കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ ഡോ.കെ. എം. ജോർജ് സ്മാരക ഗവേഷണപുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ മലയാളസർവകലാശാലാ അധ്യാപകനും പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. അശോക് ഡിക്രൂസിന് സമർപ്പിച്ചു.ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പുസ്തകലോകത്തിന്റെ അഭ്യൂദയകാംക്ഷിയുമായ ഡോ.എം.സത്യൻ തിരുവനന്തപുരം മേയർ ശ്രീമതി ആര്യ രാജേന്ദ്രൻ, വട്ടിയൂർക്കാവ് എം.എൽ. എ. അഡ്വ.വി. കെ. പ്രശാന്ത്, സാംസ്കാരിക വകുപ്പ് സെക്രട്ടറി ശ്രീമതി മിനി ആന്റണി ഐ. എ. എസ് എന്നിവർ സന്നിഹിതരായിരുന്നു. “പദവർഗീകരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ – മലയാള വ്യാകരണകൃതികൾ മുൻനിർത്തിയുള്ള പഠനം ” എന്ന ഗവേഷണ പ്രബന്ധമാണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്തിപത്രവും അരലക്ഷം രൂപയുമാണ് പുരസ്കാരം.
ഡോ. അശോക് ഡിക്രൂസ്
…………………
…….. …………….
……..കൊല്ലം ജില്ലയിലെ മുണ്ടക്കൽ സ്വദേശി. മലയാളസാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ബിരുദാനന്തരബിരുദവും വിദ്യാഭ്യാസത്തിൽ എം. ഫിൽ. ബിരുദവും. കണ്ണൂർ സർവകലാശാലയിൽനിന്ന് വിദ്യാഭ്യാസത്തിലും മലയാളസർവകലാശാലയിൽനിന്ന് മലയാളത്തിലും ഡോക്ടറേറ്റുകളും നേടി. പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ ( ഹോണററി), തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവകലാശാല സ്കൂൾ ഓഫ് ക്രിയേറ്റീവ് റൈറ്റിംഗിന്റെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
നേട്ടങ്ങൾ/പുരസ്കാരങ്ങൾ

………………………… …..
മലയാളഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിനുള്ള മികവിനായി കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷൻ ഏർപ്പെടുത്തിയ 2020ലെ മലയാളഭാഷാ പ്രതിഭാപുരസ്കാരം.
മലയാളത്തിൽ ഗവേഷണസംബന്ധിയായ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ രചിച്ചതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ചു.
നിശാഗന്ധി, 3G, മോഹം എന്നിങ്ങനെ മൂന്ന് ഹ്രസ്വചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ചു.
‘നിശാഗന്ധി’ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ‘കാഴ്ച’ ചലച്ചിത്രമേളയിൽ (2009) മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചു.
വ്യത്യസ്ത മേഖലകളിലായി 32 പുസ്തകങ്ങളുടെ രചന നിർവഹിച്ചു.
2023 ലെ എസ്. കെ. പൊറ്റെക്കാട്ട് അവാർഡ് (കൃതി: മലയാളഗവേഷണം: അകവും പുറവും)
2023 ലെ ഒ.വി.വിജയൻ കഥാപുരസ്കാരം(കൃതി: ഒരുപിടി നെല്ലിക്ക)
2023 ലെ Golden Book Award(കൃതി: മലയാളഗവേഷണം: അകവും പുറവും)
2023 ലെ മികച്ച അധ്യാപകനുള്ള എ. പി. ജെ. അബ്ദുൾകലാം അവാർഡ്
2022 ലെ അഹല്യ സാഹിത്യ പുരസ്കാരം
2022 ലെ കേരള ബാലസാഹിത്യ അക്കാദമി പുരസ്കാരം(കൃതി: മയിൽപ്പീലിയും കൂട്ടുകാരും)
2020 ലെ പി. എൻ. പണിക്കർ ബാലസാഹിത്യ പുരസ്കാരം(കൃതി: ആകാശപ്പറവകൾ)
മലയാറ്റൂർ നോവൽ പുരസ്കാരം 2020 (നോവൽ: പെൻഡുലം).
രാജലക്ഷ്മി നോവൽ പുരസ്കാരം 2020 (നോവൽ: പെൻഡുലം).
പോഞ്ഞിക്കര റാഫി നോവൽ പുരസ്കാരം 2018(നോവൽ: പെൻഡുലം).
