LIMA WORLD LIBRARY

പച്ച മനുഷ്യൻ – ജോസ് ക്ലെമന്റ്

ജനനത്തിനും മരണത്തിനുമിടയിലുള്ള ഒരേടു മാത്രമാണ് നമ്മുടെ ജീവിതം. ഈ ജീവിതത്തിൽ എല്ലാവരിലും ഒരു പച്ച മനുഷ്യനുണ്ട്. പുരുഷന്റെ പരുക്കൻ ഹൃദയത്തിനുള്ളിലും മൃദുലതയും സന്നിഗ്‌ധതയുമുള്ള പെണ്ണിന്റെ നെഞ്ചകത്തിലും ആരും കാണാത്ത മറ്റൊരാൾ . തെല്ല് സ്വാർഥതകളുള്ള, എരിവും പുളിയുമുള്ള,തന്നിഷ്ടങ്ങളുള്ള ഒരാൾ! അത് ഓരോ കാലത്തിലും പാമ്പായും പ്രളയമായും കാമമായും പുറത്തു വന്നെന്നിരിക്കും. ചിലപ്പോഴത് സ്വയം മുക്കിക്കളയാം. അല്ലെങ്കിൽ അപഹാസ്യരാക്കി തീർത്തെന്നിരിക്കാം. ഒരു പറുദീസാ നഷ്ടത്തിന്റെ ഓർമപ്പെടുത്തൽ ! പച്ച മനുഷ്യൻ ഒന്നോർക്കുക – മരിച്ചാൽ പിന്നെ അവശേഷിക്കുന്നത് ജീവിച്ചിരിക്കുന്നവരുടെ ഹൃദയങ്ങളിലായിരിക്കുമെന്ന്. അവിടെ ഓർമയിലും പച്ചയായി തന്നെ അവശേഷിക്കണമെങ്കിൽ ജീവിക്കുമ്പോൾ പുഴു കുത്തലുകൾ വീഴാതിരിക്കട്ടെ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px