എനിക്കേറെയിഷ്ടമുള്ള എഴുത്തുകാരനാണ് ഫാ. ബോബി കട്ടിക്കാട് ,
അദ്ദേഗത്തിന്റെ ഹൃദയ വയൽ എന്ന പുസ്തകത്തിൽ രണ്ട് കുടങ്ങളുടെ കഥ പറയുന്നുണ്ട്.
കൃഷിക്കാരൻ ഒരു മുളന്തണ്ടിന്റെ രണ്ട് അറ്റങ്ങളിൽ വെള്ളം നിറച്ച കുടങ്ങളുമായി എന്നും തോട്ടത്തിലേക്ക് പോകും.
കുടങ്ങളിൽ ഒന്ന് ചിന്നിയതായിരുന്നു. കൃഷി സ്ഥലത്തേക്കുള്ള യാത്രക്കിടയിൽ ചിന്നിയ കുടത്തിൽ നിന്നും വെള്ളം ഇറ്റിറ്റ് മണ്ണിൽ വീഴും.
പൊട്ടാത്ത കുടത്തിലെ വെള്ളം പൂർണ്ണമായും ചെടികൾക്ക് കിട്ടുമായിരുന്നു.
ചിന്നിയ കുടത്തിന് വേദന തോന്നി. തന്നെ കൊണ്ട് യജമാനന് ഒരു പ്രയോജനവുമില്ലല്ലോ എന്നോർത്തപ്പോൾ.
കുടം യജമാനനോടു പറഞ്ഞു:
എന്നെക്കൊണ്ട് യജമാനന് ഒരു ഗുണവുമില്ലല്ലോ? ഒരു ഗുണവുമില്ലാത്ത എന്നെ കളയരുതോ ?
യജമാനൻ പറഞ്ഞു:
നാളെയാവട്ടെ.
പിറ്റേന്ന് പതിവു വഴികളിലൂടെ അവർ യാത്ര ചെയ്തു.
വഴിയിൽ മുളച്ചു നിന്ന ചെടികൾ ചൂണ്ടി കാണിച്ച ശേഷം യജമാനൻ ചിന്നിയ കുടത്തോടു പറഞ്ഞു.
നിന്റെ ചിന്നിയ മുറിവിൽ നിന്നു വീണ ജലം നുകർന്നാണ് ഈ ചെടികൾ തളിർത്തത്.
നിന്നെ ഞാനെങ്ങനെ ഉപേക്ഷിക്കും?
ഒപ്പമുളളവരെ
അവരുടെ കുറവുകളിലെ മേന്മ കണ്ടെത്തുമ്പോൾ അതല്ലേ ഏറ്റവും വലിയ
നന്മ