LIMA WORLD LIBRARY

പ്രണയ മയില്‍പ്പീലി-പ്രമീളാ ദേവി

ഉറവകള്‍ വറ്റിയെന്‍
പ്രണയവഴികള്‍ക്ക്
ചന്ദനച്ചാറിന്റെ
നേര്‍ത്ത ഗന്ധം
ആരുമറിയാതെ
ഹൃദയത്തില്‍ സൂക്ഷിച്ച
ചെമ്പനീര്‍പ്പൂവിന്റെ
ദലമര്‍മരം.

പ്രണയമധുരിമയാവോളം
നുകര്‍ന്നയാ
മധുരസ്മരണകള്‍-
ക്കെന്തു കാന്തി!
കളകളമൊഴുകിയ
അരുവിയോ ഗതി മാറി
ഒരുദിനം രണ്ടായ്
പിരിഞ്ഞകന്നു.

ഹൃദയമുറിവുകള്‍
സ്വപ്നങ്ങളായ് വന്നു
എന്നെന്നും താലോലിച്ചു-
ണര്‍ത്തിടുമ്പോള്‍
അടഞ്ഞയധ്യായങ്ങള്‍
തുറന്നു ഞാനതിലൊരു
പ്രണയ മയില്‍പ്പീലി
കരുതിവച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px