ഗുരുവായൂർ: ഞായറാഴ്ച ഗുരുവായൂരിൽ നടന്നത് 87 വിവാഹങ്ങൾ. 145 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പലരും വേദി മാറ്റുകയായിരുന്നു.
ഓരോ വിവാഹ സംഘത്തിനുമൊപ്പം 12 പേര്‍ക്കാണ് പ്രവേശനാനുമതിയുണ്ടായിരുന്നത്. ദേവസ്വം ആരോഗ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ കൃത്യമായ പരിശോധന നടത്തിയാണ് ഓരോ വിവാഹ സംഘത്തെയും നടപ്പുരയിലേക്ക് പ്രവേശിപ്പിച്ചത്. വിവാഹ ചടങ്ങ് കഴിഞ്ഞവരെ ക്ഷേത്രനടയിൽ തങ്ങിനിൽക്കാൻ അനുവദിച്ചതുമില്ല.













