പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 41

Facebook
Twitter
WhatsApp
Email

‘ആദ്യം കന്റോണ്‍മെന്റിലെ മാതാവിന്റെ പള്ളിയിലേക്ക്‌’ നന്ദിനി പറഞ്ഞു. “ജോൺസേട്ടന്  ചിക്കന്‍പോക്സ്‌ വന്നപ്പൊ നേര്‍ന്ന നേര്‍ച്ചകള്‍ പൂര്‍ത്തിയാക്കണം.’
ജോണ്‍സണ്‍ അത്ഭുതത്തോടെ നന്ദിനിയെ നോക്കി. അവള്‍ ഒരു തനി നാട്ടിന്‍പുറത്തു കാരി ‘ഭാര്യ’ യായിരിക്കുന്നു.’ഇതാണ്‌ യഥാര്‍ത്ഥപെണ്ണ്‌’ അയാള്‍ മനസ്സിലോര്‍ത്തു. എന്തൊക്കെ അലങ്കാരങ്ങള്‍ക്കും വേഷഭൂഷകള്‍ക്കും ഡിഗ്രികള്‍ക്കുമൊക്കെ അപ്പുറത്ത് ഒരു സാധാരണഭാര്യ!
ശരീരം കൊണ്ടനുഭവിക്കാത്ത, ഹൃദയം കൊണ്ട്‌ മാത്രം തൊട്ടറിഞ്ഞ ‘രതിസുഖസാരം’!
ആരും ഒരക്ഷരവുമുരിയാടിയില്ല. എല്ലാവരും പള്ളിയിലെത്തി. മാതാവിന്റെ കരുണനിറഞ്ഞ മുഖത്തേക്ക്‌ സാകൂതം നോക്കിനില്‍ക്കുന്ന പിഞ്ചുബാലനായി ഉണ്ണിയീശോ!നന്ദിനിയെ അനുകരിച്ച്‌ നാരായണിയും തങ്കമണിയും തലയില്‍ ചേലത്തുമ്പ്‌ വലിച്ചിട്ടു. ജോണ്‍സണും ദിനേശനും അവരുടെകൂടെ മുട്ടുകുത്തി. മെഴുകുതിരികള്‍ കത്തിച്ചുവച്ച്‌, വിറയ്ക്കുന്ന അധരത്തോടെ നന്ദിനിപാടി.
‘ആവേ! ആവേ! ആവേ മരിയ!!
‘ആവേ! ആവേ! ആവേ മരിയാ!!
വരികള്‍ മുഴുവന്‍ നന്ദിനിയും ജോണ്‍സണും ചേര്‍ന്ന്‌ പാടി. ദേവാലയത്തിലെ ഭക്തജനങ്ങള്‍ പലരും അങ്ങോട്ട്‌ ഓടിവന്നു. മലയാളത്തിലെ പ്രശസ്തഗായകരാണ്‌ പാടുന്നതെന്ന്‌ ചിലര്‍ക്കൊക്കെ അറിയാമായിരുന്നു. നിമിഷങ്ങള്‍ക്കകം ക്യാമറകള്‍ മിന്നി, മാതാവില്‍ ഹൃദയമര്‍പ്പിച്ച്‌ നന്ദിയോടെ ഹൃദയമിടിപ്പോടെ വരികളിലൂടൊഴുകുമ്പോള്‍ പുറത്തെകോലാഹലമൊന്നും നന്ദിനി അറിഞ്ഞില്ല. പെട്ടെന്ന്‌ കണ്ണ്‌ തുറന്നപ്പോള്‍ ജോണ്‍സണ്‌ പരിസരം മനസ്സിലായി. ചാനലുകാരോട്‌ സോറി പറഞ്ഞ്‌ വേഗം പുറത്ത്‌ കടന്നു! നന്നായൊന്ന്‌ പ്രാര്‍ത്ഥിക്കാന്‍പോലും പറ്റാതായി.
നന്ദിനി മാതാവിനോടാണ്‌ പരിഭവം പറഞ്ഞത്‌. സ്വതസിദ്ധമായ പുഞ്ചിരി നല്‍കി മാതാവവരെ അനുഗ്രഹിയ്ക്കുന്നുണ്ടായിരുന്നു. പലതരം നേര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. എല്ലായിടത്തും മ്യൂസിയത്തിലും മറ്റും ഒരോട്ട പ്രദക്ഷിണം നടത്തി. കൂടുതല്‍ ന്യൂസ്‌ പരക്കുന്നതിനുമുമ്പ്‌ കാറില്‍ക്കയറി. ഉടനെവരാമെന്നു പറഞ്ഞ്‌ ജോണ്‍സണ്‍ എങ്ങോട്ടോ പോയി. വിവാഹ തടസ്സം മാറാന്‍ ഒരു പൂട്ടും താക്കോലും അവിടത്തെ ഇരുമ്പുവലയത്തില്‍ അയാള്‍ പ്രാര്‍ത്ഥനയോടെ സമര്‍പ്പിച്ചു. ജീവിതത്തിലാദ്യമായാണ്‌ ഇത്തരമൊരു നേര്‍ച്ച ജോണ്‍സണ്‍ ചെയ്തത്‌. മുമ്പ്‌ ഇതൊക്കെ അമ്മ സഹോദരിക്കു വേണ്ടി ചെയ്തപ്പോള്‍ പരിഹസിച്ചത്‌ ഓര്‍ത്തു. ഒരുപക്ഷേ അതാണോ തന്റെ മുന്നില്‍ തടസ്സമായി വരുന്നതെന്ന്‌ വെറുതെ ഒന്ന്‌ ചിന്തിച്ചുപോയി. അമ്മ മാതാവിന്‌ വേദനി ച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കട്ടെ! എല്ലാവരും ഇതൊക്കെ ചെയ്യുന്നത്‌ അവരൊക്കെ വിഡ്ഡികളായതുകൊണ്ടായിരിക്കില്ലല്ലൊ.
