LIMA WORLD LIBRARY

സൗഹൃദ നഷ്ടം – ജോസ് ക്ലെമന്റ്

വിശ്വാസം നഷ്ടപ്പെടാതെ സൗഹൃദങ്ങൾ നേടിയിട്ടുള്ളവർ ഭാഗ്യവാൻമാരും ഭാഗ്യവതികളുമാണ്. വിശ്വാസം സ്നേഹത്തെയും കരുതലിനെയും ഊട്ടിവളർത്തുമ്പോൾ സൗഹൃദം പൂത്തുലയും. നമ്മുടെ ഓരോ ഗമനങ്ങളിലും എത്രയോ പുതിയ പുതിയ മുഖങ്ങൾ നമ്മിലേക്ക് കടന്നുവരുന്നുണ്ട്. ചില മുഖങ്ങളോട് നമുക്ക് പറഞ്ഞറിയിക്കാനാവാത്ത വാത്സല്യവും സ്നേഹവും പ്രണയവും തോന്നാം. കുറച്ചു പേരെ നാം സൗഹൃദ വലയത്തിൽ ചേർത്തു വയ്ക്കും. നല്ലൊരു സൗഹൃദം നമുക്ക് നഷ്ടമായിട്ടുണ്ടെങ്കിൽ അത് നമ്മുടെ തന്നെ കന്നംതിരിവു കൊണ്ടായിരിക്കും. എത്രയൊക്കെ ന്യായീകരിച്ചാലും നമ്മുടെ അറിവോ സമ്മതമോ കൂടാതെ ആർക്കും നമ്മെ വിട്ടു പോകാനാകില്ല. സോറി എന്ന ഒറ്റ വാക്കു കൊണ്ട് ചേർത്തുപിടിക്കാമായിരുന്ന എത്രയെത്ര സൗഹൃദങ്ങളെയാണ് നാം നഷ്ടപ്പെടുത്തിയിരിക്കുന്നത്. നല്ല സൗഹൃദങ്ങൾ സുഗന്ധം പരത്തുന്ന പൂക്കൾ പോലെയാണ്. കൊഴിഞ്ഞു വീണാലും അതിന്റെ സുഗന്ധം നഷ്ടമാകാറില്ല. കൊണ്ടുപോകാൻ ഒന്നുമില്ലാത്ത ലോകത്ത് കൊടുത്തു പോകാം നമുക്ക് സ്നേഹവും സൗഹൃദവും .

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px