ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ.പി .സി സെക്ഷന്‍498 A ) പ്രകാരം ഭര്‍ത്താവോ, ബന്ധുക്കളോ ബോഡി ഷെയ്മിംഗ് നടത്തുന്നത് ക്രൂരതയാണെന്ന് കേരള ഹൈക്കോടതിവിധിച്ചു. അടുത്തയിടെ ശ്രദ്ധേയമായ വാര്‍ത്തയാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്ന സഹോദരങ്ങളുടെ ഇണകളെ കൂടി ഉള്‍പ്പെടുത്തി ജസ്റ്റീസ് എ.ബദറുദ്ദീന്‍ പ്രസ്താവിച്ച വിധിയുടെ വ്യാപ്തി ഗുരുതരമായ വൈകാരിക പീഡനങ്ങള്‍ അനുഭവിച്ച് മുറിവേറ്റവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.
സുന്ദരനും,സുന്ദരിയുമായിരിക്കുകയെന്നത് എല്ലാവ്യക്തികളും ഇഷ്ടപ്പെടുന്ന കാര്യമാണ്.ഓരോ വ്യക്തിയും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാണ്.
സൗന്ദര്യമെന്നത് ഒരു വ്യക്തിയുടെ വീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. എല്ലാ മനുഷ്യര്‍ക്കും ശാരീരികമായപ്രത്യേകതകളുണ്ട് .
.അതിലൂടെ മറ്റുള്ളവര്‍ ഇടപെടുന്ന രീതികളാണ് ആ വ്യക്തി അനുഭവിക്കുന്ന മാനസിക വ്യഥകള്‍.അതാണ് ബോഡി ഷേമിംഗിലെ യഥാര്‍ത്ഥവില്ലന്‍.
ഒരു വ്യക്തിയുടെ ശരീരാകാരത്തെക്കുറിച്ചോ, നിറത്തെക്കുറിച്ചോ ,കണ്ണിനെക്കുറിച്ചോ ,സംസാരശൈലിയെക്കുറിച്ചോ.നിഷ്‌കളങ്കമായോ,അല്ലാതെയോപറയുന്നപരിഹാസങ്ങള്‍അവരെഅപകര്‍ഷതാബോധത്തിലേക്കും,ആത്മഹത്യയിലേക്കും വരെ നയിക്കുവാന്‍ കാരണമാകുന്നു.അത് മനുഷ്യരിലെ അജ്ഞതയാണ്. അറിവും , വിവേകവുമുള്ളവര്‍ നിറത്തിലോ ,ശാരീരികമായ
പ്രത്യേകതകളിലോ മറ്റൊരാളെ വിലയിരുത്താറില്ല. സൗത്ത് ആഫ്രിക്ക, അമേരിക്ക പോലെയുള്ള ചില പാശ്ചാത്യ രാജ്യങ്ങളില്‍ നിറത്തിന്റെ പേരിലുള്ള
വംശീയ ആക്രമണങ്ങള്‍ നടക്കാറുണ്ട്.അമേരിക്കയില്‍ വംശീയ ആക്രമണത്തിനിരയായ ഫ്‌ലോയിഡ് ഇന്നും ഒരു നൊമ്പരമായി അവശേഷിക്കുന്നു.
ബോഡി ഷേമിംഗ് തുടങ്ങുന്നത് ഒരു കുഞ്ഞ് ജനിച്ചു വളരുന്ന സാഹചര്യങ്ങളിലാണ്.
‘നീയൊരു കറുത്തവനാണ്..പല്ല് ഉന്തിയതാണ് തുടങ്ങിയ ആക്ഷേപങ്ങള്‍ കേട്ടു വളരുന്ന ചില കുഞ്ഞുങ്ങള്‍ അത് തന്റെ ഒരു പോരായ്മയാണെന്ന്കരുതുന്നു.
മറ്റുള്ളവര്‍ക്ക് ചിരിക്കുവാന്‍ തക്ക ഒരു കഥാപാത്രമാണ് താനെന്ന് വിശ്വസിച്ച് ആത്മവിശ്വാസമില്ലാത്ത ഒരു ലോകത്തായിരിക്കും പിന്നീട് സൗഹൃദങ്ങളൊന്നുമില്ലാതെ ഒതുങ്ങിക്കൂടുന്നത്.
വിദ്യാലയങ്ങള്‍,തൊഴിലിടങ്ങള്‍,വിവാഹക്കമ്പോളങ്ങള്‍ ഇവയിലെല്ലാം ഒരു പറ്റം മനുഷ്യര്‍ ചില സൗന്ദര്യബോധങ്ങള്‍ കല്പിച്ചു കൊടുത്തിട്ടുണ്ട്.സാമൂഹ്യസൗന്ദര്യബോധത്തിന്നുള്ളില്‍ നില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ പലപ്പോഴുംമറ്റുള്ളവരില്‍ നിന്ന് അകന്നു മാറി നില്‍ക്കേണ്ട പോരായ്മ തനിക്ക് ഉണ്ടെന്നു ധരിച്ച് ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി വിഷാദത്തിന്റെ കൊക്കൂണുകളിലേക്ക് ഒളിക്കുവാന്‍ശ്രമിക്കുന്നു.ജഡിക ചിന്തകള്‍ഉള്ള മനുഷ്യരിലാണ് ഈ പ്രവണതകള്‍ അധികവും കണ്ടു വരുന്നത്.
പുരുഷന്മാരും,സ്ത്രീകളും ഒരേ പോലെ നേരിടുന്ന ഒരു സാമൂഹിക പ്രശ്‌നമാണിത്.ഇത്തരത്തില്‍ ആത്മ വിശ്വാസം തകര്‍ന്നു പോകുന്നതില്‍ സ്ത്രീ.പുരുഷഭേദമൊന്നുമില്ലല്ലോ.
