കണ്ണിന് കുളിരായി (ഫ്രാൻസ്) – കാരൂർ സോമൻ

Facebook
Twitter
WhatsApp
Email

അദ്ധ്യായം- 9

പാരീസ് വെര്‍സൈല്‍സ് കൊട്ടാര പൂന്തോപ്പ്

വിശാലമായ കൊട്ടാരത്തിലെ കൂടുതല്‍ ശില്പങ്ങളും കനലില്‍ നിന്നെടുത്ത കനകം പോലെ തിളങ്ങുന്നു. ലോകത്തെ അപൂര്‍വ്വങ്ങളായ കാഴ്ചകള്‍. ഫ്രാന്‍സ് എത്രയോ രാജ്യ ങ്ങള്‍, ദീപുകള്‍ ഭരിച്ചു. ഭൂതലമാകെ ശത്രുക്കളെ സംഹരിച്ചും, കാഴ്ച്ച ദ്രവ്യങ്ങള്‍ വാങ്ങിയും, കരം പിരിച്ചും ജയിച്ചു വന്നാല്‍ ദേവപ്രസാദം നേടാന്‍ ചിലര്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കും മറ്റൊരു കൂട്ടര്‍ വിജയചിഹ്നങ്ങളായി കൊട്ടാരങ്ങള്‍ നിര്‍മ്മിക്കും. അവിടെ നിന്ന് മടങ്ങുമ്പോള്‍ പല ശില്പങ്ങളിലേക്കും നോക്കി നോക്കി നടന്നു. സമുദ്രങ്ങളും വനങ്ങളും പര്‍വ്വതങ്ങളും പാറക്കെട്ടുകളും വിറപ്പിച്ചു് കോട്ടകള്‍ പൊളിച്ചു മുന്നേറിയ ചക്രവര്‍ത്തിമാരുടെ കാലടിപ്പാ ടുകള്‍ ചരിത്രമായി ചരിത്രാര്‍ത്ഥങ്ങളായി ഇതിനുള്ളിലുറങ്ങുന്നു. ലോകത്തെ വിറപ്പിച്ച ഫ്രഞ്ച് ചക്രവര്‍ത്തിമാരില്‍ പ്രമുഖനായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെ നോക്കിയ നിമിഷ ങ്ങളില്‍ മനസ്സില്‍ വന്നത് ഈ പുലിക്ക് പൂച്ചയെ ഭയമായിരുന്നുവെന്ന് പറഞ്ഞാല്‍ ആരെ ങ്കിലും വിശസ്വിക്കുമോ?
എങ്ങോട്ട് തിരിഞ്ഞാലും സഞ്ചാരികളുടെ തിരക്കാണ്. ഓരോ വര്‍ഷവും 15,000,000 ത്തിലധികം സഞ്ചാരികള്‍ ഇവിടേക്ക് വരുന്നത് കേട്ടപ്പോള്‍ വിശ്വാസം തോന്നിയില്ല. ഇവിടു ത്തെ തിരക്ക് ക~പ്പോള്‍ ആ സംശയം മാറി. ഭക്ഷണം കഴിക്കാന്‍ കയറിയ ആഞ്ജലീന റ സ്റ്ററന്‍റിലും അതെ തിരക്കാണ്. അവിടെയും ക്യുവില്‍ നില്‍ക്കേ~ി വന്നു.
അകത്തെ അന്യാദൃശ്യമായ കാഴ്ചകള്‍ ക~ിട്ട് പുറത്തിറങ്ങുമ്പോള്‍ നാല് മണിക്കൂര്‍ കഴിഞ്ഞു. 1623 ല്‍ ലൂയിസ് പതിമൂന്നാമെന്‍ രാജാവ് നായാട്ടിനായി വന്നപ്പോള്‍ താമസിച്ച ഭ വനം പിന്നീടൊരു കൊട്ടാരമായും പൂന്തോപ്പായും മാറ്റിയത് ലൂയിസ് പതിനാലാമെന്‍ രാജാ വിന്‍റെ കാലത്താണ്. ഈ കൊട്ടാര പൂന്തോപ്പുകള്‍ യുനെസ്കോ പൈതൃക പട്ടികയില്‍ ഇ ടം പിടിച്ചതാണ്. അകത്തേ കാഴ്ച്ചകള്‍ സൂര്യകിരണങ്ങള്‍ പോലെ തിളങ്ങുമ്പോള്‍ പുറത്തെ കാഴ്ചകള്‍ പൂക്കളുടെ വര്‍ണ്ണശബളിമയില്‍ തിളങ്ങുന്നു. എങ്ങും മനോഹരങ്ങളായ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ജലധാരകളില്‍ നിന്ന് വെള്ളം ചീറ്റിപ്പായുന്നു. അവിടെയെല്ലാം പുക്ക ളു~്. വിവിധ നിരത്തിലുള്ള റോസാപ്പുകള്‍, ലില്ലി, ചെറി ബ്ലോസ്സം, ഓര്‍ക്കിഡ് തുടങ്ങി 70 ഇനം പുഷ്പങ്ങളു~്. പൂമണം സുഗന്ധം പരത്തുന്നു.