LIMA WORLD LIBRARY

10 ദിവസത്തിൽ 217 മരണം: 300പേരിലധികം വെന്റിലേറററില്‍: കേരളത്തിൽ ഭീതിയേറുന്നു

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് പത്തു ദിവസത്തിനിടെ 217 പേര്‍ മരിച്ചു. ഒൗദ്യോഗിക മരണസംഖ്യ അയ്യായിരമായി. വെന്റിലേറററില്‍ കഴിയുന്നവരുടെ എണ്ണം ആദ്യമായി 300 കടന്നു. ഐസിയുകളില്‍ 999 പേര്‍ ചികില്‍സയിലാണ്.

മരണം കുറവാണെന്ന് അവകാശപ്പെടുന്ന സര്‍ക്കാരും പനിപോലെ വന്നു പോകുമെന്ന് കരുതുന്ന ജനവും ഈ കണക്കുകള്‍ കൂടി കേള്‍ക്കുക. വെറും പത്തു ദിനം കൊണ്ട് കോവിഡ് കൊണ്ടുപോയത് 217 പേരുടെ ജീവന്‍. ഈ മാസം മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ ഒൗദ്യോഗിക മരണസംഖ്യ 363. ഗുരുതര അസുഖമുളളപ്പോള്‍ കോവിഡ് ബാധിച്ച് മരിച്ചവരോ കോവിഡ് നെഗററീവായശേഷം വൈറസ് ബാധയുടെ ആഘാതത്തില്‍ ഗുരുതരാവസ്ഥയിലായി മരണമടഞ്ഞവരോ ഈ കണക്കുകളിലൊന്നും പെടില്ല. അവരെക്കൂടി ചേര്‍ത്താല്‍ ഒൗദ്യോഗിക മരണസംഖ്യയുടെ ഇരട്ടിയോ അതിലേറെയോ പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം. കോവിഡിന്‍റെ രണ്ടാം വരവില്‍ ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണം ഉയരുകയാണ്.

അതേസമയം മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുളള കേരളത്തില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണസംഖ്യ കുറവാണ്. പക്ഷേ രോഗബാധിതരുടെ എണ്ണം പിടിവിട്ട് ഉയരുമ്പോള്‍ വീടുകളിലുളള പ്രായമായവരും ഗുരുതര അസുഖമുളളവരും കൂടുതലായി വൈറസ് ബാധിരാകാനും മരണമടയാനുമുളള സാധ്യതയെക്കുറിച്ചും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px