ശ്രവണം ചെവിയുടെ കഴിവു മാത്രമല്ല. ഹൃദയത്തിന്റെ നിലപാടു കൂടിയാണ്. നമ്മുടെ ഹൃദയം തൊടുന്നൊരാൾക്ക് നമ്മെ ശ്രവിക്കാൻ , മനസ്സിലാക്കാൻ നാം സംസാരിക്കണമെന്ന് പോലും ഒരു നിർബന്ധവുമില്ല. അതിന് പരസ്പരമുള്ള ഒരു നോട്ടം പോലും അധികമാണ്. ചില നോട്ടങ്ങൾ ജീവിതം താരും തളിരുമിട്ട് പുഷ്പിക്കാനും കനി ചൂടാനും പ്രേരകമാണ്. എന്നാൽ,ചില നോട്ടങ്ങൾ ജീവിതത്തെ വാടാനും കരിയാനും ഇടയാക്കും. വാക്ക് ശക്തിയാണെങ്കിൽ നോട്ടം തീവ്രമാണ്. നമ്മുടെ വാക്കും നോട്ടവും പൂക്കാനും കായ്ക്കാനുമുള്ളതാകണം. ആരും വാടാതെയും ആരെയും കരിഞ്ഞുണങ്ങാനും ഇടയാക്കാതിരിക്കട്ടെ.