ജലധാരക്ക് ചുറ്റും വെട്ടി മിനുക്കിയ പുല്‍ത്തകിടികള്‍. വിവിധ രൂപത്തിലുള്ള മരങ്ങള്‍ വളരുന്നു. മരക്കൊമ്പുകളില്‍ നിന്ന് പക്ഷി കളുടെ ശബ്ദ കോലാഹലങ്ങള്‍ കേള്‍ക്കാം. പ്രാവുകള്‍ പറക്കുന്നതും മണ്ണിലിരുന്ന് കൂട്ടംകൂടി കൂടിയാലോചനകള്‍ നടത്തുന്നതും നല്ല കാഴ്ചയാണ്. പേരറിയാത്ത ഒരു മരം ചിറകുവിടര്‍ത്തി പറക്കാനൊരുങ്ങുന്ന പക്ഷിയെപോലെ നില്‍ക്കുന്നു. രാജാക്കന്മാര്‍ നായാട്ടുനടത്തിയ കുതി രക്കുളമ്പടികളുയര്‍ന്നു പൊങ്ങിയ ഒരു വനപ്രദേശം എത്ര സുന്ദരമായിട്ടാണ് ലോക സഞ്ചാ രികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.ചില മരങ്ങളുടെ തളിരിലകള്‍ മണ്ണിനെ ചുംബിച്ചു നില്‍ ക്കുന്നത് കാണാനഴകാണ്. അതിന്‍റെ ഇലകള്‍ കാറ്റില്‍ ഇളകിയാടുന്നു.
വളരെയകലെ ആട്ടിന്‍പറ്റങ്ങളെ മേയിക്കുന്നതുപോലെ അധ്യാപകര്‍ കുട്ടികള്‍ക്കൊപ്പം നടക്കുന്നു. എന്‍റെ മുന്നിലൂടെ പ്രണയം പങ്കിട്ടും കൈകോര്‍ത്തും ര~് യുവമിഥുനങ്ങള്‍ മുന്നോട്ട് പോയി. ദാമ്പത്യ ജീവിതത്തിന്‍റെ അടിത്തറയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരോ അതോ പ്രണയത്തില്‍ കെട്ടിപ്പൊക്കിയ മേല്‍ക്കൂരയില്‍ പാര്‍ക്കുന്നവരോ അതറിയില്ല. പടി ഞ്ഞാറോട്ട് നടക്കുമ്പോള്‍ സ്വര്‍ണ്ണ കൊട്ടാരംപോലുള്ള ലാറ്റോണ ജലധാര (ഫൗ~ന്‍) ക~ു. ചുറ്റിനും സ്വര്‍ണ്ണതിളക്കമുള്ള ശില്പങ്ങളില്‍ നിന്ന് വെള്ളം ഒരു പാലംപോലെ ഒഴുകുന്നു. അതിനടുത്തായി ഒരു തടാകത്തില്‍ തങ്കനിറത്തിലുള്ള അപ്പോളോ ദൈവം കുതിരപ്പുറത്തിരി ക്കുന്നു. അകമ്പടിയായി ധാരാളം കുതിരകളെ കാണാം. വടക്ക് ഭാഗത്തു നെപ്ട്യൂണ്‍ ദൈവം ഒരു തടാകത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നു. കൊട്ടാരപൊയ്കയില്‍ പലയിടത്തും ചുറ്റിപ്പിണഞ്ഞു പുണരുന്ന സ്ത്രീപുരുഷന്മാരുടെ മാര്‍ബിള്‍ ശില്പങ്ങളുമു~്. കൊട്ടാരത്തിന് മുകളില്‍ എന്‍റെ കണ്ണുകളുടക്കി നിന്നു. അവിടെ തിളങ്ങുന്ന ചെറിയ ശില്പങ്ങള്‍ അടുത്തടുത്തായി കാവല്‍ ക്കാരെപോലെ നില്കുന്നു.അതിനടുത്തായി പാറശാലയിലെ ആറര പള്ളി പോലൊരു കു ഞ്ഞുദേവാലയം.അത് മനോഹരമായ ഒരു കാഴ്ചയാണ്. സൂര്യകിരണങ്ങള്‍ ശരീരത്തു് തുളച്ചു കയറിയപ്പോള്‍ ഒരു മരത്തണലില്‍ അഭയം പ്രാപിച്ചു.
