നന്മ കണ്ടെത്തുന്നവർ – ജോസ് ക്ലെമന്റ്

Facebook
Twitter
WhatsApp
Email

റോബർട്ട് ഹെറിക്കിന്റെ മനോഹരമായ ഒരു കവിതയാണ്
To the virgins, To make much of Time. കവിതയുടെ തുടക്കം ഇങ്ങനെയാണ് :
” Gather the Rosebuds while you may …..” അതായത്, “നിങ്ങൾക്ക് സാധ്യമാകുന്ന കാലത്ത് റോസാ പൂമൊട്ടുകളെ നിങ്ങൾ ശേഖരിക്കുവിൻ.” പലപ്പോഴും പൂക്കളെ നാം വർണിക്കുന്നത് അവ കൊഴിഞ്ഞ് ഇല്ലാതായതിനു ശേഷമാണ്. പൂക്കളുടെ സൗന്ദര്യത്തെക്കുറിച്ചും സുഗന്ധത്തിന്റെ മേന്മയെക്കുറിച്ചുമൊക്കെ പറയുന്നത് അവ മണ്ണടിഞ്ഞതിനു ശേഷമാണ്. വിടർന്നു നില്ക്കുമ്പോൾ നാം അതിനെ കണ്ടില്ലെന്നു നടിക്കുന്നു. അല്ലെങ്കിൽ നിശ്ശബ്ദത പാലിക്കുന്നു. ചിലപ്പോൾ പുച്ഛിച്ചു തള്ളുന്നു. ഇതു തന്നെയാണ് നമുക്കൊപ്പം വിരിഞ്ഞു നിൽക്കുന്ന മറ്റു മനുഷ്യരോടുമുള്ള നമ്മുടെ മനോഭാവം. നമുക്കൊപ്പമുള്ളവരൊക്കെ വിടർന്നുകൊണ്ടിരിക്കുന്ന റോസാ പൂമൊട്ടുകളാണ്. അവയെ സ്നേഹിക്കാൻ , ആദരിക്കാൻ നാം ശ്രമിക്കാറുണ്ടോ ? ജീവിച്ചിരിക്കുമ്പോൾ തന്നെ നമുക്ക് ഒപ്പമുളളവരിലെ നന്മയും പ്രകാശവും സുഗന്ധവും കാണുക ; ആസ്വദിക്കുക. അവർ മരിച്ചതിനു ശേഷമല്ല അവരുടെ നന്മയെ പ്രകീർത്തിക്കേണ്ടത്. ജീവിച്ചിരിക്കുമ്പോൾ തന്നെ ഒപ്പമുള്ളവരുടെ നന്മ അവരോട് പറയുന്നവരായി നമുക്കു മാറാം.

About The Author

Leave a Reply

Your email address will not be published. Required fields are marked *