ഇന്ന് ഒരു സുപ്രധാന ദിവസമാണ്…
നിലവിലുണ്ടായിരുന്ന മുഴുവൻ ധാരണകളെയും മാറ്റി മറിച്ച
പരിണാമ സിദ്ധാന്തം പ്രസിദ്ധീകരിച്ച ദിവസം…….

നവംബർ-24…….

ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം മതാധിഷ്ടിതമായ ഒരു സമൂഹത്തിൽ ഉണ്ടാക്കിയ പരിവർത്തനം എത്രയോ മഹത്തരമായിരുന്നു…….

പരിണാമത്തിലൂടെയാണ് മനുഷ്യൻ വരെയുള്ള സർവ്വ ജീവജാലങ്ങളും ഉണ്ടായത് എന്നത് വിശ്വാസ സമൂഹത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു……..
ദൈവം സ്വന്തം രൂപത്തിൽ നിന്നും മനുഷ്യനെ സൃഷ്ടിച്ചു എന്ന സങ്കൽപം തകരുക എന്ന് പറഞ്ഞാൽ അത് പെട്ടന്ന് അംഗീകരിക്കപ്പെടുന്ന കാര്യമായിരുന്നില്ല……
എന്നിട്ടും അന്വേഷണത്തിന്റെയും ഗവേഷണത്തിന്റെയും ഒടുവിൽ 1859 നവംബർ 24 ന് ഡാർവിൻ പരിണാമ സിദ്ധാന്തം പ്രസിദ്ധീകരിച്ചു……..














