സാധ്യതകൾ കണ്ടെത്തുക അവസരങ്ങൾ പ്രയോജനപ്പെടുത്തുക – ജോസ് ക്ലെമന്റ്

Facebook
Twitter
WhatsApp
Email

ആവശ്യങ്ങളുടെ കൂമ്പാരത്തിനു നടുവിൽ ജീവിക്കുന്ന നമുക്ക് എന്തു കിട്ടി എന്നതിനേക്കാൾ നമുക്ക് എന്തു ചെയ്യാൻ കഴിഞ്ഞു എന്ന മനോഭാവം നാം ജീവിത ശീലമാക്കണം. കിട്ടാനുള്ളത് കണക്കു പറഞ്ഞു വാങ്ങിക്കാത്തവർ വിഡ്ഡികളാണെന്ന തത്ത്വശാസ്ത്രം എപ്പോഴും ശരിയായിരിക്കണമെന്നില്ല. പാക്കിസ്ഥാന്റെ വെടിയുണ്ടകൾക്കു പോലും തകർക്കാനാവാത്ത ഒരു വാക്യം ബംഗ്ലാദേശ് പ്രസിഡന്റായിരുന്ന മുജീബ് റഹ്മാന്റെ വസതിയുടെ ചുവരിൽ രേഖപ്പെടുത്തിയിരുന്നു : ” നീ ജനിച്ചപ്പോൾ കരഞ്ഞു , മറ്റുള്ളവർ ചിരിച്ചു. എന്നാൽ നീ മരിക്കുമ്പോൾ നീ ചിരിക്കുകയും മറ്റുള്ളവർ കരയുകയും വേണം.” ശ്രീരാമകൃഷ്ണ പരമഹംസരുടെ ഈ വാക്യം മുജീബ് റഹ്മാനെ അത്രയേറെ സ്വാധീനിച്ചിരുന്നു. നാം പ്രതിഫലേച്ഛ കൂടാതെ ജീവിച്ചാൽ മാത്രമേ ഇത്തരമൊരു ജീവിത ദർശനത്തിലേക്കുയരാനാകുകയുള്ളൂ. ജീവിതം ഒരു സാധ്യതയാണെന്നും അതിനെ വാരിപ്പുണരാനും നമുക്കു കഴിയണം. കാരണം, നാം ഒരിക്കൽ മാത്രമേ ജീവിക്കുന്നുള്ളൂ. രണ്ടാമതൊരു ചാൻസ് നമുക്കില്ലെന്നോർമ വേണം. ജീവിതത്തിന്റെ ക്ഷണികതയെ ഓർമിപ്പിക്കുന്ന ചൊല്ല് നമ്മുടെ മനോമുകുരത്തിൽ തെളിഞ്ഞു നില്ക്കണം – “Life is a spark from the womb to the tomb.”

About The Author

Leave a Reply

Your email address will not be published. Required fields are marked *