എല്ലാം നഷ്ടപ്പെടുന്നവന്റെയുള്ളിൽ സ്രഷ്ടാവ് നിക്ഷേപിച്ചിരിക്കുന്ന കച്ചിത്തുരുമ്പാണ് പ്രതീക്ഷ. ഒന്നു പിടിച്ചു കയറാനും നിലനില്ക്കാനുമുള്ള ആശ്രയം. ആത്മബന്ധങ്ങളിലും ഈ പ്രതീക്ഷയ്ക്ക് വളരെയധികം സ്ഥാനമുണ്ട്. നഷ്ടപ്പെട്ടു പോകുന്നവയെല്ലാം തിരികെ എടുക്കാൻ പറ്റുമെന്ന പ്രതീക്ഷ. തുടർന്നുള്ള ജീവിതത്തിൽ എല്ലാം നേടിത്തരുമെന്ന പ്രതീക്ഷ ! ഈ പ്രതീക്ഷയിൽ അഭിരമിക്കാതെ ഒരു തുണ്ടു കയറിനും കാണാ താഴ്ചകളിലേക്കും ഉയിരിനെ പറിച്ചു കൊടുത്ത് ജീവിത പകലിന്റെ തിരി താഴും മുമ്പ് ഇരുട്ടിലേക്ക് സ്വയം വലിച്ചെറിയാൻ മുതിർന്നാൽ നമുക്ക് മാപ്പില്ല. ചെടികൾ വളരുന്ന, പൂക്കൾ വിരിയുന്ന, കായ്കനികൾ പൂക്കുന്ന, പുഴകളൊഴുകുന്ന ഈ മണ്ണിൽ മനുഷ്യ ജീവിതത്തെയും താരും തളിരു മണിയിക്കാൻ പ്രതീക്ഷിയെന്ന നീരൊഴുക്കിന് സാധിക്കുമെന്നു മറക്കാതിരിക്കുക. വലിയ അനുഗ്രഹമല്ലേ ഈ ഭൂമിയിൽ ജീവിക്കാൻ ലഭിച്ച അവസരം ? പ്രതീക്ഷയോടെ ജീവിതത്തെ പൂവണിയിക്കാം; ഫലമണിയിക്കാം.
About The Author
No related posts.