അദ്ധ്യായം- 7
അസാധ്യം വിഡ്ഢികള്‍ക്കുള്ളത്- നെപ്പോളിയന്‍
പാരീസ് വെര്‍സൈല്‍സ് രാജകൊട്ടാരത്തിലെ സ്മൃതി പരമ്പരകളിലൂടെ ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകിവെച്ചു് നടന്നു. . ഇതിനുള്ളിലെ ഓരോ ചിത്ര ശില്പങ്ങളും സഞ്ചാരികളെ സംഭ്രമിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. ഫ്രാന്‍സിന്‍റെ ജീവചരിത്രം ആഴങ്ങളിലേക്ക് സഞ്ചാരികളെ കൊ~ുപോകുന്നു. അതെല്ലാം ഒരു രാജ്യത്തിന്‍റെ വളരെ സുഷ്മതയാര്‍ന്ന യാഥാര്‍ഥ്യത്തിന്‍റെ നേര്‍കാഴ്ചകളാണ്. കാടും മേടും നിറഞ്ഞ വനങ്ങളിലെ ഊടുവഴികളി ലൂടെ രാജാവും പ്രജകളും യുദ്ധത്തില്‍ വിജയിച്ചു് വിജയശ്രീലാളിതരായി കുതിരപ്പുറത്തി രുന്ന് വരുന്നത് ഒരു മഹോത്സവം പോലെയാണ് ജനങ്ങള്‍ കാണുന്നത്. വഴിയോരങ്ങളില്‍ അതിരറ്റ ആദരവോടെ ആര്‍ത്തട്ടഹസിക്കുന്നവരെ നോക്കി രാജാവ് അഭിവാദ്യം ചെയ്യുന്നു. സുന്ദരിമാരായ രാജ്ഞിമാര്‍ കാമപരവശരായി അടഞ്ഞുകിടന്ന വാതില്‍ തുറക്കുന്നതൊക്കെ തിളക്കം മാത്രമല്ല ഓരോ ചിത്രങ്ങളുടെ തീഷ്ണത വര്‍ദ്ധിപ്പിക്കുന്നു. ചിത്ര ശില്‍പ്പങ്ങള്‍ ക~ു നടക്കവെ കൊട്ടാരത്തിലെ റസ്റ്ററന്‍റ് ആഞ്ജലീനയുടെ ചൂ~ുപലക കണ്ണില്‍പ്പെട്ടു. അത് ക~തോടെ വിശപ്പ് കുടി വന്നു. ആഞ്ജലീനയിലേക്ക് ചെന്നു. ഭക്ഷണം കഴിക്കാ നുള്ളവരുടെ ഒരു നീ~ നിര മുന്നില്‍. ഞങ്ങളും അതിലെ അംഗങ്ങളായി നിലയുറപ്പിച്ചു. ടിക്കറ്റ് എടുത്ത് അകത്തു കയറിയിരുന്നു. പുറമെപോലെ അകത്തും തിരക്കാണ്. ഏതോ ഫ്രഞ്ച് ഗാനത്തിന്‍റെ സംഗീതം അതിനുള്ളില്‍ ഈണമായി ഈരടികളായി മുഴങ്ങുന്നു.ഭ ക്ഷണം കഴിച്ചു് പുറത്തിറങ്ങി അടുത്ത ഹാളിലേക്ക് നടന്നു.
