കൊച്ചി:വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കൊച്ചിയില്‍നിന്നും ഡല്‍ഹിയിലേക്ക് വൈപ്പിന്‍ എളങ്കുന്നപ്പുഴ സ്വദേശിയായ കെ.സി.മോഹനന്‍ നടത്തുന്ന ലഹരിവിരുദ്ധ സന്ദേശയാത്ര ആരംഭിച്ചു. കച്ചേരിപ്പടി ഗാന്ധി ഭവനില്‍ നിന്നാരംഭിച്ച യാത്ര കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞവര്‍ഷവും ഇപ്രകാരം ലഹരിവിരുദ്ധ സന്ദേശയാത്ര ഡല്‍ഹിയി ലേക്ക് സംഘടിപ്പിച്ചിരുന്നു. ട്രെയിനിലെ വിവിധ കമ്പാര്‍ട്ട്മെന്‍റുകളിലും ഡല്‍ഹി വരെയുള്ള വിവിധ സ്റ്റേഷനുകളിലും ലഹരിക്കെതിരെ ലഘുലേഖ വിതരണം ചെയ്തും പ്രസംഗങ്ങള്‍ നടത്തിയുമാണ് യാത്ര.
സന്ദേശയാത്രാ ചടങ്ങില്‍ കേരള മദ്യനിരോധന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ കടവുങ്കല്‍ അദ്ധ്യക്ഷനായിരുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി.പ്രമോദ്, പ്രവന്‍റീവ് ഓഫീസര്‍ കെ.കെ.അരുണ്‍, കെ.കെ.വാമലോചനന്‍, ഏലൂര്‍ ഗോപിനാഥ്, ഹില്‍ട്ടണ്‍ ചാള്‍സ്, പി.ആര്‍. അജാമിളന്‍, എം.എല്‍.ജോസഫ്, കെ.വിജയന്‍, രാജേഷ് പ്രഭാകരന്‍, ജേക്കബ് ഫിലിപ്പ്, കെ.എസ്.ദീലീപ്കുമാര്‍, കെ.കെ.അനില്‍കുമാര്‍, സെബാസ്റ്റ്യന്‍ ലാലു, സുരേന്ദ്രന്‍ പോണത്ത്, ടി.കെ.പരമേശ്വരന്‍, പി.എ.സുബ്രഹ്മണ്യന്‍, കെ.എം.മോഹന്‍ദാസ് പി.എസ്.ഷമി എന്നിവര്‍ പ്രസംഗിച്ചു.
ഫോട്ടോമാറ്റര്‍:
വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കൊച്ചിയില്‍നിന്നും ഡല്‍ഹിയിലേക്ക് വൈപ്പിന്‍ എളങ്കുന്നപ്പുഴ സ്വദേശിയായ കെ.സി.മോഹനന്‍ നടത്തുന്ന ലഹരിവിരുദ്ധ സന്ദേശയാത്ര കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ചാര്‍ളിപോള്‍ ഉദ്ഘാടനം ചെയ്യുന്നു. രാധാകൃഷ്ണന്‍ കടവുങ്കല്‍, കെ.പി.പ്രമോദ്, കെ.കെ.വാമലോചനന്‍, ഏലൂര്‍ ഗോപിനാഥ്, ഹില്‍ട്ടണ്‍ ചാര്‍സ്, പി.ആര്‍. അജാമിളന്‍ എന്നിവര്‍ സമീപം.