തിരിച്ച്‌ കാറിലെത്തിയപ്പോള്‍ എല്ലാവരും ആകാംക്ഷയോടെ നില്‍ക്കുന്നു. ‘ഒരു മൂത്രശങ്ക. അത്‌ തീര്‍ത്തതാ’ ജോണ്‍സണ്‍ പറഞ്ഞപ്പോള്‍ എല്ലാവരും ഗൂഡമായി ചിരിച്ചു.കാറോടിക്കൊണ്ടിരുന്നു. മുന്തിരിത്തോട്ടത്തിലേക്ക്‌. ആദ്യം അവിടെ എത്തണം അവി ടത്തെ കാര്യങ്ങളൊക്കെ ശരിയാക്കിയിട്ട്‌ വേണം ശ്രാവണബലഗോളയിലേക്ക്‌. മുന്തിരി ത്തോട്ടം കണ്ടതോടെ എല്ലാവരും അങ്ങോട്ട്‌ കയറി. പഴുത്ത കുലകള്‍ നോക്കി പറി ച്ചെടുത്ത്‌ തിന്നുകൊണ്ട്‌ നടന്നു. നന്ദിനി മുന്തിരി തിന്നുരസിക്കുന്ന ചെറികിളികള്‍ക്കായി

പരതി. അധനകം കിളികള്‍ കലപില കൂട്ടുന്നതിനിലയില്‍ ഏകനായിരിക്കുന്ന ഒരു കിളിയെ അവള്‍ കണ്ടെത്തി.
ഓര്‍മ്മയില്‍ വന്നത്‌ ‘നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണച്ചിറകുള്ളു പക്ഷീ’ എന്ന ഗാനമാണ്‌. പക്ഷേ ഇത്‌ ആ പക്ഷിയല്ല. കുഞ്ഞുതലയില്‍ ചുവപ്പും മഞ്ഞയുംനിറവും ദേഹം മുഴുവന്‍ നീലനിറത്തിന്റെ മിന്നുന്നമിനുമിനുപ്പുമുള്ള ഈ പക്ഷിക്ക്‌ സ്വര്‍ണ്ണച്ചിറകില്ല. ഇണയെ നഷ്ടപ്പെട്ട ദുഃഖത്തിന്റെ തേങ്ങല്‍ കുറുകുന്ന കുഞ്ഞുതൊണ്ട വര ണ്ടുപോയിരിക്കുന്നു! അത്‌ പാടാത്തത്‌ തേന്‍ കുടം വച്ച്‌ മറന്നതുകൊണ്ടല്ല… തേനോലും ഗാനമാലപിച്ചിരുന്ന പെണ്‍കിളി യെത്തന്നെ അതിന്‌ നഷ്ടമായിരിക്കാം. ശബ്ദം തൊണ്ടയില്‍ കുരുങ്ങി അതിന്‌ പാട്ട്‌ നഷ്ടപ്പെട്ടിരിക്കുന്നു. ഗദ്ഗദകണ്ഠയായി നന്ദിനിപാടി, തേങ്ങുന്ന ആണ്‍കിളിയുടെ രോദനം അത്‌ ആ തോട്ടത്തെ പ്രകമ്പനം കൊള്ളിച്ചു. ഗാനതരംഗിണി അലയായൊഴുകിയെത്തി, ജോണ്‍സന്റെ കാതില്‍! തന്റെ പെണ്‍കിളിയുടെ പിടച്ചില്‍ ആ സ്വരത്തില്‍ വിന്യസിച്ചിരിക്കുന്നു. അയാള്‍ ആ ഗാനധാരക്ക്‌ കാതോര്‍ത്ത്‌ നടന്നു. പഴുത്ത മുന്തിരിക്കുലകള്‍ ചേര്‍ത്തെടുത്ത്‌ പ്രകൃതിനിര്‍മ്മിച്ച ഒരു സ്നേഹകുടീരത്തിൽ!!അകലെ ഇണയുടെ നൊമ്പരമറിയുന്ന ഇണക്കിളി മറുപടിയായി കൊക്കിളക്കി,
‘കാതരയാംനിന്‍ കണ്ഠധ്വനിയില്‍ ഓമലേ ഞാന്‍ വിവശനാകുന്നു…
കുഞ്ഞിച്ചിറകുകള്‍ കടമായ്‌ നല്‍കൂ,
ഞാനിതാ അവിടെ പറന്നിറങ്ങാം’
രണ്ടുവഴിയിലൂടെ, വായുമണ്ഡലത്തെകീറി മുറിച്ച്‌ ആ ശബ്ദവീചികള്‍ ഇടകലര്‍ന്ന്‌ ഒന്നായി ഒരിളം കാറ്റായി അത്‌ അന്തരീക്ഷത്തിലലിഞ്ഞുയര്‍ന്നു. ജോണ്‍സന്റെ നീട്ടിയകരങ്ങളില്‍ നന്ദിനി വിലോല ഭാവത്തില്‍ വിതുമ്പിനിന്നു. ആ പരിരംഭണത്തില്‍ പൂമ്പാറ്റകള്‍ ചിറകടിച്ചു നൃത്തം വച്ചു. പ്രകൃതി സന്തോഷാശ്രുക്കള്‍ പൊഴിച്ചു. രതിമന്മഥസംഗമം!!! നേര്‍ത്തമഞ്ഞിറങ്ങിവന്ന്‌ മറസൃഷ്ടിച്ച്‌ അവരെ മറച്ചുകളഞ്ഞു. നനഞ്ഞഇലകള്‍ അട്ടിയിട്ട മെത്തയില്‍ അവര്‍ ഒരു മേനിയായി തളര്‍ന്നുരുണ്ടു. നിയ ന്ത്രണത്തിന്റെ അതിര്‍രേഖകള്‍ തകര്‍ക്കാതെ ജോണ്‍സണ്‍ അവളെ പൊക്കി ഉയര്‍ത്തി, തോളില്‍ ചേര്‍ത്ത്‌ നടത്തി. വള്ളിക്കുടിലിലൊന്നില്‍ ഇരുത്തി ആശ്വസിപ്പിച്ചു. സ്ഥല കാലബോധം വീണ്ടെടുത്ത്‌ നന്ദിനി തേങ്ങി.