ഓരോ ഗാലറികളും തങ്കമുരുക്കിത്തേച്ചതുപോലെ തിളങ്ങുന്നു. ഒരു ഗാലറിയില്‍ ക~ ത് തങ്കത്തളികകളില്‍ സുന്ദരിമാരുടെ കൈകളിലിരുന്ന് മെഴുകുതിരി എരിയുന്നതാണ്. കൊട്ടാ രത്തിലെ ഏത് അന്ധകാരത്തെയും ദുരീകരിക്കുന്ന ആ പ്രകാശം മാത്രമല്ല നൂതനമായ സാങ്കേതികവിദ്യ ആരുടേയും ആകര്‍ഷണ കേന്ദ്രം കൂടിയാണ്. നീ~ുകിടക്കുന്ന ഹാളി ലെങ്ങും കുശവന്‍റെ കയ്യിലെ കളിമണ്ണുപോലെ ചെറുതും വലുതുമായ രാജാക്കന്മാരുടെ മാര്‍ബിള്‍ ശില്പങ്ങളെങ്കില്‍ മുകള്‍ഭാഗം മുഴുവനും തങ്ക നിറത്തിലുള്ള ചിത്രങ്ങളാണ്. ഒരു ഹാളിന്‍റെ മധ്യത്തില്‍ കറുത്ത കുതിരയുടെ മുകളില്‍ വാളുമായിരിക്കുന്ന രാജാവിനെ കാണാം. ഫ്രാന്‍സിന്‍റെ ചക്രവര്‍ത്തിയായിരുന്ന ചാര്‍ലെമഗ്നീ (724- 814 ), ഫിലിപ്പ് ര~ാമന്‍ (1165- 1223), രാജകുടുംബത്തിന്‍റെ മാത്രമല്ല പ്രമുഖരായ പലരുടേയും പ്രതിമകള്‍ ക~ു നടന്നു. ഹെന്‍ഡ്രി ര~ാമന്‍ (1519 -1559) വിശുദ്ധ ലൂയിസ് (1226), വിശുദ്ധ ആന്‍ഡ്രു (1562), വിശുദ്ധ പിയറി ആന്ദ്രേ, വിശുദ്ധ ട്രോപ്സ് (1729 -1788), കര്‍ദ്ദിനാളന്മാര്‍, അഡ്മിറല്‍ വിഎ ഇന്നെ (1396), അഡ്മിറല്‍ ഡംപിയര്‍ അങ്ങനെ പലരെയും കാണാം. തൊട്ടടുത്തായി ക~ മാര്‍ബിള്‍ ശില്പം ഫ്രാന്‍സ് ജനതയുടെ ആരാധ്യപുരുഷനായ നേപ്പാളിയന്‍ ബോണ പ്പാര്‍ട്ടിനെയാണ്. (1767- 1815 ).
ഇംഗ്ലീഷ് സാഹിത്യകാരന്‍ ബര്‍ണാഡ്ഷാ പറഞ്ഞത്.’ജീവിതത്തില്‍ ര~് ദുരന്തങ്ങള്‍ മാത്രമെ മനുഷ്യനുള്ളൂ. ഒന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് കിട്ടുക. ര~് നിങ്ങള്‍ ആഗ്രഹിക്കു ന്നത് കിട്ടാതിരിക്കുക’. ഇതില്‍ ആദ്യത്തേത് നേടിയെടുത്ത വ്യക്തിത്വമാണ് നെപ്പോളിയന്‍. അതാണ് അദ്ദേഹം പറഞ്ഞത് ‘അസാധ്യം എന്നത് വിഢികള്‍ക്കുള്ളതാണ്’. ചെറുപ്പം മുതല്‍ നെപ്പോളിയനില്‍ വേരൂന്നിയ കാര്യമാണ് ഒരു പുതിയ ലോകരാഷ്ട്രം കെട്ടിപ്പടുക്കുക എന്നിട്ട് അതിന്‍റെ അധിപനായി ജീവിക്കുക. യൂറോപ്പിലെ അലക്സന്‍ഡര്‍ ചക്രവര്‍ത്തിയുടെ പേര
കേട്ടാല്‍ നാട്ടുരാജാക്കന്മാര്‍ വിറച്ചതുപോലെ പല പല യുദ്ധങ്ങളിലൂടെ നെപ്പോളിയനും യൂ റോപ്പിനെ വിറപ്പിച്ചു. ഫ്രഞ്ച് ചരിത്രത്തില്‍ നിന്ന് ഒരിക്കലും നെപ്പോളിയനെ പിഴുതെറിയാന്‍ സാധ്യമല്ല. ഇവിടെ വരുന്ന ഓരോ യാത്രികനും അദ്ദേഹത്തെ അല്‍പ്പനിമിഷങ്ങള്‍ ഓര്‍ക്കാ തിരിക്കാന്‍ കഴിയില്ല. എന്‍റെ അടുത്ത് നിന്നവരില്‍ ചിലര്‍ അദ്ദേഹത്തിന്‍റെ തിളങ്ങുന്ന ശില്‍പ്പ ത്തിനടുത്തു് നിന്ന് ഫോട്ടോകള്‍ എടുക്കുന്നു.എന്‍റെ മനസ്സിലൂടെയും നെപ്പോളിയന്‍ സഞ്ച രിച്ചു.
