LIMA WORLD LIBRARY

അംഗീകാരം – (ജോസ് ക്ലെമന്റ്)

എല്ലാവരാലും അംഗീകരിക്കപ്പെടുക എന്നത് നമ്മുടെ എല്ലാവരുടെയും ഉള്ളിലെ തൃഷ്ണയാണ്. എന്നാൽ ഒരാൾക്ക് അംഗീകാരം കൂടുതൽ ലഭിച്ചുവെന്നറിഞ്ഞാൽ അതിൽ നീരസപ്പെട്ട് അയാളെ ഇല്ലായ്മ ചെയ്യാൻ അയാൾക്കെതിരെ ചാണക്യസൂത്രങ്ങൾ മനയുന്നവരും കുറവല്ല. അത് നമ്മുടെ സഹോദരൻ ആണെങ്കിൽപോലും നമുക്ക് അക്കാര്യത്തിൽ വിമുഖതയില്ല. വളരെ ഈർപ്പമുള്ള ഒരു പദമാണ് സഹോദരൻ എന്നത്.സഹ ഉദരൻ എന്ന് പദവിന്യാസം ചെയ്യാവുന്ന ഈ പദം ഉദരം പങ്കിടുന്നവൻ എന്നാണ്. പക്ഷേ, നമ്മുടെ ബന്ധങ്ങളിലെവിടെയൊ വിള്ളലുകളുണ്ടായിരിക്കുന്നു.അതെവിടെ വച്ച് തുടങ്ങിയെന്ന് കണ്ടുപിടിക്കുക നമ്മുടെ ജീവിതത്തിലെ കനൽ വഴിയാണ്. എവിടെ കൂടപ്പിറപ്പുകൾ അംഗീകരിക്കപ്പെടുമ്പോഴും അവരെ തേജോവധം ചെയ്യുക എന്നത് പൊതുവായ ഒരു പ്രത്യയശാസ്ത്രമായിരക്കയാണ്. അതിപ്പോൾ കൂടെ പിറന്നവൻ ആകണമെന്നില്ലാതായിരിക്കുന്നു. കൂടെ പാർക്കുന്നവനാണെലും മതിയായിരിക്കുന്നു. നമ്മുടെ സ്ഥാനം പോകുമോ എന്ന ആകുലതയാണിതിനു പിന്നിൽ. അതിരുകളാണ് നമ്മുടെ സഹോദര ബന്ധങ്ങൾക്കും അംഗീകാരങ്ങൾക്കുമൊക്കെ വിഘാതം സൃഷ്ടിക്കുന്നത്. ഇങ്ങനെ വേർപെടുത്തുന്ന നടുചുവരുകൾ നമുക്കിടിച്ചു കളഞ്ഞ് സാഹോദര്യത്തിന്റെ വർണാകാശം തീർക്കാം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px