‘സോറി, ജോണ്‍സേട്ടാ… ഞാനെന്നെത്തന്നെ മറക്കുന്നു.’
‘ഞാനും’ ജോണ്‍സണ്‍ പറഞ്ഞു ‘എന്റെ നന്ദുവിന്റെ ഒരു തീരുമാനത്തിനും ഞാന്‍ വിലങ്ങാവില്ല.’
‘നമുക്കിങ്ങനെ പരസ്പരം സ്നേഹിക്കാം. വരൂ അവരൊക്കെ എവിടെയാണെന്ന്‌ നോക്കാം.’ ഒരു പഴുത്ത മുന്തിരിക്കുല ഇറുത്തെടുത്ത്‌ പഴങ്ങള്‍ പരസ്പരം പങ്കിട്ട്‌ നല്‍കി അവര്‍ നടന്നു. തങ്കമണിയും നന്ദിനിയും പണിക്കാരി സ്ത്രീകളോടുചേര്‍ന്നു. അവര്‍ കുലകള്‍ ശേഖരിക്കുന്ന ജോലി തുടരുന്നു. അങ്ങകലെ ദിനേശന്‍ കെട്ടുപിണഞ്ഞ മുന്തിരി ഊഞ്ഞാലില്‍ ഊയലാടുന്നു. എല്ലാവരും ഒന്നു ചേര്‍ന്ന്‌ നടന്നു. കാറ്‌ ഗസ്റ്റ്‌ ഹൗസിലെത്തി, ഭക്ഷണം വിഭവസമൃദ്ധമായൊരുക്കി കാത്തിരുന്നു ചാക്കോച്ചേട്ടന്‍, അന്ന്‌ ഭക്ഷണശേഷം റെസ്റ്റ്‌ എടുക്കാന്‍ ആണ്‌ കരുതിയിരുന്നത്‌.
‘സ്വപ്നങ്ങള്‍! സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍

നിശ്ചലം…..’
മൂളിപ്പാട്ടുമായി ജോണ്‍സണ്‍, ഒരു കാരണവരെപ്പോലെ കുശലാന്വേഷണത്തിനു ശേഷം ഉറങ്ങാന്‍പോയി. രാവിലെ യാത്രയുള്ളതിനാല്‍ എല്ലാവരും വേഗമുറങ്ങി. പകല്‍ വെയിലും രാത്രിമഞ്ഞും! സുഖകരമായിരുന്നു ആ രാത്രിയുടെ യാമങ്ങള്‍.
യാത്ര ഒരു സ്വപ്നം കാണല്‍ പോലെതന്നെ. അത്‌ നമ്മളെ എത്തിക്കുന്നത്‌ അനന്തര മായ ഒരു അനുഭൂതിയിലാണ്‌.രാവിലെ എല്ലാവരും ഉണര്‍ന്നത്‌ അത്തരമൊരു സ്വപ്ന നിര്‍വൃതി നേടിയാണ്‌. ഉത്സാഹത്തോടെ ഒരുങ്ങിയിറങ്ങി. പോകുന്ന സ്ഥലം ജോണ്‍സണ്‍ പുതിയതാണ്‌. അവിടത്തെ സൗകര്യങ്ങളെപ്പറ്റിയും ഒന്നും അറിയില്ല. കാറില്‍ കുറെ ഭക്ഷണസാധനങ്ങള്‍ കരുതാന്‍ പറഞ്ഞിരുന്നു. ചാക്കോച്ചേട്ടന്റ അതൊക്കെ വേണ്ടപോലെ ചെയ്തിട്ടുണ്ടെന്നു പറഞ്ഞു.
നേരം നന്നായി പുലരുന്നതേയുള്ളു. കാറ്‌ മൂടല്‍ മഞ്ഞിനെ വകഞ്ഞുമാറ്റി ഓടി ക്കൊണ്ടിരുന്നു. പുറത്തെ കുളിരോലും ഭൂമിയുടെ ഇരുണ്ട പച്ചപ്പ്‌ കണ്ണിന്‌ കണിമല രായി. ആ ഭംഗിയില്‍ ആമഗ്നരായി പുറത്തേക്ക്‌ മിഴിനട്ടിരുന്നു എല്ലാവരും.
