നമുക്ക് നമ്മിൽ തന്നെ മതിപ്പു വളർത്താനും സ്വന്തം സാധ്യതകളിൽ വിശ്വാസം വർധിപ്പിക്കാനും
കഴിയണം. സ്വയം സ്നേഹിക്കാൻ കഴിഞ്ഞാൽ മനസ്സ് കൂടുതൽ കരുത്തുറ്റതാകും. നാം വിലപിടിപ്പുള്ള ഒരു വ്യക്തിയാണെന്ന് സ്വയം മന്ത്രിക്കുകയാണ് നമ്മുടെ മനോബലം വളർത്താനുള്ള മാന്ത്രിക വഴി. ആത്മവിശ്വാസവും അതിജീവനത്തിന്റെ ആവേശവുമാണ് നാം ആദ്യം ആർജിക്കേണ്ടത്. നമ്മുടെ മാനസികാരോഗ്യത്തിന്റെ പ്രധാന അടിസ്ഥാനമതാണ്. നാം സ്വയം പ്രചോദിപ്പിച്ച് കരുത്തുറ്റ മനസ്സിന്റെ ഉടമ കളാകണം.











