LIMA WORLD LIBRARY

മന:സാക്ഷി – (ജോസ് ക്ലെമന്റ്)

നമ്മിലെ ഏറ്റവും വലിയ മാരകായുധമാണ് അന്തക്കരണമെന്ന കുന്തം. അകത്തു നിന്നാണിതിന്റെ ആക്രമണം. ഇതിനെ അമർച്ച ചെയ്യാൻ ഒരു മാതിരി ശക്തിക്കൊന്നും സാധ്യമല്ല. നമ്മുടെ മന:സാക്ഷി ചിലപ്പോൾ ഉറങ്ങിയേക്കാം. പക്ഷേ, അത് മരിക്കുകയില്ലെന്ന് ഫുൾട്ടൺ ജെ. ഷീൻ പറയുന്നതതുകൊണ്ടാണ്. ഉണർന്നെണീറ്റാലുള്ള അതിന്റെ അക്രമണം ഭയങ്കരമാണ്. The lsland എന്ന കവിതയിൽ തോമസ് ബൈറൺ കുറിച്ചിട്ടിരിക്കുന്നത് ശ്രദ്ധേയമാണ് – Man’s conscience is the oracle of God – മന:സാക്ഷി ദൈവത്തിന്റെ സ്വരമാണ്. അതു സുതാര്യമായി കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ധർമമാണ്. നാം ആരെയും വഞ്ചിക്കാതിരിക്കുക. നാം മൂലം ആരുടെയും ഒരു തുള്ളി കണ്ണുനീർ നിലത്തുവീഴാൻ ഇടയാക്കരുത്. അങ്ങനെ ഒരു തരത്തിലും കുറ്റബോധം നമ്മെ അലട്ടുന്നില്ലെങ്കിൽ അതിൽപ്പരം നമുക്ക് മറ്റൊരു നേട്ടമില്ല. നമ്മുടെ അന്തക്കരണം ശാന്തമായിരിക്കും നമ്മൾ സമാധാനമുള്ളവരായിരിക്കും. സെന്റ് പീറ്ററും പറയുന്നതൊന്നു മാത്രം : “മന:സാക്ഷിയെ നിർമലമായി കാത്തുസൂക്ഷിക്കുക” (1 Peter 3:16).

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px