LIMA WORLD LIBRARY

മാജിക് ക്യാമറ (പുസ്തകാസ്വാദനം)-സില്‍ജി ജെ ടോം

മിനി സുരേഷിന്റെ മാജിക് ക്യാമറ എന്ന ബാലകഥാസമാഹാരം, ഒരു കൂട്ടം പ്രിയമോലുന്ന കഥാപാത്രങ്ങളെ തുന്നിച്ചേര്‍ത്തു നിറച്ച കൗതുകങ്ങളുടെ കഥപ്പെട്ടിയാണ്. കുട്ടികള്‍ക്ക് മുന്നില്‍ തുറന്ന് വയ്ക്കുന്നത്. നവ സാങ്കേതിക വിദ്യകളുടെ കാലത്ത് വളരുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം വായിച്ചും അറിഞ്ഞും മനസ്സിലാക്കിയും വളരാന്‍ അപ്‌ഡേറ്റഡ് ആയി നില്‍ക്കുന്ന വിധം കഥ പറഞ്ഞിരിക്കുന്നു എന്നത് തന്നെയാണ് ഈ മാജിക് ക്യാമറയുടെ പ്രത്യേകത.

കഥകളുടെ ലോകം എന്നും കുട്ടികള്‍ക്ക് പ്രിയങ്കരമാണ്. ഈസോപ്പു കഥകളുടെ കാലം മുതലേ മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും കഥകളെയും വായനയെയും ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്. ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് ഒക്കെ ലോകമെങ്ങുമുള്ള കുട്ടികളെ ഭാവനയുടെ അത്ഭുതലോകത്തേക്കാണ് കൂട്ടിക്കൊണ്ടു പോയത് . തുടര്‍ന്നിങ്ങോട്ട് എത്രയെത്ര കഥക്കൂട്ടുകള്‍ കൊച്ചു കൂട്ടുകാര്‍ക്കായി പിറന്നു.

കഥകളും കവിതകളും ലേഖനങ്ങളുമടക്കം മിഴിവാര്‍ന്ന 20 പുസ്തകങ്ങള്‍ എഴുതി
എഴുത്തു വഴിയിലും ഒപ്പം സംഘാടന രംഗത്തും തിളങ്ങി നില്‍ക്കുന്ന മിനി സുരേഷ് കുട്ടികള്‍ക്കായി ഇതിനു മുന്‍പ് 5 ബാലകഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രകൃതിയും കാടും ,കാട്ടിലെ വാട്‌സ് ആപ്പ് ഗ്രൂപ്പും ,
എ . ഐ ഡോഗും , പഹല്‍ഗാം ഭീകരാക്രമണവും , വെബ് സീരീസുകളോടുള്ള കുട്ടികളുടെ അഡിക്ഷനും പരിസ്ഥിതി മലിനീകരണവും , തെരുവു നായ ശല്യവും , ബോഡി ഷെയിമിങ്ങും
വരെ രസകരമായി ഇതിവൃത്തമാക്കുന്ന കുട്ടിക്കഥകളുടെ സമാഹാരമാണ് മാജിക് ക്യാമറ.

