LIMA WORLD LIBRARY

മാന്യത – (ജോസ് ക്ലെമെന്റ് )

പലരും സമൂഹത്തിൽ മാന്യരായി അവതരിക്കാറുണ്ട്. കൂട്ടത്തിൽ നമ്മളും. എന്നാൽ നമ്മുടെ സ്വഭാവം അഥവാ മാന്യരായി ചമഞ്ഞു നടക്കുന്നവരുടെ സ്വഭാവം എങ്ങനെയാണ്. മാന്യതയ്ക്ക് ചേർന്ന സ്വഭാവമാണോ ?അതോ പകൽ മാന്യർ എന്ന സംബോധനയിൽ ഇടം പിടിക്കുന്നവരാണോ? ഒരിക്കൽ വിവേകാനന്ദനോട് ഒരു ബ്രിട്ടീഷുകാരൻ പറഞ്ഞു: നിങ്ങൾക്ക് പാന്റ്സും ഷർട്ടുമൊക്കെ ധരിച്ച് ഒരു മാന്യനായി നടന്നു കൂടെയെന്ന്. ചിരിച്ചു കൊണ്ട് വിവേകാനന്ദൻ പറഞ്ഞ മറുപടി ചിരിക്കാതെ നാം ഉൾക്കൊള്ളേണ്ടതാണ്. “നിങ്ങളുടെ നാട്ടിൽ ഒരു മാന്യനെ വാർത്തെടുക്കാൻ ഒരു തയ്യൽക്കാരന് കഴിയുമായിരിക്കും. എന്നാൽ ഞങ്ങളുടെ നാട്ടിൽ നല്ല സ്വഭാവമാണ് ഒരു മാന്യനെ നിർമിക്കുന്നത്. ” ✨നന്മ നിറഞ്ഞ ഒരു വാരാന്ത്യം ആശംസിക്കുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px