ഫ്രാന്‍സിലെ അജാസിസിയോ, കാര്‍സിക്കാ ദീപിലെ ഒരു സാധാരണ കുടുംബത്തില്‍ പിതാവ് കാര്‍ലോ ബയോണപ്പാര്‍ട്ട് മാതാവ് ലെറ്റീസിയ റാമോളിനോയുടെ മകനായി 15 ആ ഗസ്റ്റ് 1769 ല്‍ ജനിച്ചു. പഠനശേഷം രാജ്യസേവനത്തിനായി പട്ടാളത്തില്‍ ചേര്‍ന്നു. യൂറോ പ്പിലെ പല യുദ്ധങ്ങളില്‍ ധീരയോദ്ധാവായി പോരാടിയ നെപ്പോളിയനെ ഒപ്പമുള്ളവര്‍ വിളിച്ചത് ‘ലിറ്റില്‍ കോര്‍പ്പറല്‍’ എന്നാണ്. ജനക്ഷേമ പദ്ധതികളോ ഉള്‍കാഴ്ചകളോയില്ലാത്ത രാജാക്ക ന്മാരുടെ ചെയ്തികളില്‍ ജനങ്ങള്‍ കരച്ചിലിന്‍റെ പരമകോടിയിലെത്തിയിരുന്നു.വാഴ്ത്തു പാട്ടുകാരെ ഒഴുവാക്കി സമൂഹത്തെ മാറ്റിമറിക്കാനുള്ള ശ്രമങ്ങള്‍ നെപ്പോളിയന്‍ തുടര്‍ന്നു. അങ്ങനെ യാണ് 1790 -1799 ല്‍ നെപ്പോളിയന്‍ ഫ്രഞ്ച് റിവൊല്യൂഷനറി ആര്‍മിക്ക് തുടക്കം കുറിച്ചത്. അത് മാനവ പരിവര്‍ത്തനത്തിന്‍റെ ഒരു തുടക്കമായിരിന്നു. നെപ്പോളിയന്‍റെ വിപ്ലവ ചിന്തകള്‍ക്ക് സാഹിത്യകാരന്മാരും ജനങ്ങളും ആര്‍ദ്രഭാവത്തോടെ വര്‍ഗ്ഗശത്രുക്കളുടെ നേരെ പ്രതികരിക്കാന്‍ തുടങ്ങി. നെപ്പോളിയന്‍റെ നേതൃത്വത്തില്‍ വിപ്ലവ മുന്നേറ്റം തുടങ്ങി. അധികാ രികളുടെ ഭ്രാന്തന്‍ ആശയങ്ങള്‍ ഫ്രാന്‍സിന്‍റെ തെരുവീഥികളില്‍ പ്രേതം പോലെ അലഞ്ഞു നടന്നു.
യൂറോപ്പിലെങ്ങും ലോകമെമ്പാടും വിപ്ലവപ്രസ്ഥാനങ്ങള്‍ വളര്‍ന്നു. രാജസിംഹാസന ങ്ങള്‍ വിറച്ചു. നൂറ്റാ~ുകള്‍ നിലനിന്ന രാജവാഴ്ച്ച തകിടം മറിഞ്ഞു. ഫ്രാന്‍സിലെങ്ങും ഫ്യൂഡല്‍ പ്രഭുക്കളുടെ ശിരസ്സുകള്‍ വിപ്ലവകാരികള്‍ അരിഞ്ഞു വീഴ്ത്തി, അടിമകളുടെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞു.