ആത്മസംയമനം – ജോസ് ക്ലെമന്റ്

Facebook
Twitter
WhatsApp
Email

പെട്ടെന്നു പ്രതികരിക്കാനുള്ള വാസന നമ്മിൽ അതിരൂക്ഷമാണ്. ആലോചന കൂടാതെയുള്ള ഈ എടുത്തു ചാട്ടം പലപ്പോഴും നമ്മെ അശാന്തരാക്കാറുണ്ട്. ഉള്ള തൊന്നും പ്രകടിപ്പിക്കാതിരിക്കരുതെന്നും നമ്മുടെ കഴിവുകളെല്ലാം അംഗീകരിക്കപ്പെടണമെന്നതുമാണ് നമ്മുടെയൊക്കെ ആഗ്രഹം. മൽസരവും പൊങ്ങച്ചവുമൊക്കെ ഈ അഭിവാഞ്ഛയുടെ കൂടപ്പിറപ്പുകളാണ്. നമുക്കു മാത്രമേ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യാനറിയൂ എന്ന അഹന്ത കൂടെ ചേരുമ്പോൾ സ്വയം കേന്ദ്രീകൃത ജീവിതം നയിക്കാനുള്ള പ്രലോഭനം ശക്തമാകും. ഈ തിടുക്കവും മൽസരവും പൊങ്ങച്ചവും പ്രദർശന തല്പരതയും എടുത്തു ചാട്ടവും സ്വയം കേന്ദ്രീകൃതത്വവും ഓവർ വർക്കുമൊക്കെയാണ് നമ്മുടെ ജീവിതത്തെ ടെൻഷൻമയമാക്കുന്നത്. ഇതൊക്കെ ചപലതകളാണെന്നു തിരിച്ചറിയാനും അവയിൽ നിന്നു വിടുതൽ പ്രാപിച്ച് ആത്മസംയമനം പാലിക്കാനും കഴിഞ്ഞാൽ നമ്മുടെ ജീവിതം പ്രസാദാത്മകമാകും. ആത്മസംയമനത്തിലൂടെ ഒന്നും ഓവറാകാതിരിക്കാനുള്ള ജാഗ്രത ലഭിക്കും.

About The Author

Leave a Reply

Your email address will not be published. Required fields are marked *