കറുത്ത കാക്കയ്ക്കെന്തു ചന്തം
വെളുത്ത കൊക്കേ അറിഞ്ഞുവോ
കറുത്ത രാത്രിക്കെന്ത് ചന്തം
വെളുത്ത പകലേ നീയറിഞ്ഞോ വെളുപ്പിനാണേൽ കറുത്ത തൊന്നും
കണ്ണിന് കാണാൻ കൊള്ളില്ല കറുത്തതൊക്കെയും
വെളുക്കുവാനായ് ചായം തേക്കണമെന്നില്ല
വെളുത്തതൊക്കെയും അഹങ്കരിച്ചാൽ
കറുത്തതെല്ലാം കരയില്ലാ
കറുപ്പിനിന്നും ഏഴഴകാണെന്നറിഞ്ഞ വെളുപ്പേ ഒരു ചോദ്യം
അഹങ്കരിക്കാനെന്തുണ്ടി വിടെ പൊഴിഞ്ഞു വീഴും
ഒരു നാളിൽ നിറത്തിലല്ലാ പണത്തിലല്ലാ മനുഷ്യനായ് നാം മാറേണം
മതത്തിലല്ലാ ജാതിയിലല്ലാ മനസ്സ് നന്നായീടേണം
നാം മനുഷ്യരാണെന്നോർക്കേണം ..
About The Author
No related posts.