മാജിക് ക്യാമറയില്‍ പ്രകൃതിയെ കുറിച്ചുള്ള വേവലാതികളുണ്ട്. ലഹരി വിരുദ്ധ സന്ദേശമുണ്ട്. ദേശസ്‌നേഹത്തിന്റെ പാഠങ്ങളിലൂടെ ഭീകര വിരുദ്ധ സന്ദേശം നല്‍കുന്ന കാശ്മീര്‍ താഴ്വരയിലെ ഹേനയെന്ന പെണ്‍കുട്ടിയുണ്ട്.
വൈകല്യങ്ങളെ അതിജീവിച്ച് വിജയിച്ച ബാലന്റെ കഥയുണ്ട്.
കാട്ടിനുള്ളില്‍ വീണു കിടക്കുന്ന മാജിക് ക്യാമറ കണ്ട് അത്ദുതം കൂറുന്ന അജു എന്ന കുട്ടിയും
റോബോര്‍ട്ട് സുഹൃത്ത് പാറ്റിക്കൊപ്പം തന്റെ കൊച്ചു ലബോറട്ടറിയില്‍ കുട്ടനാട്ടിലെ പ്രളയ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന
കൊച്ചു ശാസ്ത്രജ്ഞന്‍ ധ്യാനും , ജല യോദ്ധാക്കളിലെ ചിമ്പുവും ചിങ്കുവുമെല്ലാം കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടെയും മനസ്സ്
കീഴടക്കുന്ന കഥാപാത്രങ്ങളാണ്. അതു കൊണ്ട്
തന്നെ കേട്ടു പതിഞ്ഞ പതിവ് മുത്തശ്ശിക്കഥകളില്‍ നിന്നു വ്യത്യസ്തമായി ഭാവനയുടെ പുതിയ വിതാനങ്ങളിലേക്ക് ഈ കഥകള്‍ ഓരോന്നും കുട്ടികളെ കൂട്ടിക്കൊണ്ടു പോകും. മൊബൈല്‍ ഫോണും ലാപ് ടോപ്പുമൊക്കെ ചങ്ങാതികളായ ഇന്നത്തെ
കുട്ടികളുടെ ചിന്തയും ഭാവനയും എത്ര മുന്നേറിയിരിക്കുന്നു. അവര്‍ക്ക് മനസ്സിലാകുന്ന
രീതിയില്‍ കഥകള്‍ പറയാന്‍ കഥാകാരിയുടെ ചിന്തകളും പുതുമാനങ്ങളിലൂടെ സഞ്ചരിക്കുന്നത് ഓരോ കഥയിലും നമുക്ക് കാണാം. ലളിതമായ
ശൈലിയില്‍ പ്രചോദനാത്മക സന്ദേശങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ഇന്നത്തെ തലമുറയ്ക്ക് വേണ്ട നന്മയും മൂല്യബോധവും , സദുപദേശങ്ങളുമൊക്കെ കഥാകാരി കഥകളിലൂടെ പറഞ്ഞു വയ്ക്കുന്നുണ്ട്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ കഥകള്‍ക്കും വലിയൊരു പങ്കുണ്ടെന്ന ബോധ്യത്തില്‍ കുഞ്ഞു മനസ്സുകളില്‍ സ്‌നേഹവും മൂല്യങ്ങളും വരച്ചിടുവാന്‍ മിനി സുരേഷ് ശ്രമിക്കുന്നു. എന്തു കൊണ്ടും കുട്ടികള്‍ക്ക് സമ്മാനിക്കാവുന്ന മികച്ച ഒരു പുസ്തകമായ മാജിക് ക്യാമറ പ്രസിദ്ധീകരിച്ച ത്കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ലൈബ്രറി കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന കോട്ടയം കവിയരങ്ങാണ് ‘

  • Comment (3)
  • ശ്രീ. കാരൂർ സോമനെ കൂടുതലറിയാൻ കഴിഞ്ഞു. വളരെ സന്തോഷം.
    – ഡോ. വേണു തോന്നയ്ക്കൽ

  • കെ. സരസ്വതി അമ്മയായാലും ശ്രീ. കാരൂർ സോമനായാലും എഴുത്തുമേഖലയിൽ വിജയകിരീടം ചാർത്തണമെങ്കിൽ പ്രതിഭ മാത്രം പോരാ. അതിനു മറ്റുപല പ്രീണനങ്ങളും കൂടി വേണം എന്ന് ഇന്നു ആർക്കാണ് അറിയാത്തത്? സാഹിത്യമേഖലയിൽ മാത്രമല്ല, ജീവിതത്തിന്റെ സമസ്തതുറകളിലും ഇന്ന് ഈ പ്രീണനത്തിന്റെ രസതന്ത്രം നിലനിൽക്കുന്നു. ശ്രീമതി മേരി അലക്സിനെ പോലെ ചിലരെങ്കിലും ഇതെല്ലാം തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം. ശ്രീമതി മേരി അലക്സിനും ശ്രീ കാരൂർ സോമൻ സാറിനും ശബ്ദം നൽകിയ ലാലി രംഗനാഥിനും ആശംസകൾ 🌹

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px