LIMA WORLD LIBRARY

സാഹചര്യം ഗുരുതരം; ബാറുകളും മാളും അടച്ചിടും; നിയന്ത്രണം കടുക്കുന്നു

സാഹചര്യം ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടുത്ത നിയന്ത്രണം വേണ്ടിവരും. വിവാഹച്ചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രം പങ്കെടുക്കാം. മരണാനന്തരചടങ്ങുകളില്‍ പരമാവധി 20 പേര്‍ മാത്രം. ആരാധനാലയങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. റമസാന്‍ പ്രാര്‍ഥനകള്‍ക്ക് പള്ളികളില്‍ പരമാവധി 50 പേര്‍ മാത്രം. ചെറിയ പള്ളികളാണെങ്കില്‍ എണ്ണം വീണ്ടും കുറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമസ്കരിക്കാന്‍ പോകുന്നവര്‍ പായ സ്വന്തമായി കൊണ്ടുപോകണം. ദേഹശുദ്ധിവരുത്താന്‍ ടാങ്കിലെ വെള്ളത്തിന് പകരം പൈപ്പ് വെള്ളം ഉപയോഗിക്കണം.

മേയ് രണ്ടിന് ആഹ്ലാദപ്രകടനങ്ങള്‍ ഒഴിവാക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ചുമതലയുള്ളവര്‍ മാത്രം പോയാല്‍ മതി. ഉദ്യോഗസ്ഥര്‍, കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രവേശിക്കാം. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണം; രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും ഇളവ് നല്‍കും. ബാറുകള്‍, തിയറ്ററുകള്‍, വിനോദകേന്ദ്രങ്ങള്‍ തുടങ്ങിയവ തല്‍ക്കാലം അടച്ചിടും. മാളുകള്‍, നീന്തല്‍ക്കുളങ്ങള്‍ തുടങ്ങിയവയും അടച്ചിടും. ശനി, ഞായര്‍ ദിവസങ്ങളിലെ പ്രത്യേകനിയന്ത്രണം തുടരും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധിയാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px