പ്രച്ഛന്നവേഷക്കാരായ അധികാരികളെ, രാജകുടുംബ ത്തിനൊപ്പം നിന്ന ബൂര്‍ഷ്വ -പൗരോഹിത്യ സമൂഹത്തെ തൂത്തുമാറ്റി പുതിയ സാമൂഹ്യ സംവിധാനം ഉയര്‍ത്തെഴുന്നേറ്റു. അത് യൂറോപ്പ് വന്‍കരയില്‍ മാത്രമല്ല ലോകമെങ്ങും സ്വാതന്ത്ര്യം പൂവണിഞ്ഞു. സാമൂഹ്യ സാമ്പത്തിക രംഗം തഴച്ചു വളരാന്‍ ആരംഭിച്ചു. പുതി യൊരു ലോകം ഫ്രാന്‍സില്‍ ഉത്ഘാടനം ചെയ്യപ്പെട്ടു. മനുഷ്യരുടെ ആത്മസംതൃപ്തി പൂ~ ആരവങ്ങള്‍ ലോകമെങ്ങുമുയര്‍ന്നു. പല രാജ്യങ്ങളും വിപ്ലവത്തിലേക്ക് വഴിമാറി. മാനുഷിക മൂല്യങ്ങള്‍ നിലനിര്‍ത്തി സമചിത്തതയോടെ ഭരിച്ചില്ലെങ്കില്‍ രാജാവിന് മാത്രമല്ല രാഷ്ട്രത്ത ലവന്മാര്‍ക്കും ജനങ്ങള്‍ മാപ്പുകൊടുക്കില്ലെന്ന് ലോകരാജ്യങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ലൂയി ഫിലിപ്പ് രാജാവിന്‍റെ ബൂര്‍ഷ്വാ രാജവാഴ്ച്ചയുടെ അന്ത്യം അങ്ങനെ അവസാനിച്ചു. നെപ്പോളി യന്‍ ഫ്രഞ്ച് ജനതയുടെ വീരപുരുഷനായി മാറി.
അവിടേക്ക് കുറെ കുട്ടികളുമായി ര~് അധ്യാപകര്‍ വന്നു. ഞാനും അവിടെ നിന്നവരും അവിടെ നിന്ന് മാറി നിന്നു, മധ്യവസ്കയായ അധ്യാപിക കുട്ടികള്‍ക്ക് നെപ്പോളിയനെപ്പറ്റി ഫ്രഞ്ച് ഭാഷയില്‍ വിവിരിക്കുന്നു.കുട്ടികളെല്ലാം മുന്നില്‍ നിന്ന് ഏകാഗ്രതയോടെ കേള്‍ക്കുന്നു. എന്‍റെ അടുത്ത് നിന്നവര്‍ അടുത്ത ശില്പത്തിനടുത്തേക്ക് നടന്നു. ഞാന്‍ അവിടെ തന്നെ നിന്ന് ടീച്ചര്‍ പറയുന്നത് ശ്രദ്ധാപൂര്‍വ്വം കേട്ടു. എനിക്കൊന്നും മനസ്സിലായില്ല. കുട്ടികള്‍ പറയുന്ന ഒരു വാക്ക് എനിക്ക് മനസ്സിലായി. ‘മേഴ്സി’ ഈ ഫ്രഞ്ച് വാക്കിന് നന്ദി എന്നര്‍ത്ഥം. വിക്രമാദിത്യകഥകള്‍പോലെ കുട്ടികള്‍ ശ്രദ്ധയോടെ കേള്‍ക്കുക മാത്രമല്ല അവരില്‍ചിലരുടെ മുഖത്തു് നിഴലിക്കുന്നത് സംഭ്രമമാണ്.ടീച്ചര്‍ വളരെ ആര്‍ജ്ജവത്തോടെയാണ് നെപ്പോളിയനെവെളിപ്പെടുത്തുന്നത്. അവിടേക്ക് മറ്റ് സഞ്ചാരികള്‍ വരുന്നത് ക~് അടുത്ത പ്രതിമയുടെയ ടുത്തേക്ക് നടന്നു. കുട്ടികള്‍ കുഞ്ഞാടുകളെപോലെ അകമ്പടി സേവിച്ചു.