മാധ്യമങ്ങളിലും,സോഷ്യല്‍ മീഡിയകളിലും ബോഡി ഷേമിംഗിന് എതിരായി ധാരാളം വാര്‍ത്തകള്‍ അണിനിരക്കുമ്പോഴുംസിനിമയിലും ,ടെലിവിഷന്‍ ചാനലുകളിലുമൊക്കെ ഒരാളുകളുടെ കുറവുകള്‍ തമാശയോടെ ചിത്രീകരിക്കുന്നു.
സിനിമാ അഭിനേതാക്കളും,മോഡലുകളും കച്ചവടതന്ത്രത്തോടെ മറ്റൊരു മാസ്മരികലോകത്തേക്ക് ചെറുപ്പക്കാരെ കൊണ്ടെത്തിക്കുന്നു.സെലിബ്രിറ്റികളാണ് ഇപ്പോള്‍ അധികവുംബോഡി ഷേമിംഗിന് ഇരയാകുന്നത്. വിവാഹത്തിന് മുന്‍പ് മെലിഞ്ഞു സുന്ദരികളായ നടിമാര്‍ വിവാഹശേഷം ‘തടിച്ചുരുണ്ടു പോയി’
എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് സര്‍വ്വ സാധാരണമാണ്.അടുത്ത കാലത്ത് ഒരു പ്രമുഖ ബിസ്സിനസ്സുകാരനും , നടിയുമായുണ്ടായ പ്രശ്‌നങ്ങളും ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്.
മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യത്തിന്റെ അളവുകോല്‍ എന്ന വിശ്വാസത്തില്‍ പട്ടിണി കിടന്ന് ശരീരം മെലിയിക്കുന്ന കൗമാരക്കാരികളുണ്ട്.അശാസ്ത്രീയവും,അനാരോഗ്യകരവുമായ ഈ പ്രവണത മനസ്സിനെ മാത്രമല്ല അവരുടെ ആരോഗ്യത്തെ തളര്‍ത്തുവാനും
ഇടവരുന്നു.
മുന്‍കാലങ്ങളില്‍ചെവികേള്‍ക്കാത്തവരെയും,കാലിനു സ്വാധീനമില്ലാത്തവരെയും എല്ലാം ഇരട്ടപ്പേരുകള്‍
വിളിച്ച് പരിഹസിക്കാറുണ്ടായിരുന്നു.ഇന്ന് അങ്ങനെയുള്ള പദപ്രയോഗങ്ങള്‍ ഏറെ നിന്ദ്യമായി
കരുതുന്നു.ഇന്ന് പരിഹസിക്കുന്ന ആളാണ്പരിഹാസ്യനായി മാറുന്നത്.
സമൂഹമനസ്സാക്ഷിക്കു വന്ന നല്ല ഒരു മാറ്റത്തിന്റെ സൂചനയാണിത്.
കേരളത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും ദ്രാവിഡഗോത്രത്തില്‍പ്പെട്ടവരാണ്.അവരുടെനിറം കറുപ്പാണ്.പിന്നീടുണ്ടായിട്ടുള്ള നിറംമാറ്റം പുറം നാടുകളില്‍നിന്നും വന്ന ആര്യന്മാരും,ദ്രാവിഡന്മാരുമായിട്ടുള്ള വിവാഹത്തിലൂടെയാണ്.അങ്ങനെ നമ്മുടെ നാട്ടിലും
നിറത്തെച്ചൊല്ലിയുള്ള വേര്‍തിരിവുകളും,പരിഹാസങ്ങളും വന്നു.
പല അവസരങ്ങളിലും എന്നോട് ‘ഇത്രയും വെളുപ്പ് എന്തിനുകൊള്ളാം,..വെളുത്തതാണേലും മുടിയില്ലഎന്നൊക്കെപറഞ്ഞ് പരിഹസിച്ചിട്ടുള്ളവരുണ്ട്.
രാഷ്ട്രപിതാവായിരുന്ന മഹാത്മാ ഗാന്ധിക്ക് കറുത്ത നിറമായിരുന്നു.സൗത്ത് ആഫ്രിക്കയില്‍ വച്ച്
അദ്ദേഹത്തിന് നിറത്തിന്റെ പേരിലാണ്
അപമാനം നേരിടേണ്ടി വന്നത്.
നമ്മുടെ ഉള്ളിലെ അപകര്‍ഷതാ ബോധവും ഒപ്പം അറിവില്ലായ്മയുമാണ് ബോഡി ഷേമിംഗിന്റെ പിന്നിലുള്ളത്.താന്‍ മറ്റുള്ളവരേക്കാള്‍ കേമനാണ്,തനിക്ക് യാതൊരു കുറവുമില്ല എന്നൊക്കെ അഹംഭാവമുള്ളവര്‍ വികലമായ മനസ്സിന്റെ ഉടമകളാണ്. സാമൂഹ്യ വിരുദ്ധരായ ഇത്തരം മനോരോഗികളുടെ
പരിഹാസങ്ങള്‍ക്കു മുന്നില്‍ തളര്‍ന്നു പോകാതെ ‘അതിനെന്താണുഭായി..ഞാനിങ്ങനാണ് ഭായി’എന്ന് ആത്മവിശ്വാസത്തോടെ പ്രതികരിക്കുന്നവരാണ്
ജീവിതത്തില്‍ വിജയങ്ങള്‍ കണ്ടെത്തി മുന്നേറുന്നത്.
ഇന്നത്തെ വെള്ളിനാണയം നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും , പ്രതിസന്ധികളെ നേരിടുവാനുള്ള കരുത്തും നല്‍കട്ടെ.
About The Author
No related posts.