Chinese Defence Minister Sacked: രണ്ട് മാസത്തോളമായി പൊതുമധ്യത്തിൽ നിന്ന് മാറിനിൽക്കുന്ന പ്രതിരോധ മന്ത്രി ജനറൽ ലി ഷാങ്ഫുവിന് പുറത്താക്കി ചൈന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മുൻ വിദേശകാര്യ മന്ത്രി ക്വിൻ ഗാംഗിനെ ജൂലൈയിൽ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം ഈ വർഷം അപ്രത്യക്ഷമാകുന്ന രണ്ടാമത്തെ മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥനാണ് ലി.
മാർച്ചിലെ ക്യാബിനറ്റ് പുനഃസംഘടനയ്ക്ക് പിന്നാലെ പ്രതിരോധ മന്ത്രിയായ ലിയെ ഓഗസ്‌റ്റ് 29ന് ശേഷം കാണാതായിരുന്നു. ക്വിൻ, ലീ എന്നിവരുടെ തിരോധാനം ചൈനയുടെ വിദേശ നയങ്ങളിലോ പ്രതിരോധ നയങ്ങളിലോ മാറ്റം വരുത്തുമെന്ന് സൂചനയില്ലെങ്കിലും, ഇവ പ്രസിഡന്റും ഭരണകക്ഷിയായ കമ്മ്യൂണിസ്‌റ്റ് പാർട്ടി നേതാവുമായ ഷി ജിൻപിങ്ങിന്റെ അധികാരത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നതാണ്.
റഷ്യയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നതിന് മേൽനോട്ടം വഹിച്ചതുമായി ബന്ധപ്പെട്ട് യുഎസിന്റെ ഉപരോധത്തിന് കീഴിലാണ് ലി. തായ്‌വാനിലേക്കുള്ള യുഎസ് ആയുധ വിൽപ്പനയിൽ പ്രതിഷേധിച്ച് ചൈന പിന്നീട് യുഎസ് സൈന്യവുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു, മാത്രമല്ല ലിയ്‌ക്കെതിരായ നടപടികൾ വാഷിംഗ്ടൺ പിൻവലിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്യുന്നു, ഇത് പൊതുമധ്യത്തിൽ അംഗീകരിക്കാൻ തയ്യറായിട്ടില്ലെങ്കിൽ പോലും.
സ്‌റ്റേറ്റ് കൗൺസിൽ, ചൈനയുടെ കാബിനറ്റ്, സർക്കാർ അധികാര കേന്ദ്രം എന്നിവയിൽ നിന്ന് ലിയെയും ക്വിന്നിനെയും നീക്കം ചെയ്‌തതായി സ്‌റ്റേറ്റ് ബ്രോഡ്‌കാസ്‌റ്റർ ടിവിയിൽ നിന്നുള്ള അറിയിപ്പ് പറയുന്നു. വിചാരണയ്ക്ക് വിധേയരാവുകയോ മറ്റ് നിയമപരമായ ഉപരോധങ്ങളോ നേരിടേണ്ടിവരുമോ എന്നത് വ്യക്തമല്ലെങ്കിലും, അത് അവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമാണെന്ന് കാര്യത്തിൽ സംശയമേതുമില്ല.
ചൈനയുടെ രാഷ്ട്രീയ, നിയമ സംവിധാനങ്ങൾ ഇപ്പോഴും സുതാര്യമല്ല. ഉന്നത ഉദ്യോഗസ്ഥരുടെ പതനം അഴിമതി, വ്യക്തിപരമായ വീഴ്‌ചകൾ അല്ലെങ്കിൽ മറ്റ് ഉന്നതരുമായുള്ള ഇടപെടലുകളിലെ പോരായ്‌മകൾ എന്നിവയെക്കുറിച്ചുള്ള സജീവമായ ചർച്ചകൾക്ക് ആക്കം കൂട്ടുന്നു.
Credits: https://malayalam.indiatoday.in/













