അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; നവംബർ 7 മുതൽ ആരംഭിക്കും, വോട്ടെണ്ണൽ ഡിസംബർ 3ന്

Facebook
Twitter
WhatsApp
Email

Assembly Polls: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് 2023 നവംബർ 7 മുതൽ ആരംഭിക്കും, വോട്ടെണ്ണൽ 2023 ഡിസംബർ 3ന് നടക്കും.

തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ഷെഡ്യൂൾ അനുസരിച്ച്, സുഗമവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിന് അഞ്ച് സംസ്ഥാനങ്ങളിലെ പോളിംഗ് ഒന്നിലധികം ഘട്ടങ്ങളിലായി നടത്തും. ഓരോ സംസ്ഥാനത്തെയും തിരഞ്ഞെടുപ്പ് തീയതികൾ ഇപ്രകാരമാണ്:

1. ഛത്തീസ്ഗഡ്:

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക.

ഒന്നാം ഘട്ടം: നവംബർ 7, 2023

രണ്ടാം ഘട്ടം: നവംബർ 17, 2023

2. രാജസ്ഥാൻ:

രാജസ്ഥാനിൽ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും .

വോട്ടെടുപ്പ്: നവംബർ 23, 2023

3. മധ്യപ്രദേശ്:

മധ്യപ്രദേശിലും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്.

വോട്ടെടുപ്പ്: നവംബർ 17, 2023

4. തെലങ്കാന:

തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടക്കും .

വോട്ടെടുപ്പ്: നവംബർ 30, 2023

5. മിസോറാം:

മിസോറാമിലും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്.

വോട്ടെടുപ്പ്: നവംബർ 7, 2023

Credits: https://malayalam.indiatoday.in/

About The Author

Leave a Reply

Your email address will not be published. Required fields are marked *