‘എന്താണിത്‌? ഒരു മൂകത കാറില്‍. പാട്‌, എന്റെ പ്രിയരേ!! ഞാനുറങ്ങുമേ!!’
ജോണ്‍സന്റെ ശബ്ദത്തില്‍ എല്ലാവരും ഞെട്ടിപ്പോയി. എല്ലാവരും ഒരു സ്വപ്ന ലോകത്തിലൂടെ നീങ്ങുകതന്നെയായിരുന്നു.
‘സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ
ഹേമന്ദനീലനീശിഥിനീ’
ഗാനത്തിന്റെ ഈരടികള്‍ നന്ദിനി തുടങ്ങിവച്ചു. എല്ലാവരും ഏറ്റുപാടി. തലേന്നു പെയ്തമഴയില്‍ നനഞ്ഞുകിടക്കുന്നു ‘ഹസ്സന്‍’. ജോണ്‍സണ്‍ വളരെ ശ്രദ്ധിച്ചാണ്‌ കാറോടിച്ചത്‌.
ചന്നരായപട്ടണം പിന്നിട്ട്‌ കാര്‍ ഇടവഴിയിലേക്ക്‌ തിരിഞ്ഞപ്പോള്‍ കാറ്‌ നിര്‍ത്തി ജോണ്‍സണ്‍ ചാക്കോച്ചേട്ടന്‍ ഫ്ളാസ്ക്കില്‍ കരുതി വച്ച ചൂടുചായ കപ്പുകളിൽ പകര്‍ന്ന്‌, വിന്ധൃഗിരിയുടെ കുന്നില്‍ ചരുവില്‍ ചാരിനിന്ന്‌ കുടിക്കുമ്പോള്‍ ഉള്ളിലേക്ക്‌ ഒരല്പം ചൂട്‌ ഇറങ്ങിപ്പോകുംപോലെ. ബലഗോളസ്നാനഘട്ടത്തില്‍ കാലാട്ടിയിരുന്ന്‌ എരിവുള്ള പരിപ്പുവടതിന്നുമ്പോള്‍ നന്ദിനിപറഞ്ഞു ‘ആകാശത്തിന്‌ എന്തൊരു ഭംഗി!’ പുലര്‍കാ ലഭംഗിനിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ ഒരു സുവര്‍ണ്ണശോഭപടര്‍ന്നിറങ്ങുന്നതുപോലെ
‘സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ?
നീയും സ്വപ്നം കാണാറുണ്ടോ?
കണ്ണുനീര്‍ക്കുടം തലയിലേന്തി, വിണ്ണിന്‍ വീഥിയില്‍ നടക്കുമ്പോള്‍
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ സ്വപ്നം കാണാറുണ്ടോ
നീയും സ്വപ്നം കാണാറുണ്ടോ?’
മയലടിവാരത്തിലുതിര്‍ന്നഗാനധാര ഒരു സ്വര്‍ണ്ണനാഗം പോലെ പുളഞ്ഞാടി മുക ലിനെ പുല്‍കിനില്ക്കുന്നതായി നന്ദിനിക്ക്‌ തോന്നി, അവള്‍ നിര്‍ത്താതെ പാടിക്കൊ ണ്ടിരുന്നു. ആ സ്വരരാഗസുധയില്‍ പുളകിതരായി എല്ലാവരും! വിന്ധ്യഗിരിയുടേയും ചന്ദ്രഗിരിയുടേയും മദ്ധ്യേ ശ്രാവണബലഗോളയെന്നകൊച്ചു പ്രദേശം. ഒരു വിനോദസഞ്ചാര ക്രേന്ദ്രത്തിന്റെ പകിട്ടുകളൊന്നുമില്ലാത്ത ഒരു മലയോരം.
രാവിലെതന്നെ മലകയറിയില്ലെങ്കില്‍ ഉച്ചകഴിഞ്ഞിവിടെ പെയ്യുന്ന മഴയില്‍ കുടു ങ്ങുമെന്ന ഒരു ജൈന സന്യാസിയുടെ അഭിപ്രായം മാനിച്ച്‌ എല്ലാവരും മലകയറാ

 

നൊരുങ്ങി. കുത്തനെയുള്ള 650 പടികള്‍ മെല്ലെ മെല്ലെ കയറി. ‘അരിസ്തനേമി’യെന്ന ശില്പി 509 പണിക്കാരോടു ചേര്‍ന്ന്‌ 12 വര്‍ഷം കൊണ്ടു പണിത ബാഹുബലിയുടെ പൂര്‍ണ്ണകായ പ്രതിമ. 56 അടി ഉയരമുണ്ട്‌ ഒരു ചെവിതന്നെ ഒരു മനുഷ്യന്റെ അത്രയു ണ്ട്‌. വിരിഞ്ഞ ചുമലുകള്‍, ദേഹത്ത്‌ സ്പര്‍ശിക്കാത്ത കൈകള്‍! വള്ളികള്‍ പടര്‍ന്നു കയറിയ കാലുകള്‍ അദ്ദേഹത്തിന്റെ ഘോരതപസ്സിന്റെ കാഠിന്യം വ്യക്തമാക്കുന്നതാണ്‌.
