സവമേളം
ഹെയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് -3
തളരാതെ തുഴയെറിഞ്ഞുനീങ്ങാം കൂട്ടരേ
(ഓടിവള്ളം…)
ഇന്ദ്രചാപച്ചാരുതയോടെ ചുണ്ടൻവള്ളങ്ങൾ
ഇരമ്പിയാർക്കും കുതിച്ചുപായും നീർപ്പരപ്പുകളിൽ
ഒരുതുഴയിരുതുഴയെറിഞ്ഞുകേറി വീയപുരംചുണ്ടൻ
വള്ളപ്പാടകലെയടുത്തായ് മറുവള്ളക്കൂട്ടം
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് – 3
കുഴയാതെതുഴയെറിഞ്ഞുനീങ്ങാം കൂട്ടുകാരേ
(ഓടിവള്ളം…)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px