ദുഃഖം – (സിസ്റ്റർ ഉഷാ ജോർജ്)

Facebook
Twitter
WhatsApp
Email

എൻ മാനസവീണയിൽ
അമൃതേത്ത് ഭുജിച്ചുറങ്ങും സ്വപ്നങ്ങളേ
നിൻ നിനവിനാൽ നീലമേലാപ്പിൽ
നിൻ താരഗണത്തെ സ്നേഹിച്ചിടാതെ
എൻ മനമിപ്പോഴും ശോക-
സാന്ദ്രമായിതീർന്നിരിപ്പൂ
സുരവാഹിനിയുടെ നിലാവത്ത്
നിശയുടെ പൂന്തോപ്പിൽ
എനിയ്ക്കൊരു ഗാനമാലപിച്ചിടാൻ
കൊതിയായിടുന്നു!
ഹിമാംശുതാരകങ്ങളുടെ
സൗന്ദര്യമാസ്വദിക്കുവാൻ
അക്ഷിയില്ല,ഹൃദയമില്ല
ഓ! ജഗത്പിതാവേ!
ഈ ശോകമാനസത്തിൽ നിന്ന്
രക്ഷിക്കുക എന്നെ നീ
എൻ മാനസവീണയിൽ
അമൃതേത്ത് ഭുജിച്ചുറങ്ങും സ്വപ്നങ്ങളേ
എൻ ദുഃഖം മാറിടാൻ പ്രാർത്ഥിക്ക നീ.

6. 1.1993+

About The Author

Leave a Reply

Your email address will not be published. Required fields are marked *