പ്രതിമയിരിക്കുന്ന തളത്തിനുമുന്നില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുന്നവരുടെ കൂടെയിരുന്നു കുറച്ചുനേരം. ജൈനമതസ്ഥയായൊരു പെണ്‍കുട്ടി മധുരമായി പാടുന്നുണ്ടായിരുന്നു. അവള്‍ പാട്ടവസാനിപ്പിച്ചപ്പോള്‍ ജൈനസന്യാസ്സിമാരും എഴുന്നേറ്റു പോയി. വെള്ള വസ്ത്രം ധരിച്ച്‌ മാറാപ്പുകൊണ്ട്‌ തല മൂടിയ ആ ഗായിക ഒരു ജൈന സന്യാസിനിയാണെന്ന്‌ തോന്നി. ബാഹുബലിയുടെ പാദാന്തികത്തില്‍ മനുഷ്യര്‍ നിസ്സാരരാണെന്ന്‌ തോന്നിപ്പോകും. അത്‌ നിര്‍മ്മിച്ച ശില്പികളന്ന്‌ അനുഭവിച്ച ആത്മസംതൃപ്തിയും, അര്‍പ്പണ ബോധവും ഓര്‍ത്ത പ്പോള്‍ ധ്യാനനിമഗ്നമായ മനസ്സോടെ അവരെക്കൂടെ മനസ്സാനമിച്ചു. ഒറ്റക്കല്ലില്‍ തീര്‍ത്ത ഈ അത്ഭുത പ്രതിഭാസം നൂറ്റാണ്ടുകളെ മറികടന്ന്‌ മനുഷ്യരെ അങ്ങോട്ട്‌ നയിക്കുന്നുണ്ടല്ലൊ.
അഗ്രഹാരങ്ങള്‍ പിന്നിട്ട്‌ ജൈനമഠത്തിലെത്തി. സുഗന്ധപൂരിതമായ കീര്‍ത്തനാലാപനം നിറഞ്ഞ അന്തരീക്ഷത്തില്‍ പൂജകള്‍ നടക്കുന്നു. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മസ്തകാഭിഷേകം എന്ന ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ ആണ്‌ അവിടെ. ജൈനമഠത്തിലെ സൗജന്യഭക്ഷണം രുചിയോടെ കഴിച്ചു. സിംപിള്‍ലിവിങ്ങിന്റെ സുഖം അവിടെ ആസ്വദിക്കാം. തിരക്കില്‍ നിന്നും ട്രാഫിക്‌ ബ്ലോക്കില്‍ നിന്നും, ഡെഡ്‌ ലൈനില്‍ നിന്നുമൊക്കെ ഒരു മോചനം അവിടെ ലഭിക്കും. ‘കുറച്ചുകൂടെ കഴിഞ്ഞാല്‍ ഇവിടെ വന്ന്‌ ഈ അന്തരീക്ഷത്തിലലിഞ്ഞ്‌ കഴിയണം’ ജോണ്‍സണ്‍ പറഞ്ഞു.
ആ കണ്ണുകളില്‍ തിളങ്ങിയ പ്രകാശത്തിലേയ്ക്ക്‌ നോക്കി നന്ദിനി മനസ്സില്‍ പറഞ്ഞു ഋഷിഭര്‍ഷി… ഞാന്‍ വിടില്ലാട്ടൊ” ഭക്ഷണം കഴിച്ച്‌ വിശ്രമിച്ചത്‌ ചന്ദ്രഗിരിയുടെ താഴ്വാരത്താണ്‌. വിന്ധ്യ ഗിരിപോലെ കുത്തനെയുള്ള കയറ്റമല്ലവിടെ! മനസ്സറിഞ്ഞ്‌ സഹോദരനെ രാജ്യഭാരമേല്‍പിച്ച്‌, തപസ്സുചെയ്ത്‌ നിര്‍വ്വാണം നേടിയ ബാഹുബലിയാണ്‌. വിന്ധൃഗിരിയിലെങ്കില്‍, അതിപരാക്രമശാലിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്‍ സുഖഭോഗങ്ങളില്‍ അതൃപ്തനായി ഓടി അണഞ്ഞതാണിവിടെ. ഭദ്രബാഹുഗുഹയില്‍ അദ്ദേഹത്തിന്റെ രണ്ടുകാല്‍പ്പാദങ്ങള്‍ കണ്ടു. ശില്പഭം ഗിയുള്ളമീനാരങ്ങള്‍, കട്ടലബസദിയെന്ന ഇരുട്ടിന്റെ ക്ഷേത്രം, അക്കനബസതി, ചാവുണ്ഡരായ ക്ഷേത്രവും കണ്ടിറങ്ങിയപ്പോള്‍, ഒരു തരം മരവിപ്പ്‌ ബാധിച്ചതായിതോന്നി. ജീവിതത്തിന്റെ എല്ലാ ഔന്നത്യവും അവിടെ നിസ്സാരവല്‍ക്കരിക്കുന്നു! വായാടിയായിരുന്ന നാരായണിയുടെ പക്വത ജോണ്‍സന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
‘നാരായണി എന്താ ഒന്നും മിണ്ടാത്തെ?’ ജോണ്‍സണ്‍ ചോദിച്ചു.
‘ഒന്നൂല്യ, ഞാനോര്‍ക്കുകയായിരുന്നു ഇത്ര വലിയ ഈ ബാഹുബലിയുടെ മുഖം എത്രശാന്തമാണെന്ന്‌’ നാരായണി പറഞ്ഞു.