വീ~ും നടന്നു. ഡ്രാഗണ്‍, നെപ്റ്റൂയുന്‍ ജലധാരകളാണ്. അതിനടുത്തുള്ള പച്ചില തോപ്പുകള്‍ കല്ലുവെട്ടി മിനുക്കിയതുപോലെ ര~ാള്‍ പൊക്കത്തില്‍ മതിലുകളായി നില്‍ക്കുന്നു. അതിന്‍റെ മുന്നില്‍ കാവല്‍ക്കാരെപോലെ നില്‍ക്കുന്ന തലമുടി വിടര്‍ത്തിയിട്ട് കൊഴുത്തു തടിച്ച ആരിലും കാമമുണര്‍ത്തുന്ന മാര്‍ബിള്‍ സുന്ദരിമാര്‍. ചില യുവാക്കള്‍ അത്യുത്സാഹത്തോടെ അവര്‍ക്കൊപ്പം നിന്ന് ഫോട്ടോകളെടുക്കുന്നു.
കൊട്ടാരത്തിനുള്ളിലേതുപോലെ പുറത്തും പൂന്തോപ്പിന്‍റെ വര്‍ണ്ണവൈവിധ്യമാര്‍ന്ന കാഴ്ചകളാണ്. അത് കോളനെഡ്, എന്‍സെലാഡ്സ് തുടങ്ങി പല തോപ്പുകളിലും കാണാനു~്.
ഒരു താഴ്വാര തടാകതീരത്തു് നില്‍ക്കുമ്പോള്‍ കുളിര്‍കാറ്റിന്‍റെ തലോടല്‍ അനുഭ വപ്പെട്ടു. അവിടേക്ക് ഒരു ദമ്പതികള്‍ വരുന്നത് ക~് ഞാന്‍ മാറി നിന്നു. അയാള്‍ ഫ്രഞ്ച് ഭാഷയില്‍ ‘മേഴ്സി’ (നന്ദി) പറഞ്ഞു. ഞാന്‍ അതിന് കൊടുത്ത മറുപടി ‘ബിഎന്‍വിന്സ്’ (സ്വാഗതം). എനിക്ക് ഫ്രഞ്ച് ഭാഷ അറിയില്ല. ഇതുപോലുള്ള ഒറ്റപ്പെട്ട വാക്കുകള്‍ കാണാതെ പഠിച്ചിട്ടു~്. എങ്ങും ഉദ്യാനത്തിലെ അതിമനോഹര കാഴ്ചകള്‍. സൂര്യകിരണങ്ങള്‍ മങ്ങി വന്നു. സഞ്ചാരികള്‍ മടക്കയാത്ര ആരംഭിച്ചു. നീ~ുകിടക്കുന്ന ഈ പ്രദേശം 830 ഹെക്ടറി ലധികമാണ്. 20 കിലോമീറ്റര്‍ റോഡുകള്‍, അതിലധികം മതിലുകള്‍, ഇന്നത്തെ കണക്കില്‍ 3,50000 ലധികം മരങ്ങള്‍, പൂന്തോട്ടം, തടാകങ്ങളാല്‍ എങ്ങും സൗന്ദര്യ പ്രവാഹമാണ്.
റോഡിന്‍റെ ഇരുഭാഗങ്ങളില്‍ വെളുപ്പ് നിറത്തിലുള്ള മരങ്ങള്‍ നിരനിരയായി നില്‍ക്കുന്നു. നടക്കുന്നതിനിടയില്‍ ഒരു തമിഴന്‍റെ ഹോട്ടല്‍ ക~ു. പേര് ‘ഇലം’. കാപ്പി കുടിക്കാന്‍ അകത്തേക്ക് കയറി. അവിടെ നീ~ മിഴികളുള്ള ഒരു സുന്ദരി മാത്രമിരുന്ന് കാപ്പി കുടിക്കുന്നു. ഈ ഹോട്ടല്‍ ശ്രീലങ്കന്‍ തമിഴ് പോരാട്ടത്തില്‍ മരണമടഞ്ഞ പ്രഭാകരന്‍റെ നാമത്തിലാണ്. ഹോട്ടലുട ശ്രീലങ്കന്‍ തമിഴ് വംശജനെന്ന് അപ്പോഴാണ് മനസ്സിലായത്. ഒരു മലയാളിയെ ക~പ്പോള്‍ അയാള്‍ സന്തോഷം രേഖപ്പെടുത്തി. തമിഴില്‍ കുശലാന്വഷണങ്ങള്‍ നടത്തി. ബന്ധുമിത്രാദികള്‍ ഇപ്പോഴും ശ്രീലങ്കയിലും തമിഴ്നാട്ടിലുമു~്. കാപ്പി കുടിച്ചിട്ട് വിടപറഞ്ഞു. വെര്‍സൈല്‍സ് ട്രയിന്‍ സ്റ്റേഷനിലെക്ക് നടന്നു. ട്രയിനില്‍ കുടുതലും കൊട്ടാരം ക~ു മടങ്ങുന്നവരാണ്. ഒരു മണിക്കൂറിനുള്ളില്‍ പാരീസ് ഇന്‍വാലിഡ്സ് സ്റ്റേഷനിലെത്തി.

About The Author

Leave a Reply

Your email address will not be published. Required fields are marked *