സ്‌നേഹിക്കുകയായിരുന്നു
കണ്ണാ ഞാന്‍ നിന്നെയേറെ
മനുഷ്യര്‍സൃഷ്ടിച്ചതാം മതങ്ങളില്‍
ദൈവങ്ങള്‍ അനേകമുണ്ടെങ്കിലും
എന്‍ മാനസം കവര്‍ന്നൊരു
ദൈവദൂതന്‍ നീയല്ലയോ കണ്ണാ!
നിന്‍ മധുരമൊഴിയാല്‍
എന്‍ ഹൃദയകവാടം തുറന്നു
നിന്‍ പുഞ്ചിരിയുടെ പ്രഭയാല്‍
എന്‍ മനം വെണ്‍മ്മയാര്‍ന്നതായി
വിശ്വായിക ദര്‍ശനമാം ഭഗവത്ഗീതയില്‍
ഞാനൊരു പ്രേമ ഹര്‍ഷമായി വിരിഞ്ഞു
നിന്‍ വചസ്സുകളെന്നെ കോരിത്തരിപ്പിച്ചു
നിന്‍ ആരാധികയായി മാറി ഞാന്‍!
കൗരവസഭയിലെ ദൂതനായെത്തി
സ്വയം വെളിപ്പെടുത്തിയ മാത്രയില്‍
അറിയാതെ കണ്ണാ ഭഗവാനേ
ഞാനും നിന്നില്‍ അഭയം തേടുന്നു
കൃഷ്ണ നിന്‍ സുന്ദരവദനം
ഭക്തിസാന്ദ്രമാം മനസ്സില്‍ തംമ്പുരുമിട്ടുന്നു
പാണ്ഡവരുടെ വഴിവിളക്കേ
രാധയുടെ പ്രേമ താളമേ ;
മധുരയിലെ ഓടക്കുഴലേ ;
ദ്വാരകയുടെ പലകാ ;
അമ്പാടിയിലെ ഉണ്ണിക്കണ്ണാ ;
ഭക്തര്‍ക്ക് മായയായ തമ്പുരാനേ;
ഈ ഹ്രസ്വമാം ജീവിതത്തില്‍
ഞാനും നിന്നെ പ്രണയിച്ചോട്ടെ!
കാരുണ്യ വത്സ കൃഷ്ണാ!
ആ പാദങ്ങള്‍ ഞാനൊന്നു തൊട്ടോട്ടെ!
പരംപൊരുളേ പ്രണാമം
ആദ്രമാം സ്‌നേഹത്തില്‍ ചാലിച്ച
പുഷ്പാര്‍ച്ചന,ദിവ്യാര്‍ച്ചന.