‘ശരിയാണ്‌ നാരായണി! എന്തൊക്കെ പരാക്രമങ്ങള്‍ കാണിച്ചാലും നാം എത്ര നിസ്സാരരാണെന്ന്‌ നമുക്ക്‌ കാണിച്ചു തരുന്നുണ്ട്‌ ഇത്‌’ ജോണ്‍സണ്‍ പറഞ്ഞു.
‘ബാഹുബലി നമ്മെയൊക്കെ നോക്കി പരിഹസിക്കുകയായിരുന്നു.’നാരായണി വീണ്ടും പറഞ്ഞു.
‘നമ്മളെ എല്ലാവരേയും നോക്കിയില്ല. ഒരുപാട്‌ കാര്യങ്ങള്‍ ഏറ്റെടുത്ത്‌ നടത്തുന്ന
വരുടെ മുഖത്തേക്കാണ്‌ നോക്കിയത്‌.’ നന്ദിനി പറഞ്ഞു.
‘കളിയാക്കുകയാണോ?’ജോണ്‍സണ്‍ ചോദിച്ചു.
വീട്ടിലുണ്ടാക്കുന്ന നോര്‍ത്ത്‌ ഇന്ത്യന്‍ വിഭവങ്ങള്‍ ലഭിക്കുന്ന ഹോട്ടലില്‍ ഭക്ഷണ ത്തിനുമുന്നിലിരുന്ന്‌ അവര്‍ അകലെ ഉയര്‍ന്നുനില്‍ക്കുന്ന ബാഹുബലിയുടെ നിര്‍വ്വു കാരതയെപ്പറ്റി ചര്‍ച്ചചെയ്തു.
ജീവിതത്തിന്റെ നെട്ടോട്ടങ്ങള്‍ക്കവസാനം എന്ത്‌ എന്ന്‌ ചിന്തിക്കുമ്പോഴും, മുന്നിൽ വരുന്ന പ്രശ്നങ്ങള്‍ അവഗണിക്കാന്‍ നമുക്കാവില്ലല്ലൊ എന്ന്‌ ചിന്തിച്ചുപോയി.
ആകാശമിരുണ്ടുകൊണ്ടിരുന്നു. കാറില്‍ കയറുമ്പോള്‍ മൂടല്‍മഞ്ഞ്‌ പുതഞ്ഞുന്നി ന്നു. ഇരുട്ടിനെ കീറിമുറിച്ച്‌ കാറ്‌ ഓടിക്കൊണ്ടിരുന്നപ്പോള്‍, പുറത്തെ മൂടല്‍ മഞ്ഞു അകത്തും പുകമറ സൃഷ്ടിച്ചിരിക്കുന്നതായി തോന്നി. കാറോടിക്കുന്നത്‌ ദിനേശനായിരുന്നു.
‘ദിനേശനെ ഉറക്കരുത്‌. എന്താ ആരും ഒന്നും മിണ്ടാത്തത്‌?’ ജോണ്‍സണ്‍ ചോദിച്ചു,
‘ജോണ്‍സേട്ടന്‍ തുടങ്ങ്‌, ഞങ്ങള്‍ കൂടാം.’ നന്ദിനിപറഞ്ഞു.
അതിനുമുമ്പ്‌ എനിക്കൊരു ചിന്ത വരുന്നു. അടുത്ത യാത്ര ‘നാഗാലാന്റിലേക്കാ യാലോ’ ജോണ്‍സണ്‍ ചോദിച്ചു.
‘മിണ്ടാതിരിക്ക്‌ ജോണ്‍സേട്ടാ, എന്തിനാ പട്ടിയിറച്ചിയും, ചാണകപ്പുഴുവും, പച്ച ക്കുതിരയുമൊക്കെ തിന്നാനാണോ?’ നന്ദിനി ചോദിച്ചു.
‘ഉം … ആ അനുഭവം ഒന്ന്‌ പങ്കുവെക്കണ്ടെ?’
‘ശര്‍ദ്ദിക്കാന്‍ വരുന്നു… ഇതൊന്നും പറയാതെ’ തങ്കമണി ഓക്കാനിച്ചു തുടങ്ങിയിരുന്നു.
ശക്തിയായ മഞ്ഞുകാറ്റ്‌ പുറത്ത്‌ വീശിയടിക്കുന്നുണ്ടായിരുന്നു. മരങ്ങളെ ചുഴറ്റിക്കൂട്ടി വീശുന്ന കാറ്റിന്റെ കൂടെ ചരല്‍കല്ല് വാരിയെറിയുന്നപോലെ കല്ല് മഴയും പറന്നിറങ്ങി. കാറിനു പുറത്ത്‌ ചരല്‍ കല്ലായി മഞ്ഞ്‌ വീണപ്പോള്‍ പെണ്‍കുട്ടികള്‍ കെട്ടിപ്പിടിച്ച്‌ വിറച്ചു. കാറിന്റെ മിററിലൂടെ നന്ദിനിയുടെ ഭയപ്പാടുള്ള മുഖത്ത്‌ നോക്കി ജോണ്‍സണ്‍ പാടി
‘കാറ്റേ നീ വീശരുതിപ്പോള്‍, കാറേ നീ പെയ്യരുതിപ്പോള്‍ ആരോമല്‍ത്തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ കാറ്റേ നീ വീശരുതിപ്പോള്‍!!!’