മാർത്തോമ്മാ യുവദീപം കഥാ പുരസ്കാരം 2017
പൂന്താനം കഥാപുരസ്കാരം 2005
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വിദ്യാരംഗം കഥാ പുരസ്കാരം (2011)
തിരക്കഥാ പുരസ്കാരം (2009) എന്നിവ ലഭിച്ചു.കൃതികൾ
………………..
1. ദൈവം ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും (കഥാസമാഹാരം) 2012.
2. ആരും സംശയിക്കാത്ത ചിലർ (കഥാസമാഹാരം) 2014.
3. ജംഗിൾ ബുക്ക് (പരിഭാഷ / നോവൽ) 2015.
4.ആറ് കുട്ടിപ്പടങ്ങൾ (ബാലസാഹിത്യം /തിരക്കഥാ സമാഹാരം) 2015.
5.ടൈം മെഷീൻ (പരിഭാഷ / നോവൽ) 2015.
6.ആദമിന്റെയും അവ്വയുടെയും ഡയറിക്കുറിപ്പുകൾ (പരിഭാഷ / നോവൽ) 2016.
7.മാന്ത്രികച്ചെപ്പ് (പരിഭാഷ / കഥകൾ) 2016.
8.ശിലാഹൃദയരുടെ ചിരി മുഴക്കം (പരിഭാഷ / നോവൽ) 2016.
9.പ്രാചീനസുധ (സംശോധനം) 2017.
10.വീണ്ടെടുക്കാനാവാത്ത വാക്ക് (എഡിറ്റർ) 2017.
11.ഓർമയുടെ അവകാശികൾ (ബാലസാഹിത്യം /തിരക്കഥാ സമാഹാരം) 2017.
12.മനോരോഗ ക്ലിനിക്കിലെ കൊലപാതകം (പരിഭാഷ / നോവൽ) 2018.
13.ചാത്തിരാങ്കം (സംശോധനം) 2018.
14.പെൻഡുലം (നോവൽ) 2019. (2018ലെ പോഞ്ഞിക്കര റാഫി പുരസ്കാരം, 2020ലെ രാജലക്ഷ്മി നോവൽ അവാർഡ്, 2022 ലെ മലയാറ്റൂർ അവാർഡ് എന്നിവ ലഭിച്ച കൃതി)
15.ഒറ്റപ്പെട്ടവന്റെ സുവിശേഷം (നോവൽ) 2019.
16.ആകാശപ്പറവകൾ (ബാലസാഹിത്യം /തിരക്കഥാ സമാഹാരം) 2019.
17.മലയാള ഗവേഷണം: ചരിത്രവും വർത്തമാനവും (എഡിറ്റർ) 2019.
18.മലയാള ഗവേഷണം: റഫറൻസിന്റെ രസതന്ത്രം (ഗവേഷണം) 2019.
19.ഗവേഷണത്തിന്റെ രീതിയും നീതിയും (ഗവേഷണം) 2019.
20.മലയാള ഗവേഷണം: അകവും പുറവും (ഗവേഷണം) 2020. (2023 ലെ ഗോൾഡൻ ബുക്ക് അവാർഡ്, 2023 ലെ എസ്. കെ. പൊറ്റെക്കാട്ട് അവാർഡ് എന്നിവ ലഭിച്ച കൃതി)
21.പോർച്ചുഗീസ് ഇതിഹാസത്തിലെ കേരളം (പഠനം) 2020.
22. എഴുത്തച്ഛനെക്കുറിച്ചെഴുതുമ്പോൾ (എഡിറ്റർ) 2020.
23.ഗവേഷണവും പ്രസിദ്ധീകരണനൈതികതയും (ഗവേഷണം) 2021.
24.ഉന്മാദിയുടെ യാത്ര (പരിഭാഷ / നോവൽ) 2021.
25.Research and Publication Ethics (Reference) 2022.
26.മയിൽപ്പീലിയും കൂട്ടുകാരും (നോവൽ/ബാലസാഹിത്യം) 2022. (2022 ലെ കേരള ബാലസാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി)
27.ഒരുപിടി നെല്ലിക്ക (കഥാസമാഹാരം) 2022. (2023 ലെ ഒ. വി. വിജയൻ കഥാ പുരസ്കാരം ലഭിച്ച കൃതി)
28.ആശങ്കയില്ലാതെ ഗവേഷണം ആരംഭിക്കാം (ഗവേഷണം) 2023.
29.അനിതരസാധാരണം (എഡിറ്റർ) 2023.
30.Pedagogical Elements of Vinayachandran’s Poems (Study) 2023.
31.Social and Moral Values through Picture Stories (Study) 2023.
32.Sociodramatic Play and Preschool Children (Study) 2023.













