മാവേലിക്കര ചാരുംമൂട് റീഡേഴ്‌സ് ക്ലബ് ഗ്രന്ഥശാലയുടെ ഒന്നാമത് വാർഷിക സാംസ്കാരിക സമ്മേളന൦ ഒക്ടോബർ 20 ന് ഗുരുമന്ദിരത്തിൽ പ്രസിഡന്റെ പി.സുജിത്തു കുമാറിന്റെ അദ്ധ്യക്ഷതയിൽ മാവേലിക്കര എം.എൽ.എ .എം.എസ്.അരുൺ കുമാർ ഉദഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമന്റെ (ലണ്ടൻ) “കന്യാസ്ത്രീ കാർമേൽ” (നോവൽ) എം.എസ്. അരുൺകുമാർ പി.കെ.അനിൽ കുമാറിന് നൽകി പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി.കെ.അനിൽ മുഖ്യ പ്രഭാഷണം നടത്തി.
“ഇംഗ്ലണ്ടിൽ പാർക്കുന്ന മലയാളിയായ കന്യാസ്ത്രീ കാർമേൽ ലോകമെങ്ങുമുള്ള വേശ്യകൾക്ക് താങ്ങും തണലുമായി രതിയുടെ കാമലീലകളിൽ നിന്ന് പ്രകാശം പരത്തുന്ന ലോകത്തേക്ക് വഴിനടത്തുമ്പോൾ അധോലോക സംഘങ്ങളുമായി ഏറ്റുമുട്ടുന്ന, നൊമ്പരപ്പെടുത്തുന്ന മനുഷ്യമനസ്സിനെ ഞെട്ടിക്കുന്ന ദുരന്തങ്ങളാണ് ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നത്”. പ്രഭാത് ബുക്ക്സ്, കെ.പി.ആമസോൺ പബ്ലിക്കേഷൻ ആണ് പ്രസാധകർ. ഈ നോവൽ ഇംഗ്ലീഷിലേക്ക് “ദി ഡോവ് ആൻഡ് ദി ഡെവിൾസ്” എന്ന പേരിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ആമസോൺ ബേസ്ഡ് സെല്ലെർ നോവലിൽ ഇടം പിടിച്ച കൃതിയാണിത്. ഇംഗ്ലണ്ടിലെ പ്രമുഖ കേരള ലിങ്ക് ഇംഗ്ലീഷ് മലയാളം പത്രത്തിൽ ഇത് പരമ്പരയായി വരുന്നു.
കവിയരങ്ങും ഗാനമേളയും കാലത്തിന്റെ അനശ്വരതയിലേക്ക് മനുഷ്യരെ ഉയർത്തിപ്പിടിക്കുന്ന സന്തോഷ നിമിഷങ്ങളായിരിന്നു. ക്ലബ് രക്ഷാധികാരി അഡ്വ.സുധീർഖാൻ സ്വാഗതവും സെക്രട്ടറി ആർ.രാജേഷ് നന്ദിയും രേഖപ്പെടുത്തി.