‘പ്രകൃതിയെ ഒന്ന്‌ സന്തോഷിപ്പിക്കാന്‍ നോക്കാം. ഒരു പാട്ട്‌ ഓര്‍ത്തെടുക്കടോ ദിനേശാ…’
സ്വപ്നത്തിലൂടെയെന്നപോലെ ദിനേശന്‍ പാടാന്‍ തുടങ്ങി
‘ആകാശമാകെ കണിമലര്‍ കതിരുമായ്‌
പുലരി പോല്‍ വരൂ…
പുതുമണ്ണിനുപൂവിടാന്‍ കൊതിയായ്‌ നീ വരൂ
വയലിന്‌ പുതുമഴയായ്‌ വാ… കതിരാടകളായ്‌
വയണകള്‍ കദളികള്‍ ചാര്‍ത്തും കുളിരായ്‌ വാ…
പുലരിയിളവെയിലാടും പുഴപാടുകയായ്‌

പ്രിയമൊടുതുയില്‍ മൊഴിതൂകും കാവേരി നീ

മലര്‍വാകതന്‍…. ‘

ദിനേശന്റെ സുന്ദരസ്വരം ഈണത്തില്‍ ഒഴുകി. എല്ലാവരും ആ മാധുരി ആസ്വദി ച്ചിരുന്നു.
ഗാനം കഴിഞ്ഞപ്പോള്‍ കൂട്ടമായി കയ്യടിയുയര്‍ന്നു.
‘വരട്ടെടോ…. തന്റെ ഗാനങ്ങള്‍!!’ ജോണ്‍സണ്‍ പറഞ്ഞു.
‘അടുത്ത സിനിമയില്‍ ഒരു യുഗ്മഗാനമുണ്ടെന്ന്‌ ഡേവിഡിന്റെ സുഹൃത്ത്‌ ചന്ദ്രഭാനു പറഞ്ഞിരുന്നു. അത്‌ താനും നാരായണിയും കൂടെ പാടുന്നോ? ഞാനൊന്ന്‌ ശ്രമിക്കട്ടെ!!?’ജോണ്‍സണ്‍ പറഞ്ഞു.
‘അയ്യോ… ഞാനില്ല… ഞാന്‍ തലകറങ്ങി വീഴും.’നാരായണി പേടിയോടെ പറഞ്ഞു.
‘പേടിക്കാതെ നാരായണീ, ഈയാള് നന്നായി പാട്ട്‌ പഠിച്ചതല്ലെ. അവര്‍ പ്രാക്ടീസ്‌ തരും. പിന്നെ പാടിയാല്‍ മതി… ഒന്ന്‌ നോക്കാം…’
ജോണ്‍സണ്‍ അവളെ ധൈര്യവതിയാക്കാന്‍ ശ്രമിച്ചു.
‘വേണ്ട… ജോണ്‍സേട്ടാ… ഞാനും ആ അഭിപ്രായത്തിലാണ്‌.’ ദിനേശനും പറഞ്ഞു ‘എനിക്കതൊക്കെ ബുദ്ധിമുട്ടാണ്‌.’അയാള്‍ പറഞ്ഞു.
‘ഞാനോടിക്കണോ ദിനേശാ’

‘വേണ്ട… ഇത്‌ ഞാന്‍ ആസ്വദിച്ചാണ്‌ ചെയ്യുന്നത്‌’ ദിനേശന്‍ പറഞ്ഞു. നേരം വെളുക്കാറായി, ഗസ്റ്റ്‌ ഹൗസിലെത്തുമ്പോള്‍ ചുടുചായയുമായി ചാക്കോച്ചേട്ടന്‍ ഓടിവന്നു. ചായകുടിച്ച്‌ എല്ലാവരും ഒരല്പം ഉറങ്ങാമെന്നു പറഞ്ഞ്‌ മുറികളിലേക്ക്‌ പോയി.
പാതിയുറക്കത്തില്‍ നന്ദിനി ഞെട്ടിയുണര്‍ന്നു. ജോണ്‍സണ്‍ നീന്തല്‍ക്കുളത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു. ഉച്ചവെയില്‍ കത്തിജ്ലിക്കുന്നുണ്ട്‌, ലൗബേഡ്സിന്‌ തീറ്റ
കൊടുക്കുന്നു ചാക്കോച്ചേട്ടന്‍. നന്ദിനി എഴുന്നേറ്റ്‌ ദിനകൃത്യങ്ങള്‍ നടത്തി വസ്ത്രം മാറി പുറത്തിറങ്ങി. നീന്തല്‍ക്കുളത്തില്‍ മുങ്ങി നിവര്‍ന്ന്‌ ജോണ്‍സണ്‍ നോക്കിയത്‌
നന്ദിനിയുടെ മുഖത്താണ്‌. ചാക്കോച്ചേട്ടന്‍ അടുക്കളയിലേക്ക്‌ തിരിച്ചുപോയിരുന്നു. കുളത്തിന്റെ വക്കത്ത്‌ ചിറക്‌ ചിക്കിമിനുക്കുന്ന അരയന്നങ്ങള്‍ നന്ദിനിയെക്കണ്ട്‌ ഭയത്തോടെ പറന്നുപോയി.
‘വരുന്നോ, കുളിക്കാന്‍?’ ജോണ്‍സണ്‍ ചോദിച്ചു.
‘ഉം… ഈ പച്ചപ്പകലോ?’ നന്ദിനിചോദിച്ചു.
