LIMA WORLD LIBRARY

കവിതയൊരാധി – രാജന്‍ സി എച്ച്

—————————-
കവിത
————–
*******************
ഞാനൊരു കവിതയെഴുതും.
കവിതയെന്നതിന് പേരിടും.
പേരിട്ട കവിതയില്‍
പേരിടാ കവിതയൊളിച്ചുവെക്കും.
ഒളിച്ചുവെച്ച കവിത
കിളികളായി ചിറകടിച്ചു പറക്കും:
ആകാശത്ത് വാക്കുകളുടെ
സ്വപ്നച്ചിറകുകളില്‍.
കാട്ടില്‍ അര്‍ത്ഥാന്തരങ്ങളുടെ
പിണഞ്ഞ ചില്ലകളില്‍.
കുന്നുകളില്‍ ധ്വനിപ്രകമ്പനങ്ങളുടെ
വാശികനത്ത കല്ലുകളില്‍.
പുഴക്കരെ തെളിമയുടെ ആഴമേറും
ജലഛായാ ബിംബങ്ങളില്‍.
പൂക്കളില്‍ നിറച്ചേലായ
പ്രണയത്തൂളലില്‍.
പറന്നുമിരുന്നുമൊഴുകിയും
ഭാഷയുടെ സുശ്രുതിയില്‍
എന്‍റെ കൈവിട്ടുപോകും.
ചിലരതിനെ തുമ്പിയെന്ന്
കൈ നീട്ടിയലയും.
ചിലരതിനെ മീനെന്ന്
വല വീശി കാത്തിരിക്കും.
ചിലരതിനെ കണ്ണുകളില്‍
പ്രപഞ്ചമെന്ന് തൊടാനായും.
ചിലരതിനെ മനസ്സിലൂറും
സ്വപ്നമെന്നലിയാന്‍ തേടും.
എവിടെയുമുറച്ചിരിക്കാതെ
തൊട്ടു തൊട്ടലയും
അവരെയും ഇവരേയും
അഴകായുമലയായും
കണ്ടും കാണാതേയും
എന്നിലേക്ക് തിരിച്ചെത്തുമെന്ന്
ആധിപ്പെട്ടിരിക്കും
ഞാനാണ് പേരിടാതൊളിച്ചതെന്ന്
ആശിക്കുമെപ്പോഴും.
————————————————————
Mob.9496421481

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px