സഞ്ചാരികള്‍ അടുത്തേക്ക് വന്നപ്പോള്‍ ഞാന്‍ ദൂരേക്ക് മാറി നിന്നു. നെപ്പോളിയന്‍ എ
ന്‍റെയടുത്തേക്ക് ചിറകടിച്ചെത്തി. ഏകാന്തത മനസ്സിനെ വലയം ചെയ്യുന്നു. മനസ്സില്‍ നിറഞ്ഞ ത് ലൂയി ഫിലിപ്പ് രാജാവിന്‍റെ സേച്ഛാധിപത്യ ഭരണത്തെ തകിടം മറിച്ച നെപ്പോളിയനാണ്. പൊതുജന സംരക്ഷണം മുന്‍നിര്‍ത്തി തെരുവീഥികളില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങുമ്പോഴും പ്രമുഖ പത്രമായ ‘നസെയ്നാല്‍’ പ്രഭു വര്‍ഗ്ഗത്തിനെതിരെ, കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ഭരണ ത്തിനെതിരെ രംഗത്ത് വന്നെങ്കിലും എഴുത്തുലോകം അവരെ അനുകൂലിച്ചില്ല. രാജ്യം 1789 ല്‍ ദാരിദ്ര്യത്തിലേക്കും സാമ്പത്തികത്തകര്‍ച്ചയിലേക്കും വഴുതിവീണതോടെ ഈ കൊട്ടാ രത്തില്‍ ജനിച്ചു വളര്‍ന്ന ലൂയിസ് രാജാവിനെയും രാജ്ഞിയായ ഭാര്യ മേരി അന്‍ റ്റോയ്നെറ്റ് നേയും 1792 ല്‍ ജയിലിലടച്ചു. ധൂര്‍ത്തടിച്ചു ജീവിച്ച മക്കളെയും ജനങ്ങള്‍ വെറുതെ വിട്ടില്ല. ലൂയിസ് രാജാവിനും രാജ്ഞി മേരിക്കും നാല് മക്കള്‍. മേരി തെരിസാ, ലൂയിസ്റീ ജോസഫ്, ലൂയിസ് ചാറല്‍സ്, സോഫി ബീട്രിസ്. ലൂയിസ് ചാറല്‍സ് ജയിലില്‍ വെച്ച് മരിച്ചു. മേരി തെരിസായെ 1795 ല്‍ ജയിലില്‍ നിന്ന് മോചിപ്പിച്ചു. രാജാവിന്‍റെ പല രഹസ്യവിവരങ്ങള്‍ കൊട്ടാരത്തില്‍ നിന്ന് കെ~ടുത്തു. അതില്‍ രാജ്യദ്രോഹമടക്കമുള്ളതു~ായിരുന്നു. ഭരണ പരാജയം ഓസ്ട്രിയയുമായുള്ള യുദ്ധത്തിലെ പരാജയം പലതും കണക്കിലെടുത്തു് ലൂയിസ് പതിനാറാമനെയും സുന്ദരിയായ രാജ്ഞി മേരിയെയും ഫ്രഞ്ച് നാഷണല്‍ അസംബ്ലി കുറ്റ ക്കാരെന്ന് കെ~ത്തി. ആയിരകണക്കിന് കുറ്റവാളികളുടെ തലവെട്ടിമാറ്റിയ ചരിത്ര പ്രധാ നമായ ലിബര്‍ട്ടി അങ്കണത്തില്‍വെച്ച് തൂക്കി കൊന്നു. ഫ്രഞ്ച് ലെജി സ്ലേറ്റീവ് അസംബ്ലി 21, സെപ്റ്റംബര്‍ 1792 ല്‍ നിലവില്‍ വന്നു.
ഫ്രഞ്ച് വിപ്ലവം ഫ്രഞ്ച് ജനതയുടെ ആത്മാവിലുണര്‍ന്ന വീരഗാഥകളാണ്.അത് ലോക മെങ്ങും കുത്തകമുതലാളിത്വ വ്യവസ്ഥയെ വലിച്ചെറിയാന്‍ സഹായിച്ചു. റഷ്യന്‍, ചൈന വിപ്ലവങ്ങള്‍ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കുന്നതിന് സഹായകമായി. ഇന്ത്യയില്‍ നടന്ന 1857 ലെ ശിപായി ലഹള കാറല്‍ മാര്‍ക്സ്. ഏംഗല്‍സ്, ലെനിന്‍ തുടങ്ങി യവരുടെ സ്വാധിനവും സോഷ്യലിസ്റ്റുകളുടെ മനസ്സില്‍ വേരൂന്നിയിരിന്നു. നെപ്പോളിയന്‍ ഫ്രഞ്ച് ജനതയുടെ ചക്രവര്‍ത്തിയായി 02 ഡിസംബര്‍ 1804 ല്‍ പാരിസിലെ പ്രമുഖ കത്തീ ഡ്രലായ നോട്രീ ഡെമില്‍ വെച്ച് നടന്നു. ഫ്രഞ്ച് ചരിത്രത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യസ്നേഹിയും ചക്രവര്‍ത്തിയുമാണ് നെപ്പോളിയന്‍. ഫ്രഞ്ച് പട്ടാളത്തിലെ ഒരു സൈനി കന്‍ ഫ്രാന്‍സിന്‍റെ ചക്രവര്‍ത്തിയായി, ഇറ്റലിയുടെ രാജാവായി പത്തു വര്‍ഷത്തിലധികം ഭരിച്ചു. നെപ്പോളിയന്‍ ഏറെ ഇഷ്ടപ്പെട്ട ഇറ്റലിയിലെ വെനിസിന്‍റെ മഹത്വം ഞാന്‍ ക~ിട്ടു~്. വത്തിക്കാനിലെ പോപ്പുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന നെപ്പോളിയന്‍ യൂറോപ്പിന്‍റെ പല ദേശങ്ങളും റഷ്യയടക്കം വെട്ടിപ്പിടിച്ചുകൊ~് ഒരു വന്‍ശക്തിയായി ലോകമെങ്ങും പട യോട്ടം നടത്തികൊ~ിരിക്കുമ്പോഴാണ് 1806 -1814 ലെ ലോക പ്രശസ്ത പെനിന്സുല യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.
