മെറ്റ പ്ലാറ്റ്ഫോമിന്റെ വക്താവ് ആൻഡി സ്റ്റോണിനെ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി റഷ്യ; അന്വേഷണം ആരംഭിച്ചു

Facebook
Twitter
WhatsApp
Email

Meta spokesperson on wanted list: മെറ്റ (Meta) പ്ലാറ്റ്ഫോമിന്റെ വക്താവ് ആൻഡി സ്റ്റോണിനെ (Andy Stone) വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി റഷ്യ. വ്യക്തതയില്ലാത്ത കാരണങ്ങൾ ചുമത്തിയാണ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റഷ്യൻ ആഭ്യന്തര മന്ത്രാലയം സ്റ്റോണിനെതിരെ ക്രിമിനൽ അന്വേഷണം (criminal investigation) ആരംഭിച്ചിട്ടുണ്ട്. എന്നാൽ അന്വേഷണത്തിന്റെ വിശദാംശങ്ങളോ അദ്ദേഹത്തിനെതിരായ കുറ്റങ്ങളോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് തൊട്ടുപിന്നാലെ മെറ്റയുടെ പ്രധാന സോഷ്യൽ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും രാജ്യത്ത് നിരോധിച്ചിരുന്നു. ഒക്ടോബറോടെ മെറ്റയെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. മെറ്റ റഷ്യയിൽ തീവ്രവാദ പ്രവർത്തനം നടത്തിയെന്നായിരുന്നു ആരോപണം.

റഷ്യൻ സൈന്യത്തിനെതിരെ അതിന്റെ പ്ലാറ്റ്‌ഫോമുകളിൽ അക്രമം നടത്താനുള്ള ആഹ്വാനങ്ങൾക്കുള്ള നിരോധനം നീക്കിയതിന് ശേഷം അദ്ദേഹം തീവ്രവാദ പ്രവർത്തനത്തിന് പ്രേരിപ്പിക്കുന്നതായി കമ്മിറ്റി ആരോപിച്ചിരുന്നു. റഷ്യയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലെ പോസ്റ്റുകൾ പങ്കു വച്ചിട്ടും മെറ്റ നടപടി എടുത്തില്ലെന്നായിരുന്നു ആരോപണം. ഇതിൽ മെറ്റയുടെ വക്താവായ ആൻഡി സ്റ്റോണിന് പങ്കുള്ളതായി ആരോപിച്ചാണ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ക്രിമിനൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

റഷ്യയ്ക്കെതിരായ വ്യാജ വിവരങ്ങൾ നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെതുടർന്ന് ആൽഫബെറ്റിന്റെ ഗൂഗിളിന് റഷ്യൻ കോടതി 4 ദശലക്ഷം റുബിളുകൾ ($ 44,582) പിഴ ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് അടുത്ത നീക്കം. രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയായ റോസ്ഫിൻമോണിറ്ററിങ്ങാണ് മെറ്റയെ തീവ്രവാദ പട്ടികയിൽ കഴിഞ്ഞ വർഷം ഉൾപ്പെടുത്തിയത്. നേരത്തെ റഷ്യയിൽ വരുന്നതിന് വിലക്കേർപ്പെടുത്തിയ യുഎസ് പൗരൻമാരുടെ പട്ടികയിൽ മെറ്റ സിഇഒ മാർക്ക് സൂക്കർബർഗും ഉൾപ്പെട്ടിരുന്നു.

Credits: https://malayalam.indiatoday.in/

About The Author

Leave a Reply

Your email address will not be published. Required fields are marked *