നമ്മുടെ അറിവു പൂർണമാകാത്തിടത്താണ് ആഗ്രഹങ്ങൾ കത്തിക്കയറുന്നത്.നമുക്ക് കാഴ്ചയും കേൾവിയും സംസാര ശക്തിയുമൊക്കെയുണ്ട്. പക്ഷേ,നമുക്ക് തിരിച്ചറിവു മാത്രമില്ല. തിരിച്ചറിവില്ലാത്തിടത്തോളം കാലം നമ്മുടെ കാഴ്ചയും കേൾവിയും അപൂർണമായിരിക്കും. ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ചു കൊണ്ടിരിക്കും.52-ാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ട വിഖ്യാത ആംഗലേയ കവി മിൽട്ടൺ തനിക്കുണ്ടായ അന്ധതയെ ഭയന്ന് ജീവിതത്തിൽനിന്ന് ഒളിച്ചോടാതെ തിരിച്ചറിവോടെ അതുൾക്കൊണ്ടപ്പോൾ മിൽട്ടന്റെ ജീവിതത്തിലെ ഏറ്റവും ഹൃദയസ്പർശിയായ സുന്ദരകാവ്യം Paradaise Lost പിറന്നു. ലൂസിഫറിന്റെയും ആദത്തിന്റെയും ഹവ്വായുടെയും പതനവും നഷ്ടസ്വർഗവുമാണ് ഇതിവൃത്തമെങ്കിലും
Paradaise Lost ശരിക്കും ഒരു നഷ്ടസ്വർഗത്തിന്റെ കഥയാണ്.അദ്ദേഹത്തിനു തന്നെ നേരിട്ട നഷ്ടങ്ങളുടെ എഴുതാപ്പുറം.ഒന്നര വയസ്സുള്ളപ്പോൾ തന്നെ Scarlet fever ബാധിച്ച് കാഴ്ചയും കേൾവിയും നഷ്ടപ്പെട്ട ഹെലൻ കെല്ലർ തന്റെ പരിമിതികളെ ഓർത്ത് ദു:ഖിച്ചിരുന്നെങ്കിൽ Out of the dark, Let us have faith തുടങ്ങിയ മഹത് ഗ്രന്ഥങ്ങൾ നമുക്ക് ലഭിക്കുമായിരുന്നില്ല. നമ്മുടെ കഴിവുകളയും പരിമിതികളെയും തിരിച്ചറിഞ്ഞ് അവ ഉൾക്കൊണ്ട് ജീവിച്ചാൽ ജീവിതം ധന്യം.