ബ്രിട്ടനയുമായി നെപ്പോളിയന്‍ ബെല്‍ജിയത്തില്‍ വെച്ച് 18 ജൂണ്‍ 1815 ല്‍ നടന്ന ലോക പ്രശസ്ത വാട്ടര്‍ലൂ യുദ്ധം നെപ്പോളിയന്‍റെ സാമ്പ്രാജ്യ മോഹങ്ങള്‍ തകര്‍ക്കുകയും ബ്രിട്ടന്‍റെ ഡ്യൂക്ക് ഓഫ് വെല്ലിങ്ടന് മുന്നില്‍ നെപ്പോളിയന്‍ കിഴടങ്ങുകയും ചെയ്തു.ബ്രിട്ടനെ സഹായി ക്കാന്‍ റഷ്യയുമു~ായിരുന്നു. ബ്രിട്ടന്‍റെ ഡ്യൂക്ക് ഓഫ് വെല്ലിങ്ടന്‍റെ 68000 പട്ടാളക്കാരും നെപ്പോളിയന്‍റെ 72000 പട്ടാളക്കാരുമായിട്ടാണ് ഈ യുദ്ധം ആരംഭിച്ചത്. യുദ്ധം അവസാനി ക്കുമ്പോള്‍ ര~് ഭാഗത്തു് നിന്ന് പകുതിയോളം പട്ടാളക്കാര്‍ മരിക്കയും മുറിവേല്‍ക്കുകയും ചെയ്തു. നെപ്പോളിയനെ ബ്രിട്ടീഷ് അധീനതയിലുള്ള ആഫ്രിക്കയിലെ അറ്റ്ലാന്‍റിക് സമുദ്ര ദീപയെ സെയിന്‍റ് ഹെലിനയിലേക്ക് നാടുകടത്തി. അമേരിക്കയിലേക്ക് പോകാനുള്ള നെ പ്പോളിയന്‍റെ ശ്രമങ്ങള്‍ ബ്രിട്ടന്‍ തടഞ്ഞു. ആറു വര്‍ഷങ്ങള്‍ ഇവിടെ താമസിച്ചു. 1821 മെയ് 5 ന് അന്‍പത്തിയൊന്നാം വയസ്സില്‍ മരിച്ചു. ഞാന്‍ അവിടെ നിന്ന് മടങ്ങുമ്പോള്‍ മനസ്സില്‍ വന്നത് ഫ്രഞ്ച് വിപ്ലവത്തോടെ ലോകത്തെങ്ങും രൂഢമൂലമായ മാറ്റങ്ങള്‍ വന്നിട്ടും നെപ്പോളിയനെപോലെ ശക്തരായ എതിരാളികളില്ലാതെ സങ്കുചിതമായ തെരെഞ്ഞെടു പ്പുകളിലടെ ജനാധിപത്യവാദികള്‍, പ്രസിഡന്‍റ്, പ്രധാനമന്ത്രി, പദങ്ങളില്‍ നാട് വാഴുന്നു.
About The Author
No related posts.