ഞാന്‍ മൗര്‍വ്വി,
രാമന് സീത പോലെ
കൃഷ്ണന് രാധ പോലെ
ശിവന് ശക്തി പോലെ
പതിക്ക്, ജീവന്‍ പാതി
പകുത്ത് നല്കിയോള്‍,
ഞാന്‍ മൗര്‍വ്വി, കറുത്തവള്‍
രാക്ഷസി, പേരോരുവരയിലും,
വരിയിലും, ഇടം കാണാത്തോള്‍,
വെളുത്ത
ചരിത്രങ്ങള്‍ക്കന്യയായവള്‍
കറുത്തവള്‍.
ഞാന്‍ മൗര്‍വ്വി,
ഘടോല്‍ ഘചന്റെ പത്‌നി.
ഭീമ പിതാവിന്റെ കരുത്തും,
വെണ്ണ തോല്‍ക്കും മനസും
അലിവിന്‍ തേന്‍ മധുരാവും,
പതിക്ക് ശക്തിയായൊരു
തീയായരുന്നവള്‍,
ഞാന്‍ മൗര്‍വ്വി, രാക്ഷസി,
വെളുത്തൊരെഴുത്തില്‍
കറുപ്പ് കളങ്കമാകയാല്‍
എഴുതാന്‍ വിട്ടുപോയവള്‍.
About The Author
No related posts.