ശത്രുക്കള്‍ എറിയുന്ന കല്ലുകളാെന്നും നമ്മെ വേദനിപ്പിച്ചെന്നു വരില്ല.എന്നാല്‍ പുഷ്പവൃഷ്ടിയെന്ന ഭാവേന നമ്മുടെ മിത്രങ്ങളെറിയുന്ന സൂര്യകാന്തിപ്പൂക്കളായിരിക്കും നമ്മെ ഏറെ വേദനിപ്പിക്കുക.അത് ചരിത്രത്തിലാണെങ്കിലും വര്‍ത്തമാന കാലത്തിലാണെങ്കിലും .അതല്ലേ പടയാളികളുടെ ചാട്ടവാറടിയേക്കാളും കരചരണങ്ങളില്‍ അടിച്ചു കയറ്റിയ ഇരുമ്പാണികളേക്കാളും സ്‌നേഹിതന്റെ ചുംബനവും ശിഷ്യ പ്രധാനിയുടെ നിഷേധവും നസ്രായനെ കൂടുതല്‍ വേദനിപ്പിച്ചത്. ഇത് ചരിത്രം.
വര്‍ത്തമാന കാലത്തില്‍ നമുക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നില്ലേ ? ഇന്നേവരെ നാം മുറിവേറ്റിട്ടില്ലെങ്കില്‍ ഉറപ്പിക്കുക, നാം ഇന്നേവരെ സത്യം പറഞ്ഞിട്ടില്ലെന്ന്. നാം സത്യം പറഞ്ഞിട്ടുണ്ടെങ്കില്‍ നമ്മില്‍ മുറിപ്പാടുകള്‍ ശേഷിക്കും. അതാണ് ഫുള്‍ട്ടണ്‍ ജെ.ഷീന്‍ പറഞ്ഞത്: സത്യം പറയുന്നവര്‍ മുറിവേല്ക്കപ്പെടുന്നു. സത്യം പറയാതെ നാം നടത്തുന്ന ചില കോംബ്രമൈസുകള്‍ മറ്റുള്ളവരുടെ മാറില്‍ തറക്കുന്ന മുള്ളാണെന്ന് .
ഇത്തരം നാട്യങ്ങള്‍ പൊറുക്കാനാവില്ല. നാട്യം ജീവിത ശൈലിയാക്കുമ്പോള്‍ ജീവിതത്തിന്റെ അര്‍ഥ ശൂന്യത വര്‍ധമാനമാകും. അവിടെ ആത്മാര്‍ഥതയ്‌ക്കോ വിശ്വസ്തതയ്‌ക്കോ സ്ഥാനമില്ല.നമ്മുടെ കുറവും നിറവും ഉള്‍ക്കൊണ്ട് ഞാന്‍ ഇത്രയേയുള്ളൂ എന്നു പറയാന്‍ നമുക്ക് കഴിയുമോ?