‘പിന്നെ, രാത്രി വരാമോ? വെള്ളത്തിന്‌ ചൂടുണ്ട്‌.’
‘പോ ജോണ്‍സേട്ടാ… കളിപറയാതെ’ നന്ദിനിമുഖം കോട്ടി.
‘എന്റെ ആശയാണ്‌… അതെന്ന്‌ സാധിപ്പിക്കും?’ജോണ്‍സണ്‍ കൈനീട്ടിക്കൊണ്ട്‌ ചോദിച്ചു.
‘ധൃതിയായോ?…. എന്നെ വലയ്ക്കാന്‍!!’
‘ഉം … ഉം…’ ജോണ്‍സണ്‍ മൂളല്‍ പാട്ടാക്കി മാറ്റി.
‘രതിസുഖസാരമായി ദേവിനിന്നെ
വാര്‍ത്തൊരാദൈവം, കലാകാരന്‍!
കലാകാരന്‍ പ്രിയേനിന്‍ പ്രേമമെന്നില്‍
ചേര്‍ത്തൊരാദൈവം, കലാകാരന്‍!!’
ജോണ്‍സണ്‍ മുങ്ങാംകുഴിയിട്ട്‌ കുളത്തിന്റെ അക്കരെ പോയി പൊങ്ങി. പിന്നെ മെല്ലെതുഴഞ്ഞ്‌ വന്നു.

‘നിലാവില്‍ പൊന്‍കതിരാല്‍ നെയ്തെടുത്തു നിന്റെ ലാവണ്യം!!’
‘പോ, ജോണ്‍സേട്ടാ… പകലാണ്‌…. ആരൊക്കെ കേള്‍ക്കുന്നാവോ ഞാന്‍ പോവുകയാണ്‌.’ നന്ദിനി തിരിഞ്ഞു നടക്കാനാഞ്ഞു.
‘പോവാതെ, ആര്‍ കണ്ടാലും പേടിക്കേണ്ട. ഇത്‌ നമ്മുടെ മാത്രം സ്ഥലമാണ് , ഇവിടെ പേടിയില്ലാതെ നമുക്ക്‌ ജീവിക്കാനുള്ളതല്ലെ?’ ജോണ്‍സണ്‍ ചോദിച്ചു.
‘മതി കുളിച്ചത്‌, കയറിവരൂ… എര്രനേരമായി?’
നന്ദിനി ശാസനയോടെ കണ്ണുരുട്ടിപ്പറഞ്ഞു. ‘തുളുമ്പും മാദകമധുപാനപാത്രം
നിന്റെ യീ നേത്രം തുളുമ്പും
മാദകമധുപാന പാത്രം നിന്റെയീനേത്രം !’
ഇപ്പോള്‍ ഓടിവന്ന്‌ തന്നെ പൊക്കിയെടുത്ത്‌ നീന്തല്‍ക്കുളത്തിലിട്ടുകളയുമെന്ന് നന്ദിനി പേടിച്ചു. അവള്‍തിരിഞ്ഞു നടന്നു. മുറിയില്‍ കുട്ടികള്‍ ഉണര്‍ന്നുകാണും. ദിനേശേട്ടനും ഉണര്‍ന്നു കാണും. ഗെയ്റ്റില്‍ വാച്ച്മാന്‍ ആരോടോ സംസാരിച്ചുകൊണ്ട്‌ നില്‍ക്കുന്നു. നന്ദിനി തിരിഞ്ഞു നോക്കാതെ നടന്നു. മുറിയിലെത്തി ജനലിലുടെ നോക്കിയപ്പോള്‍ ജോണ്‍സണ്‍ കുളത്തില്‍ നിന്ന്‌ കയറി, തലതോര്‍ത്തുന്നു.
നന്ദിനി അടുക്കളയിലെത്തി. ചാക്കോച്ചേട്ടന്‍ ഭക്ഷണമേശയൊരുക്കുകയാണ്‌ നന്ദി നിയും കൂടെക്കൂടി.
‘കുഞ്ഞ്‌ പോയിരുന്നോ, ഒക്കെ ഞാന്‍ ചെയ്യാം’
‘ഞാനും കൂടാം… ചാക്കോച്ചേട്ടാ.. ഇപ്പൊ പണികൂടുതലല്ലേ?’
‘ഓ… ഒന്നുമില്ല… ഇങ്ങനെ മറ്റുകൂട്ടുകാരെയൊന്നും കുഞ്ഞ്‌ കൊണ്ടു വരാറില്ല. ഇത്‌ ആദ്യമായാണ്‌, ഈ ഗസ്റ്റ്‌ ഹൗസില്‍ നിങ്ങളെ മാത്രമെ കൊണ്ട്‌ വന്നിട്ടുള്ളു.കൂട്ടുകാരായി വരുന്നവരെ മമ്മിയുടെ അടുത്ത്‌ അവിടത്തെ ഗസ്റ്റ്‌ ഹൗസിലേ കൊണ്ടു പോകൂ ‘ചാക്കോച്ചേട്ടന്‍ പറഞ്ഞു.
‘മോള് ഭാഗ്യവതിയാ…. ആ ഉള്ളിലേക്ക്‌ കേറിപ്പറ്റീലോ’
നന്ദിനി നാണത്തോടെ മുഖം കുനിച്ചു. ചാക്കോച്ചേട്ടനെല്ലാം അറിയാം.

About The Author

Leave a Reply

Your email address will not be published. Required fields are marked *