ഇന്ന് എല്ലാവർക്കും ജീവിതം ആഘോഷങ്ങൾക്കും അഭിലാഷങ്ങൾക്കും വേണ്ടി മാത്രമുള്ള ഒരിടം എന്നതിൽ കൂടുതൽ മറ്റൊന്നുമില്ലാതായിരിക്കുന്നു.ഒരുവൻ മറ്റൊരുവന്റെ സ്വാർഥതയുടെ പാത്രങ്ങളിൽ നിന്ന് ആഹരിക്കപ്പെടുകയാണ്. സ്വന്തം വിശപ്പിനു വേണ്ടി , സംതൃപ്തിക്കു വേണ്ടി. അതിൽ കൂടുതൽ ബന്ധങ്ങളിൽ നിന്ന് മറ്റൊന്നും ആഗ്രഹിക്കുന്നില്ല. ലൈംഗീകതയോടെയല്ലാതെ കണ്ണുകളൊന്നും സ്ത്രീയെ നോക്കുന്നില്ല. കൊള്ളലാഭങ്ങൾക്കല്ലാതെ ഒരു വ്യാപാരവും നടക്കുന്നില്ല. സ്വാർഥതകളില്ലാതെ പ്രാർഥനാ കൂടാരങ്ങളിൽ ഒരു തിരിയും കൊളുത്തപ്പെടുന്നില്ല. അത്യാഗ്രഹങ്ങളില്ലാതെ ഒരു പ്രാർഥനയും ഉയരുന്നില്ല. വിഷം കലരാത്ത വായുവോ ജലമോ പോലും നമുക്കിന്ന് അന്യമായിരിക്കുന്നു. സ്വയം ഭക്ഷിച്ചില്ലാതാക്കുന്ന യാന്ത്രിക നരഭോജനം (Auto Cannibalism) അല്ലേ ?
About The Author
No related posts.