ഓണം മലയാളി മാനവികതയുടെ പ്രതീകം – ( ശ്രീ മിഥില )

Facebook
Twitter
WhatsApp
Email
കാണം വിറ്റും ഓണം ഉണ്ണണം എന്നൊരു ചിന്താഗതി ഉണ്ടായിരുന്ന ഒരു നാടായിരുന്നു കേരളം.
അന്ന് കാണം വിൽക്കേണ്ടി വരുന്ന ഒരവസ്ഥ ആയിരുന്നു എന്നു തന്നെ പറയാം.
ഇന്നതില്ല. കാണം വിൽക്കാതെയും ഓണം ആഘോഷിക്കാം എന്നും, ഓണം പോലെയാക്കുക ദിവസ ജീവിതം എന്നുമാണ് ഇപ്പോളത്തെ തലമുറയുടെ ഒരു രീതി.
എന്ത് എപ്പോൾ ചെയ്യുകയെന്നുള്ളത് അപ്പോൾ തന്നെ നടപ്പാക്കും പുതിയ തലമുറ.
അത് ഒരു നല്ല പ്രവണത ആണോ എന്നുള്ള കാര്യം അപേക്ഷികമാണ്.
മാനവികതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിന്‌ പഴയ ഒരു ദാന ചരിത്രം ഉള്ളത് കൊണ്ടാണല്ലോ ഓണം എന്ന ആഘോഷം നമുക്ക് ആഘോഷിക്കാൻ സാധിക്കുന്നത്.
മഹാബലി ചക്രവർത്തി യുടെ ദാനശീലം അദ്ദേഹത്തെ പാതാള വാസിയാക്കാനും വർഷത്തിൽ ഒരിക്കൽ പ്രജകളെ കാണാനുമുള്ള അനുമതി വാമന ഭഗവാനിൽ നിന്നും ലഭ്യമാക്കാനും കാരണമായ ഒരവസ്ഥയിൽ ദാനശീലം മാനവികതയുടെ ഒരു ഭാഗമായി.
ആറ്റിൽ കളഞ്ഞാലും അളന്നു കളയാമെന്നുള്ള പഴഞ്ചോല്ലു ഇവിടെ അർദ്ധപൂർണ്ണമാകുന്നു.
ചക്രവർത്തിയുടെ അഹങ്കാരശമനവും ഇതിലൊരു പ്രധാന വിഷയമാണ്.
മനുഷ്യന് സാധിക്കാത്തതായും ചിലതുണ്ട് എന്നുള്ളതാണ് വസ്തുത.
  എന്നിരുന്നാലും മാനവികത എന്നാൽ മലയാളി എന്നു തന്നെയാണ്‌.
ലോകത്തിന്റെ ഏതു കോണിലും മലയാളിയുടെ കയ്യൊപ്പ് വരാനുള്ള ഒരു കാരണം ഓണം എന്ന ഒരു ചിങ്ങ മാസ ആഘോഷമാണ്.
കേരളത്തെ ക്കാൾ മറുനാടുകളിൽ ഇതു അത് ആഘോഷമാകുന്നു.
ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അതു നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു.
അതിന്റെ അലകൾ ഒരു പരിധി വരെ ഇന്നും ഓരോ മലയാളിയുടെ മനസ്സിലും ആഴത്തിൽ പതിഞ്ഞ് അതിന്റെ പ്രായോഗികത അവൻ എവിടെയാണെങ്കിലും സ്ഥീരീകരിക്ക പെടുത്തുന്നു.
ഓണകാലത്ത് ഒരു വീടു പോലും ദാരിദ്ര്യത്തിൽ നിറയരുതെന്ന മലയാളിയുടെ പിടിവാശി അവനെ മാനവികതയുടെ ഉത്തുംഗ ശ്രുങ്കത്തിലെത്തിക്കുന്നു.
ലോകത്തിന്റെ ഏതു കോണിലും മലയാളിയുടെ കാൽ പാദം പതിയാനും കേരളത്തിനെ ഒരു മാനവികതയുടെ മാതൃകയാകാനും ഒരു ഓണപരിവേഷം അതിനു ചാർത്തി കൊടുക്കാനും സാധിച്ചത് ദാനശീലനായ ആ ചക്രവർത്തിയുടെ ധീരതയും ഒരു കാരണം തന്നെയാണല്ലോ എന്നത് കൃഥാർത്ഥതയോടെ ഓർത്തു പോകുന്നു. അയ്‌തീഹ്യങ്ങളുടെയും മിത്തുകളുടെയും ലോകങ്ങൾ നമുക്ക് അന്യമല്ലാത്ത സ്ഥിതിക്ക് ഇതൊക്കെ വിശ്വസിച്ചു മുൻപോട്ട് പോകുക തന്നെ. മലയാളിയുടെ മാനവികത ഇനിയും നിലനിൽക്കട്ടെ
മതേതരത്വവും സംസ്കാരവും ഇവിടെ കളിയാടട്ടെ.

About The Author

Leave a Reply

Your email address will not be published. Required fields are marked *