സംസ്ഥാനത്ത് 21,890 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇരുപതിനായിരത്തിലധികം പ്രതിദിന കേസുകള്‍ തുടര്‍ച്ചയായി ആറാംദിവസം.ഇന്ന് 28 കോവിഡ് മരണം സ്ഥിരീകരിച്ചു. ആകെ മരണം 5108. 24 മണിക്കൂറിനിടെ 96378 പരിശോധന നടത്തി. 2,32,812 പേര്‍ ചികില്‍സയില്‍. സാഹചര്യം ഗുരുതരമെന്ന് മുഖ്യമന്ത്രി. കടുത്ത നിയന്ത്രണം വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.













